വാഹനാപകടത്തില്‍ ഇന്നലെ പുലര്‍ച്ചെ അന്തരിച്ച തലശ്ശേരി അതിരൂപതാംഗമായ ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ മൃതസംസ്കാരം ഇന്ന് നടക്കും. മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ഇന്നലെ രാത്രി 8 മണിക്ക് തലശ്ശേരി കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിച്ചു. ഇ്രന്നലെ രാത്രി 10 മണിമുതൽ ഇന്ന് രാവിലെ 10 മണിവരെ എടൂർ മരുതാവിലുള്ള ഒറ്റപ്ലാക്കൽ ഭവനത്തിലും ഇന്ന് രാവിലെ പത്തു മുതല്‍ 2.30 വരെ എടൂർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലും മൃതദേഹം പൊതുദർശനത്തിനുവെക്കും.

മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ഉച്ചക്കഴിഞ്ഞു 3 മണിക്ക് ആരംഭിക്കും. ശുശ്രൂഷയോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടക്കും. വൈദികന്റെ ആക്‍സ്മിക മരണത്തില്‍ തലസ്സൃ അതിരൂപത ദുഃഖം രേഖപ്പെടുത്തി. അതേസമയം അപകടത്തിൽ പരിക്കേറ്റ ഫാ.. ജോർജ്ജ് കരോട്ടിൻ വടകര പാർക്കോ ഹോസ്പിറ്റലിലും ഫാ. ജോസ് മുണ്ടോളിക്കലും ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ചികിത്സയിലാണെന്ന് അതിരൂപത അറിയിച്ചു.