ഇന്ന് രാവിലെ ഏഴുമണിയോടെ കണമല അട്ടി വളവിൽ സമീപത്തുള്ള പറമ്പിൽ വച്ച് രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചു. സാരമായ പരിക്കുകൾ പറ്റിയ ഇരുവരും മരിച്ചു. കണമല പുറത്തേൽ ചാക്കോച്ചൻ, കണമല പുന്നത്തറ തോമസ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരണപ്പെട്ടത്. വെടിവെച്ച് കാട്ടുപോത്തിനെ പിടികൂടണമെന്ന് ആന്റോ ആന്റണി എം പി ആവശ്യപ്പെട്ടു. സംഭവ സ്ഥലത്ത് പ്രതിഷേധം വ്യാപകമായി നാട്ടുകാർ തടിച്ചുകൂടി റോഡ് ഉപരോധിക്കുകയാണ്. കാട്ടുപോത്തിനെ പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.