ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന തകർത്തു.

ചക്കകൊമ്പനാണ് ആക്രമണത്തിന് പുറകിലെന്ന് ആണ് നാട്ടുകാരുടെ സംശയം. ഇന്നലെ കോളനിയുടെ സമീപം ചക്കകൊമ്പൻ തമ്പടിച്ചിരുന്നു.

രാത്രിയിൽ ഷെഡ് തകർത്തത് കണ്ട നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് തളച്ചിരിക്കുന്നത്.