നാല്പതാം വെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമായി കോട്ടയത്തെ കത്തോലിക്ക ദേവാലയ ഇടവകകൾ ഒന്നുചേർന്ന് നഗരത്തിൽ കുരിശിന്റെ വഴി നടത്തുന്നു. നാളെ രാവിലെ ആറിന് നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്ന് നഗരം ചുറ്റി കുരിശിന്റെ വഴി ആരംഭിക്കും. മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ കുരിശിന്റെ വഴിക്ക് ആമുഖ സന്ദേശം നൽകും. തുടർന്ന് ബേക്കർ ജംഗ്ഷനിലൂടെ ശാസ്ത്രി റോഡിലെത്തി ലൂർദ് ഫൊറോനാ പള്ളിയിൽ എട്ടിന് സമാപിക്കും. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ എഫ്രേം സമാപനസന്ദേശം നൽകും. ക്രിസ്തുരാജ കത്തീഡ്രൽ, നല്ല ഇടയൻ പള്ളി, ലൂർദ് ഫൊറോ ന പള്ളി, താഴത്തങ്ങാടി പള്ളി, തിരുഹൃദയക്കുന്ന് പള്ളി തുടങ്ങിയ പള്ളികളിൽ നിന്നു ള്ള വിശ്വാസികൾ പങ്കെടുക്കും.
നാല്പതാം വെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമായി കോട്ടയത്തെ കത്തോലിക്ക ദേവാലയ ഇടവകകൾ ഒന്നുചേർന്ന് നഗരത്തിൽ കുരിശിന്റെ വഴി
