🗞🏵 *ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു.* വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു  ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്നലെ ഉച്ചയ്ക്ക് 01:17നായിരിന്നു അന്ത്യം. 92 വയസ്സുണ്ടായിരിന്ന അദ്ദേഹം വിശ്രമജീവിതത്തിലായിരിന്നെങ്കിലും ആത്മീയ കാര്യങ്ങളിലും എഴുത്തിലും സജീവമായിരിന്നു. തിരുസഭ പ്രബോധനങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായി മാര്‍ ജോസഫ് പവ്വത്തില്‍ സേവനം ചെയ്തിരിന്നു. മൃതസംസ്കാരം മാർച്ച് 22 ബുധനാഴ്ച നടത്തപ്പെടും.

🗞🏵 *രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 800 കടന്നു.* 126 ദിവസത്തിനു ശേഷമാണ് ഈ വർധന. 76 സാംപിളുകളിൽ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. മഹാരാഷ്ട്രയിൽ മാത്രം 1,000 കടന്നു. 

🗞🏵 *മാ​ർ ജോ​സ​ഫ് പവ്വ​ത്തി​ലി​ന്‍റെ വി​യോ​ഗം വി​ശ്വാ​സ ​സ​മൂ​ഹ​ത്തി​ന് ഏ​റെ ദുഃ​ഖ​മു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.* ദൈ​വ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ക​ടു​ത്ത ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ സ​മീ​പ​നം പു​ല​ർ​ത്തി​യ അ​ദ്ദേ​ഹ​വു​മാ​യു​ള്ള വി​യോ​ജി​പ്പു​ക​ൾ തു​റ​ന്നു പ​റ​യേ​ണ്ടി​വ​ന്ന അ​നേ​കം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. രൂ​ക്ഷ​മാ​യ എ​തി​ർ​പ്പു​ക​ൾ വ​ന്ന​പ്പോ​ഴും ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വയ്​ക്കു​ന്ന​തി​ൽ യാ​തൊ​രു മ​ടി​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ത​ന്‍റേ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​ദ്ദേ​ഹം എ​ന്നും ശ്ര​ദ്ധി​ച്ചി​രു​ന്നു. വേദനിക്കുന്നവരുടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു
 
🗞🏵 *ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അ​നു​ശോ​ചി​ച്ചു.*
അ​ദ്ദേ​ഹം ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ൾ പാ​വ​പ്പെ​ട്ട​വ​രോ​ടും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ടു​മു​ള്ള ഇ​ട​യ​ന്‍റെ സ്നേ​ഹ​വും അ​നു​ക​ന്പ​യും വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നു നി​ത്യ​ശാ​ന്തി നേ​രു​ന്നു.- ഗ​വ​ർ​ണ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

🗞🏵 *മാ​ൻ​ഹ​ട്ട​ൻ ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 21ന് ​ത​ന്നെ അ​റ​സ്റ്റു ചെ​യ്തേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.* ന​മ്മു​ടെ രാ​ജ്യ​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​ൻ പ്ര​തി​ഷേ​ധി​ക്കൂ​വെ​ന്ന് അ​ണി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. സ്വ​ന്തം സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പി​ന്‍റെ ആ​ഹ്വാ​നം.
 
🗞🏵 *ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ ക്ലാ​സു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്‌​കൂ​ളി​ൽ രാ​വി​ലെ വ​ന്ന് പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.* പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ട് ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

🗞🏵 *ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു.* ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. 

🗞🏵 *വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.* അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർദ്ധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം. കുട്ടികൾക്ക് ധാരാളം വെള്ളം കൊടുക്കണം. കുട്ടികളെ ചൂട് അധികമേൽക്കാത്ത സ്ഥലങ്ങളിൽ ഇരുത്തണം വീണാ ജോർജ് പറഞ്ഞു

🗞🏵 *ബ്രഹ്‌മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ.* നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും എൻജിടിയിൽ വളരെ വിശദമായ വാദം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.വിശദമായ വാദം കേട്ടതിനുശേഷം ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 100 കോടി രൂപ ഇപ്പോൾ നൽകുക അപ്രായോഗികമാണ്.

🗞🏵 *ഒരാഴ്ചയ്ക്കിടെ അമേരിക്കൻ ബാങ്കിംഗ് മേഖലയിൽ ഉണ്ടായ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ്.* കോവിഡ് പ്രതിസന്ധികളിൽ നിന്നും രാജ്യം കരകയറിയതോടെ, ബാങ്കിംഗ് രംഗത്ത് ശക്തമായ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. കോവിഡിന് ശേഷം ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം വർദ്ധിച്ചത് ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
🗞🏵 *നദിയിൽ സ്വർണ്ണത്തരികൾ കണ്ടെത്തി.* പശ്ചിമ ബംഗാളിലാണ് സംഭവം. സ്വർണ്ണം ശേഖരിക്കാനായി നദീതീരത്ത് ഗ്രാമവാസികളുടെ തിക്കും തിരക്കും അനുഭവിക്കുകയാണ്. ബിർഭും ജില്ലയിലെ ബൻസ്ലോയ് നദിയുടെ തീരത്താണ് സ്വർണം ശേഖരിക്കാനായി ആളുകൾ തിരക്ക് കൂട്ടുന്നത്. ഈ ആഴ്ച ആദ്യം ബൻസ്ലോയ് നദിയിൽ കുളിക്കുന്നതിനിടെ ചില ഗ്രാമീണർ സ്വർണ്ണത്തിന്റെ ചെറിയ കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ ഗ്രാമീണർ കൂട്ടത്തോടെ നദീതീരത്തേക്ക് എത്തുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

🗞🏵 *പൂനെയിൽ നിന്നുള്ള രമാഭായി ലത്പതേ എന്ന സ്ത്രീ ലോകമെമ്പാടും സഞ്ചരിക്കാൻ ഒരുങ്ങുകയാണ്.* മഹാരാഷ്ട്രിയൻ നൗവാരി സാരി ധരിച്ചുകൊണ്ട് ലോകമെമ്പാടും ഒറ്റയ്ക്ക് ബൈക്ക് ഓടിക്കുക എന്ന അവിശ്വസനീയമായ നേട്ടത്തിനാണ് പൈലറ്റായ രമാഭായി ലത്പതേ ശ്രമിക്കുന്നത്.
 
🗞🏵 *കേന്ദ്ര ആഭ്യന്തരമന്ത്രി ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.* മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജലന്ധറില്‍ നിന്നാണ് അമൃത് പാല്‍ സിംഗിനെ നാടകീയമായി അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന്, സംസ്ഥാനത്ത് വന്‍ സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പഞ്ചാബിലെ ഭൂരിഭാഗം മേഖലകളിലും ഇന്റെര്‍നെറ്റ്- എസ്എംഎസ് സേവനങ്ങള്‍ ഞായറാഴ്ച ഉച്ചവരെ വിലക്കിയിട്ടുണ്ട്.

🗞🏵 *അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാന തുകയായി നല്‍കിയ ചെക്കുകള്‍ മടങ്ങി.* തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്. വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ചെക്ക് പണമാക്കി എടുക്കാന്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് ചെക്കുകള്‍ മടങ്ങിയത്.

🗞🏵 *പോക്‌സോ കേസില്‍ ഇരുപത്തിനാലുകാരനെ കുറ്റവിമുക്തനാക്കി കോടതി.* പതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയുള്ളതെന്നു വിലയിരുത്തിയാണ് പ്രതിയെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രഖ്യാപിച്ചത്. താനെ സ്‌പെഷല്‍ പോക്‌സോ കോടതിയാണ് നവി മുംബൈ സ്വദേശിയയായ യുവാവിനെ വെറുതെ വിട്ടുകൊണ്ട് വിധി പറഞ്ഞത്.

🗞🏵 *കൈക്കൂലി വാങ്ങിയ ഫസ്റ്റ് ഗ്രേഡ് താലൂക്ക് സർവെയർ വിജിലൻസ് പിടിയിൽ.* വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിലേക്കായി 2,000/ രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പുനലൂർ താലൂക്ക് സർവ്വേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവ്വേയർ മനോജ് ലാൽ   വിജിലൻസ് പിടിയിലായി.

🗞🏵 *നി​ര​വ​ധി പേ​രെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ക​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത ചൈ​നീ​സ് ലോ​ൺ ആ​പ്പു​ക​ളെ പ​റ്റി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി.* ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി​യാ​യ സ​ഞ്ജീ​വ് ബാ​രി​യ(22) എ​ന്ന യു​വാ​വ് ആ​ണ് ആ​പ്പു​ക​ൾ​ക്ക് മ​റു​പ​ണി ന​ൽ​കി​യ​ത്. ത​ട്ടി​പ്പ് ആ​പ്പു​ക​ൾ പ​രാ​തി ന​ൽ​കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ സം​ഭ​വം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. മ​റ്റൊ​രു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വേ​ള​യി​ലാ​ണ് ബാ​രി​യ ഈ ​കേ​സി​ന്‍റെ വി​വ​രം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.
 
🗞🏵 *പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റ ലഹോറിലെ സമൻപാർക്ക് വസതിയിൽ പോലീസ് പരിശോധന.* തോഷാഖാനക്കേസിൽ ഹാജരാകാനായി ഇമ്രാൻ ശനിയാഴ്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയിലേക്ക് പോയപ്പോഴാണ് പരിശോധന നടന്നത്.

🗞🏵 *സിനിമയിലെ കോമഡി രംഗങ്ങളെ നാണിപ്പിക്കും വിധം പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ സർക്കാർ വാഹനം പുറത്തിറക്കാൻ കഴിയാതെ ചുറ്റും മതിൽ കെട്ടി അകത്താക്കി.* സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ കണ്ണൂർ റീജനൽ മാനേജരുടെ കാര്യാലയത്തിനു മുന്നിൽ നിർത്തിയിട്ട വാഹനമാണു പുറത്തിറക്കാൻ കഴിയാത്ത വിധം മതിൽ കെട്ടിയത്. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് വലിയ ചുറ്റുമതിൽ നിർമിക്കുമ്പോഴാണ് വാഹനം കയറ്റിയ വഴിയും മതിൽ  കെട്ടിമുട്ടിച്ചത്.
 
🗞🏵 *മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ലാ​ഘ​ട്ടി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഇ​ൻ​സ്ട്ര​ക്ട​റും വി​ദ്യാ​ർ​ഥി​യും മ​രി​ച്ചു.* ഇ​ന്ദി​ര ഗാ​ന്ധി രാ​ഷ്ട്രീ​യ ഉ​രാ​ൻ അ​ക്കാ​ദ​മി​യി​ലെ(​ഐ​ജി​ആ​ർ​യു​എ) വി​ദ്യാ​ർ​ഥി​നി​യാ​യ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി വൃ​ക്ഷാ​ൻ​ക മ​ഹേ​ശ്വ​രി(19), ഇ​ൻ​സ്ട്ര​ക്ട​ർ മോ​ഹി​ത് ഠാ​ക്കൂ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

🗞🏵 *തായ്‌വാനിൽ നിന്നുള്ള ബുദ്ധമത പ്രതിനിധികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.* തായ്‌വാനിൽ ബുദ്ധമതത്തിന്റെ ഫോ ഗുവാങ് ഷാൻ ആശ്രമസ്ഥാപകനായ മാസ്റ്റർ ഹ്‌സിങ് യൂനിന്റെ മരണശേഷം നടക്കുന്ന ഈ ആദ്യ കൂടിക്കാഴ്ചയിൽ മാസ്റ്റർ യൂൻ പാപ്പ നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയര്‍പ്പിച്ചു. പരസ്പരം വളരാനും, മറ്റുള്ളവരിൽനിന്ന് കൂടുതലായി പഠിക്കാനും കൂടിക്കാഴ്ച സഹായിക്കുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. മറ്റൊരു മതത്തിന്റെ പുണ്യസ്ഥലത്തേക്കുള്ള ഇത്തരം തീർത്ഥാടനങ്ങൾ, ദൈവികതയോടുള്ള അതിന്റെ സമീപനത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതൽ സമ്പന്നമാകാൻ കാരണമാകുമെന്ന് പാപ്പ പറഞ്ഞു. റോമിലേക്കുള്ള തീർത്ഥാടനം, പരസ്പരമുള്ള കണ്ടുമുട്ടലുകളിലൂടെ, അറിവിലും ജ്ഞാനത്തിലും, സംവാദങ്ങളിലും പരസ്പരം അംഗീകരിക്കുനന്തിലും വളരാനും സഹായിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

🗞🏵 *അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള സംസ്ഥാനമായ യൂറ്റായിലെ മുഴുവന്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളും നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ സംസ്ഥാന ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ് ഒപ്പുവെച്ചു.* കരിയാന്നെ ലിസണ്‍ബീ, ക്ലിയര്‍ഫീല്‍ഡ് എന്നീ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവതരിപ്പിച്ച ‘ഹൗസ് ബില്‍ 467’ ഈ മാസം ആദ്യം സംസ്ഥാന നിയമ നിര്‍മ്മാണ സഭ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. 2024 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഭ്രൂണഹത്യ കേന്ദ്രങ്ങളേയും നിരോധിക്കുകയും, മെയ് 2 മുതല്‍ അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിന്നും സംസ്ഥാന അധികാരികളെ വിലക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം.
🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
*ഇന്നത്തെ വചനം*
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്‌ഷ്യം നല്‍കുന്നു. നിന്റെ സാക്‌ഷ്യം സത്യമല്ല.
യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്‌ഷ്യം നല്‍കിയാലും എന്റെ സാക്‌ഷ്യം സത്യമാണ്‌. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.
നിങ്ങളുടെ വിധി മാനുഷികമാണ്‌. ഞാന്‍ ആരെയും വിധിക്കുന്നില്ല.
ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്‌; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയ ച്ചപിതാവും എന്നോടുകൂടെയുണ്ട്‌.
രണ്ടുപേരുടെ സാക്‌ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
എന്നെക്കുറിച്ചു ഞാന്‍ തന്നെ സാക്‌ഷ്യം നല്‍കുന്നു. എന്നെ അയ ച്ചപിതാവും എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്‍കുന്നു.
അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ്‌ എവിടെയാണ്‌? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു.
ദേവാലയത്തില്‍ ഭണ്‍ഡാരസ്‌ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ ഇതെല്ലാം പറഞ്ഞത്‌. എന്നാല്‍, ആരും അവനെ പിടിച്ചില്ല. കാരണം, അവന്റെ സമയം ഇനിയും വന്നുചേര്‍ന്നിട്ടില്ലായിരുന്നു.
യോഹന്നാന്‍ 8 : 12-20
🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
*വചന വിചിന്തനം*
ജീവജലത്തിൻ്റെ അരുവിയും ലോകത്തിൻ്റെ പ്രകാശവും. ജീവജലത്തിൻ്റെ അരുവി പരിശുദ്ധാത്മാവും ലോകത്തിൻ്റെ പ്രകാശം ഈശോയുമാണ്. വിശ്വസിക്കുന്നവന് ആ അരുവിയും അനുഗമിക്കുന്നവന് ആ പ്രകാശവും ലഭിക്കും. കൂടാതെ ഈശോയോടൊപ്പം പിതാവിൻ്റെ സാന്നിധ്യവും ഉണ്ട്. പരിശുദ്ധ ത്രിത്വത്തിലുള്ള ജീവിതമാണ് ക്രിസ്തീയ ജീവിതം. ഈ ജീവിതത്തിൻ്റെ ചൈതന്യത്തിൽ വളരുവാൻ നമുക്ക് പരിശ്രമിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*