🗞🏵 *പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യാ​ജം.* നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ അസ്ലെ ​തോ​യെ​യു​ടെ പേ​രി​ലാ​ണ് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ താ​ൻ ഇ​ങ്ങ​നെ​യൊ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി തോ​യെ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ഏ​റ്റ​വും മു​ന്നി​ൽ മോ​ദി​യാ​ണെ​ന്ന് തോ​യെ പ​റ​ഞ്ഞ​താ​യാ​ണ് വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്.

🗞🏵 *ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില ബാരലിന് 73 ഡോളർ വരെയായി താഴ്ന്നിട്ടും പ്രാദേശിക വിപണിയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല.* ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ ക്രൂഡ് വില. ആഗോള എണ്ണവില ഇടിഞ്ഞതുകൊണ്ട് പ്രാദേശിക ഇന്ധനവിലയിൽ നേട്ടം ലഭിക്കണമെന്നില്ലെന്നാണ് വിലയിരുത്തൽ.
 
🗞🏵 *സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി.* വൻ കുടിശ്ശിക കാരണം പമ്പുകളിൽനിന്ന് ഇന്ധനം കടമായി നൽകുന്നത് നിലച്ചതോടെ പോലീസ് വാഹനങ്ങളുടെ ഓട്ടവും നിലയ്ക്കുന്ന അവസ്ഥയാണ്‌. പല പെട്രോൾപമ്പുകളിലും ഒരുകോടി രൂപവരെ നൽകാനുണ്ട്.

🗞🏵 *കേന്ദ്രമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു.* കേന്ദ്രസഹമന്ത്രി നിരഞ്ജൻ ജ്യോതിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ട്രക്ക് മന്ത്രിയുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലനാരിഴയ്ക്കാണ് മന്ത്രി രക്ഷപ്പെട്ടത്. മന്ത്രിയുടെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
🗞🏵 *ന്യൂസിലാന്‍ഡിലെ വടക്ക് കെര്‍മഡെക് ദ്വീപുകളില്‍ ഭൂകമ്പം.* 7.1 തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. തുര്‍ക്കിയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് അടുത്തെത്തുന്ന തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

🗞🏵 *ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു കേരളത്തിൽ എ​ത്തി.* ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി​യെ സ്വീ​ക​രി​ച്ചു. രാ​ഷ്‌​ട്ര​പ​തി​യാ​യ ശേ​ഷം ദ്രൗ​പ​തി മു​ര്‍​മു​വി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

🗞🏵 *ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല.* അ​ദ്ദേ​ഹം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിൽ തു​ട​രു​ക​യാ​ണ്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച സ്ഥി​തി മോ​ശ​മാ​യ​തോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

🗞🏵 *യു​ക്രെ​യ്നോ​ടു ചേ​ർ​ന്ന ക​രി​ങ്ക​ട​ലി​നു മു​ക​ളി​ൽ പ​റ​ന്ന അ​മേ​രി​ക്ക​യു​ടെ ആ​ളി​ല്ലാ ചാ​ര​വി​മാ​ന​മാ​യ എം​ക്യു9 റീ​പ്പ​ർ ഡ്രോ​ണി​നെ റ​ഷ്യ​യു​ടെ സു​ഖോ​യ് 27 യു​ദ്ധ​വി​മാ​നം ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.* ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​മേ​രി​ക്ക​യും റ​ഷ്യ​യും വ്യ​ത്യ​സ്ത​മാ​യ വി​വ​ര​ങ്ങ​ളാ​ണു സം​ഭ​വ​ത്തി​ൽ ന​ല്കു​ന്ന​ത്

🗞🏵 *അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പൈ​ല​റ്റു​മാ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.* ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ലും മേ​ജ​റു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ പ​ടി​ഞ്ഞാ​റ​ൻ ക​മെം​ഗ് ജി​ല്ല​യി​ലെ മ​ണ്ഡ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​വി​ലെ 9.15 ന് ​ആ​ണ് എ​യ​ർ​ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​കു​ന്ന​ത്. ക​ര​സേ​ന​യു​ടെ ചീ​റ്റ ഹെ​ലി​കോ​പ്റ്റ​ർ ആ​ണ് ത​ക​ർ​ന്ന​ത്.
 
🗞🏵 *രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു.* ഇ​തോ​ടെ കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, തെ​ലു​ങ്കാ​ന, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്രം ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

🗞🏵 *വി​ഴി​ഞ്ഞ​ത്ത് ഓ​ണ​ത്തി​ന് ആ​ദ്യ ക​പ്പ​ൽ എ​ത്തു​മെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ.* നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ഗേ​റ്റ് കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം അ​ടു​ത്ത മാ​സം ന​ട​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

🗞🏵 *സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.* ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ര​ണ്ട് ദി​വ​സം നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ സാ​മാ​ന്യം വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

🗞🏵 *സ്ത്രീ​ക​ൾ ഇ​പ്പോ​ഴും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്നു​വെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് ഡ​ൽ​ഹി പോ​ലീ​സ്.* ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​മാ​യി സ​മീ​പി​ച്ച യു​വ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ​യാ​ണ് കാ​ഷ്മീ​രി​ൽ സ്ത്രീ​ക​ൾ ഇ​പ്പോ​ഴും ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​താ​യി പ​റ​ഞ്ഞ​ത്.

🗞🏵 *സംസ്ഥാനത്തെ സ്വർണാഭരണശാലകളിലുള്ള നാല് മുദ്ര പതിപ്പിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ ഏപ്രിൽ ഒന്നിന് ശേഷവും അനുവദിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷൻ രംഗത്ത്.* കൂടാതെ, എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കാൻ സാവകാശം വേണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ ഇ- മെയിൽ കേന്ദ്ര ഉപഭോക്തൃ മന്താലയത്തിന് സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ അയച്ചിട്ടുണ്ട്.

🗞🏵 *സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം.* കഴിഞ്ഞ വര്‍ഷം അനുവദിച്ച 311 കോടി രൂപ ഇതുവരെയും സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നവജാത ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.
 
🗞🏵 *ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു.* ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്‌കരിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് പ്രസിഡന്റ്സ് കളർ അവാർഡ്.

🗞🏵 *ലൈഫ് മിഷന്‍ കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര.* വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. കേസില്‍ ഇഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ, ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അനില്‍ അക്കരയുമായി ബന്ധപ്പെട്ടിരുന്നു.

🗞🏵 *ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.* ഇത് സംബന്ധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് നിർദ്ദേശം നൽകി. കേസ് ഏപ്രിൽ 17ന് പരിഗണിക്കും.

🗞🏵 *രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ താഴേക്ക്.* വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിലെ മൊത്തവില പണപ്പെരുപ്പം 3.85 ശതമാനമായാണ് കുറഞ്ഞത്. ജനുവരിയിൽ ഇത് 4.73 ശതമാനമായിരുന്നു. അതേസമയം, 2021 ജനുവരിയിൽ 2.51 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.ഇത്തവണ കഴിഞ്ഞ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പം എത്തിയിട്ടുള്ളത്

🗞🏵 *പുതുതായി മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒട്ടനവധി പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ മൊബൈലിൽ ഉൾക്കൊള്ളിക്കാറുണ്ട്.* എന്നാൽ, ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മൊബൈലിലെ പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ ഉപഭോക്താക്കൾക്ക് നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം നടപ്പാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇത്തരം നിബന്ധനകൾ അടങ്ങുന്ന നിയമം ഉടൻ പ്രാബല്യത്തിലാക്കാനുളള നടപടികൾ ഐടി മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

🗞🏵 *ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്ക്‌പോരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് ബഡ്‌ജറ്റ് സമ്മേളനം സ്‌തംഭിച്ചു.* ലണ്ടനിലെ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബി.ജെ.പി കൂടുതല്‍ ശക്തമാക്കി. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയെങ്കിലും രാഹുല്‍ ഇന്നലെ പാര്‍ലമെന്റില്‍ ഹാജരായില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം അദാനി വിഷയത്തിലെ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം രാജ്യത്തെ അപമാനിച്ചെന്ന ആരോപണം ബി.ജെ.പി ശക്തമാക്കുന്നത്.

🗞🏵 *രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.* കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ 2.98% കേസുകള്‍ മാത്രമാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ളതെന്ന് ഇഡി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസുകളിലെ ശിക്ഷാ നിരക്ക് 96% ആണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. 
 
🗞🏵 *ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര.* ജനാധിപത്യം ആക്രമിക്കപ്പെടുക യാണെന്ന് എംപി ട്വിറ്ററിൽ കുറിച്ചു. സ്പീക്കർ ഓം ബിർളയെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്ത മൊയ്ത്ര, ബിജെപി മന്ത്രിമാർക്ക് മാത്രമേ മൈക്കിൽ സംസാരിക്കാൻ അനുവാദമുള്ളൂവെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. 

🗞🏵 *ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങുന്നതിനുള്ള കരാറിന് കേന്ദ്രം അംഗീകാരം നല്‍കി* പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വ്യോമസേനയ്ക്ക് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, കരസേനയ്ക്ക് 307 എടിഎജിഎസ് ഹൗവിറ്റ്സേഴ്സ്, തീരദേശ സേനയ്ക്ക് 9 എഎല്‍എച്ച് ധ്രുവ് ചോപ്പോഴ്സ് എന്നിവയും 60 തദ്ദേശീയ യൂടിലിറ്റി ഹെലികോപ്റ്ററുകളും കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ലഭ്യമാകും.
 
🗞🏵 *അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരണപ്പെട്ടതായി സ്ഥിരീകരിച്ച് സൈന്യം.* കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് അപകടം നടന്നത്.

🗞🏵 *ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം.* ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത്, ഓണ്‍ലൈനായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീ ഒന്നും നല്‍കാതെ അത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു.

🗞🏵 *ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരന് ഏഴ് കൊല്ലം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.* അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി നിർ​ദ്ദേശത്തിൽ പറയുന്നു.2017 നവംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. 

🗞🏵 *പുകവലിച്ചു കൊണ്ടിരിക്കെ തീപ്പൊരി മുണ്ടിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.* തൃശൂർ പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.

🗞🏵 *തിരുവനന്തപുരം കഠിനംകുളത്ത് യുവാക്കളെ ആക്രമിക്കുന്നതിനിടെ മൂന്നംഗ ഗുണ്ടാ സംഘത്തിൽ രണ്ട് പേർ പിടിയിൽ.* ഇവരുടെ കൈയില്‍ നിന്നും തോക്കും മാരകായുധങ്ങളും കണ്ടെടുത്തു. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31) കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

🗞🏵 *മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​ത്താം വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.* ഉപ്പുതറ ച​പ്പാ​ത്ത് വ​ള്ള​ക്ക​ട​വ് പു​ഷ്പ​മം​ഗ​ല​ത്ത് വി​നോ​ദി​ന്‍റെ മ​ക​ൻ അ​ക്ഷ​യ് (16) ആ​ണ് മ​രി​ച്ച​ത്. അ​മ്മ അ​നി​ത​യു​ടെ ഫോ​ണാ​ണ് അ​ക്ഷ​യ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ​രീ​ക്ഷ കാ​ല​മാ​യി​ട്ടും മൊ​ബൈ​ൽ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞ് വീ​ട്ടു​കാ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ ഫോ​ൺ വാ​ങ്ങി വ​ച്ചു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ അ​ക്ഷ​യ് വീ​ടി​നു സ​മീ​പം മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.
 
🗞🏵 *ദ​ക്ഷി​ണ – കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ മ​ലാ​വി​യി​ലും മൊ​സാം​ബി​ക്കി​ലും വീ​ശി​യ​ടി​ച്ച ഫ്രെ​ഡി ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 ക​ട​ന്നു.* മൊ​സാം​ബി​ക്കി​ൽ 53 പേ​രും മ​ലാ​വി​യി​ൽ 326 പേ​രു​മാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ മ​രി​ച്ച​ത്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തി​ൽ 27 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു

🗞🏵 *സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍  ഇന്ന് നിര്‍ണ്ണായകം.* കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളിലും സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും.

🗞🏵 *കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുന്‍പ് പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി.* ഭാര്യ മെഹ്താബ് ചന്ദിയോടൊപ്പമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സാങ്മ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി ദൈവമാതാവിന്റെ മാധ്യസ്ഥം തേടിയത്. വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിലെ വൈദികര്‍ സാങ്മയ്ക്കു സ്വീകരണം നല്‍കി.

🗞🏵 *മതപരിവര്‍ത്തന സമ്മര്‍ദ്ധം മൂലം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന ആരോപണവുമായി തമിഴ്നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സംഘപരിവാര്‍ ഗൂഢാലോചന വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്.* വിഷം കഴിച്ച് മരിച്ച അരിയാലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ലാവണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി വ്യാജപ്രചരണം നടത്തുമെന്നും, പ്രതിച്ഛായ മോശമാക്കുമെന്നും, മതസംഘര്‍ഷമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി അരിയലൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്സ് ദേവാലയത്തിലെ വൈദികനായ ഫാ. ഡൊമിനിക്ക് സാവിയോയില്‍ നിന്നും 25 ലക്ഷം തട്ടിയെടുക്കുവാന്‍ ശ്രമിച്ച കുറ്റത്തിനു വിശ്വഹിന്ദു പരിഷത്ത് (വി‌എച്ച്‌പി) നേതാവ് അറസ്ലായി. ‘വി.എച്ച്.പി’യുടെ അരിയാലൂര്‍ ജില്ലാ സെക്രട്ടറി മുത്തുവേലാണ് അറസ്റ്റിലായത്. ഇതോടെ വിഷയത്തില്‍ സംഘപരിവാര്‍ നടത്തിയത് ഗൂഢാലോചനയാണെന്ന് വ്യക്തമാകുകയാണ്.
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*ഇന്നത്തെ വചനം*
ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്‌?
എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട്‌ ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്‌തുവെന്ന്‌ ഒരുപക്ഷേ അധികാരികള്‍യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ?
ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്‌തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന്‌ ആരും അറിയുകയില്ലല്ലോ.
ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്‌. അവിടുത്തെനിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ.
എനിക്ക്‌ അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ്‌ എന്നെ അയച്ചത്‌. അവനെ ബന്‌ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല.
ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്‌തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?
യോഹന്നാന്‍ 7 : 25-31
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*വചന വിചിന്തനം*
ഈശോ സ്വമേധയാ വന്നതല്ല പിതാവ് അയച്ചതാണ്. ഈശോ വന്നത് തന്നെ അയച്ച പിതാവിനെ, താൻ അറിയുന്ന പിതാവിനെ ലോകത്തിന് മനസിലാക്കി കൊടുക്കുന്നതിനാണ്. എന്നാൽ ഏതാനും പേർ വിശ്വസിച്ചെങ്കിലും വളരെയധികം പേർ അവിശ്വസിക്കുകയാണുണ്ടായത്. യഹൂദ പ്രമാണികൾ അവിശ്വസിക്കുക മാത്രമല്ല ഈശോയെ ഇല്ലാതാക്കാൻ കൂടി ശ്രമിക്കുകയാണ്. സത്യ ദൈവമായ സ്നേഹ പിതാവിനെ അറിയാനുള്ള സന്നദ്ധത വളരെ പ്രധാനമാണ്. ഈ സന്നദ്ധതയില്ലെങ്കിൽ, ദൈവിക വെളിപാടുകളോട് തുറവിയില്ലെങ്കിൽ മിശിഹായുടെ കടന്നുവരവിന് നമ്മുടെ ജീവിതത്തിൽ പ്രസക്തിയൊന്നുമില്ല എന്നതാണ് വാസ്തവം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*