ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഗൃഹനാഥന് മരിച്ചു. പന്മന വെറ്റമുക്ക് കടുവിനാല്‍ വീട്ടില്‍ താഹയാണ് (65) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ പന്മന ഇടപ്പള്ളിക്കോട്ട ക്ഷേത്ര ജംഗ്ഷനിലാണ് അപകടം നടന്നത്. കളിയ്ക്കാവിളയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് അതേ ദിശയിലൂടെ സൈക്കിളില്‍ വരികയായിരുന്ന താഹയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയടിച്ചു വീണ ഇദേഹത്തെ ഉടന്‍ തന്നെ ചവറ ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ : ഷീജ. മക്കള്‍ :അനൂജ, അനീസ്യ, അനൂബ്.