ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം 2023 സമിതിയുടെ സത്യപ്രതിജ്ഞയും പ്രവർത്തനവർഷ ഉദ്ഘാടനവും അതിരൂപത പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപെട്ടു. വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ്‌ ശ്രീ. ജോർജ്ജ് സെബാസ്റ്റ്യൻ തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ ആമുഖപ്രഭാഷണം നടത്തി. അഡ്വ. ജോർജ് ജോസഫ്,ശ്രീ.രേഷ്മ ദേവസ്യ, ശ്രീ.ജോയൽ ജോൺ റോയ്, ശ്രീ.അലൻ സിബി, ശ്രീ. ജയ്നറ്റ് മാത്യു, ശ്രീ.ടോം തോമസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം പ്രഥമ സെനറ്റ് യോഗവും നടത്തുകയുണ്ടായി.