സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്ന തൊഴിലാളികളെ തമസ്കരിക്കുന്നതു രാജ്യത്തെ തകർച്ചയിലേക്കു നയിക്കുമെന്ന് കെസിബിസി ലേബർ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം. കേരള ലേബർ മൂവ്മെന്റ് വാർഷിക അസംബ്ലി കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജിഡിപിയിൽ 65 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് 93 ശതമാനം അസംഘടിത തൊഴിലാളികളാണ്. ഇവരെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് വാർഷിക അസംബ്ലി ചൂണ്ടിക്കാട്ടി.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന അസംബ്ലിയിൽ സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടർ ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ, വർക്കേർസ് ഇന്ത്യ ഫെഡറേഷൻ പ്ര സിഡന്റ് ജോയ് ഗോതുരത്ത്, വനിതാ ഫോറം പ്രസിഡന്റ് മോളി ജോ ബി, സിസ്റ്റർ മേഴ്സി ജൂഡി,ജനറൽ സെക്രട്ടറി ജോസ് മാത്യു, ട്രഷറർ സ്ക്സൺ മനീക്ക് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നു 150 പേർ പങ്കെടുക്കുന്ന അസംബ്ലി ഇന്നു സമാപിക്കും.