🗞🏵 *ഗുണ്ടകൾക്കെതിരേ സംസ്ഥാനവ്യാപകമായി നടത്തിയ “ഓപ്പറേഷന് ആഗ്’ പൂർത്തിയായപ്പോൾ 2,507 പേർ പിടിയിലായി.* 3507 കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ് നടന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് 1673 കേസുകൾ രജിസ്റ്റർ ചെയ്തു. ഒരേസമയം സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനിൽ ഗുണ്ടകളും സാമൂഹിക വിരുദ്ധരും അടക്കമുള്ളവർ കുടുങ്ങുകയായിരുന്നു.
🗞🏵 *ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി).* കുട്ടിയെ അനധികൃതമായിയാണ് ദത്ത് നൽകിയതെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകിയതായും സിഡബ്ല്യുസി അറിയിച്ചു.
🗞🏵 *അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ.* കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനത്തിനു ശേഷം റോമിലേക്കു മടങ്ങവേയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.ഈ വർഷം മംഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ട്.
🗞🏵 *മുൻ പാക്കിസ്ഥാൻ പട്ടാള ഭരണാധികാരി ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു.* 199ലെ കാർഗിൽ യുദ്ധകാലത്ത് പാക് പട്ടാള മേധാവിയായിരുന്ന മുഷറഫിന്റെ അന്ത്യം ദുബായിലായിരുന്നു. 2016 മുതൽ ദുബായിൽ കഴിയുകയായിരുന്ന മുഷറഫ് ദീർഘകാലമായി രോഗബാധിതനായിരുന്നു. മുഷറഫിന്റെ മൃതദേഹം പാക്കിസ്ഥാനിലെത്തിക്കും. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീൻ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്ഡോഡിസ് ബാധിതനായിരുന്നു. 2018ലാണ് മുഷറഫിന്റെ രോഗം സ്ഥിരീകരിച്ചത്.
🗞🏵 *ചലച്ചിത്രപിന്നണി ഗായിക വാണി ജയറാമിനു സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി.* പാടിയ ഓരോ ഗാനത്തിലും തന്റെ പ്രതിഭ പൂർണമായും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ വിശ്രുത ഗായികയുടെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ ചെന്നൈയിലെ ബസന്ത്നഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.
🗞🏵 *വിലക്കയറ്റത്തിന് ഇടയാക്കുന്ന പെട്രോൾ, ഡീസൽ സെസിനെതിരേയുള്ള പ്രതിഷേധം ശക്തമായതിനു പിന്നാലെ ബദൽ ധനാഗമ മാർഗങ്ങൾ തേടി ധനവകുപ്പ്.* പെട്രോളിയം സെസ് പിൻവലിക്കുകയോ ഒരു രൂപയാക്കി കുറയ്ക്കുകയോ ചെയ്താൽ പകരം സാന്പത്തികം കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ അടിയന്തരമായി സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽകി.
🗞🏵 *ഉത്തർ പ്രദേശിലെ സഹ്രൺപൂരിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ രണ്ട് വിദ്യാർഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.* മിർസാപ്പൂരിലെ ഗ്ലോക്കൽ സർവകലാശാലയിലെ ബിരുദ വിദ്യാർഥികളായ സോബൻ(18), ശോഭൻ(19) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
🗞🏵 *തനിക്ക് ശരിയായ ആരോഗ്യപരിപാലനം ലഭിക്കുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.* കുടുംബവും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടെന്നും തനിക്ക് ലഭിക്കുന്ന മികച്ച ചികിത്സയിൽ പൂർണ സംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
🗞🏵 *ജീവനൊടുക്കാൻ ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ പീഡനശ്രമം.* തൃശൂരിലാണ് സംഭവം. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.യുവതിയെ ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
🗞🏵 *ഹിമാചൽപ്രദേശിലുണ്ടായ ഹിമപാതത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) രണ്ട് തൊഴിലാളികൾ മരിച്ചു.* ഒരാളെ കാണാതായി.
ഞായറാഴ്ച വൈകുന്നേരം ലാഹൗൾ-സ്പിതി ജില്ലയിലെ ലാഹൗൾ സബ്ഡിവിഷനിലെ ചിക്കയ്ക്ക് സമീപം അപകടം നടന്നത്
🗞🏵 *വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നു യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരനും വാട്ടർ അതോറിറ്റിക്കും എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.* വാട്ടർ അതോറിറ്റി കുഴി കൃത്യമായി മൂടിയിരുന്നില്ലെ ന്നും ഇതിൽ വീണാണ് അപകടം ഉണ്ടായത് എന്നും മരിച്ച ശ്യാമിലിന്റെ ബന്ധു സജി പ്രതികരിച്ചു.
🗞🏵 *കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്നത് ഗുരുതരമായ തെറ്റെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.* സംഭവത്തിൽ അന്വേഷണം നടക്കുന്നു. തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ നടപടി എടുത്തു.സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ ഏതെങ്കിലും സംഘം ഉണ്ടോ എന്നതടക്കം അന്വേഷിക്കും.
🗞🏵 *യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ വീണ്ടും വിവാദം.* ചിന്താ ജെറോമും കുടുംബവും മൂന്നു വർഷങ്ങളായി കുടുംബത്തോടൊപ്പം പഞ്ചനക്ഷത്ര റിസോർട്ടിൽ ആണ് താമസമെന്നു മലയാളി വാർത്ത ചാനൽ പുറത്ത് വിട്ടിരുന്നു. റിസോർട്ടിലെ മൂന്നു മുറികളുള്ള ഒരു അപ്പാർട്ടുമെന്റിന് മറ്റുള്ളവർ നൽകുന്ന വാടക ദിവസം 20,000 രൂപ ആണെന്ന് സോഷ്യൽ മീഡിയയിൽ പലരും ആരോപിക്കുന്നു. അതേസമയം, തനിക്ക് വീടുപണി നടക്കുന്നതിനാലാണ് താനും കുടുംബവും റിസോർട്ടിൽ കഴിയുന്നതെന്നാണ് ചിന്ത വ്യക്തമാക്കുന്നത്.
🗞🏵 *കേരളത്തിൽ ഇസ്ലാമിക വൽകരണത്തിന് പോപ്പുലർ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീർ മാതൃകയെന്ന് വ്യക്തമാക്കി കേന്ദ്ര ഏജൻസികൾ.* ഭീകര സംഘടനകൾ കാശ്മീരിലേതിന് സമാനമായി പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ ഉപയോഗിച്ച് കേരളത്തിലും തീവ്രവാദ പ്രചരണം നടത്തിയതായി കേന്ദ്ര എജൻസികൾ അറിയിച്ചു. എൻഐഎ അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നും അവരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ നിന്നും ഇതിന് ആധാരമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
🗞🏵 *കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമണ്‍.* കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നായിരുന്നു ഫൊറന്‍സിക് പരിശോധനാ ഫലം. സംസ്ഥാനത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളില്‍നിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് സൈമണ്‍ ചൂണ്ടിക്കാട്ടി. ഇതു കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സൈമണ്‍ പറഞ്ഞു.
🗞🏵 *തമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്ക്.* സൗജന്യ സാരി വിതരണത്തിന് ടോക്കണ്‍ നല്‍കുന്നതിനിടെയാണ് സംഭവം. തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയിലാണ് സംഭവം. തൈപ്പൂയത്തോട് അനുബന്ധിച്ചാണ് ഒരു വ്യവസായി സൗജന്യ സാരി വിതരണം പ്രഖ്യാപിച്ചത്. അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായി സാരി വിതരണം നടത്തിയത്.
🗞🏵 *ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്.* കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് മേശയില്‍ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.
🗞🏵 *മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.* വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് പിന്നാലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ പ്രാദേശിക ട്രെയിന്‍ വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത് വന്ദേ മെട്രോ ആയിരിക്കും.
🗞🏵 *ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. 232 ആപ്പുകൾ കൂടി നിരോധിച്ചു.* 138 ബെറ്റിങ് ആപ്പുകളും 94 വായ്പ ആപ്പുകളുമാണ് നിരോധിച്ചത്. ആപ്പുകളില്‍ നിന്നും പണം വായ്പയെടുത്തവര്‍ ജീവനൊടുക്കുന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. നിലവിൽ ആപ്പുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
🗞🏵 *ബിബിസി ഡോക്യുമെന്റി വിവാദത്തില്‍ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്ന് കെപിസിസി മുന്‍ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ അനില്‍ ആന്റണി.* തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു, പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളെ അറിയാം. എന്നാല്‍ ഇപ്പോള്‍ അതാരാണെന്ന് പറയുന്നില്ലെന്നും അനില്‍ പറഞ്ഞു.
രാജ്യതാല്‍പര്യത്തിനായി നിന്ന തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടി വരും. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഉള്‍പ്പെടെ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നും അനില്‍ പറഞ്ഞു
🗞🏵 *ഹൈദരാബാദിൽ വൻ ഭീകരാക്രമണത്തിന് പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ.* പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐയും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയും ചേർന്ന് ഹൈദരാബാദിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.മുഹമ്മദ് സഹദ്, മാസ് ഹസൻ ഫാറൂഖ്, സമിയുദ്ധീൻ എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
🗞🏵 *ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ഒട്ടേരി കാർത്തിയ്ക്ക് ഗുരുതരമായ പരിക്ക്.* സ്‌ഫോടനത്തിൽ ഇയാളുടെ രണ്ട് കൈകളും നഷ്ടപ്പെട്ടു. കാലിന് ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു. മുറിവിന്റെ കാഠിന്യം കാരണമാണ് ഓട്ടേരി കാർത്തിയുടെ കൈകൾ മുറിച്ചു മാറ്റേണ്ടി വന്നത്.
🗞🏵 *പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മധ്യവയസ്കൻ അറസ്റ്റിൽ.* കോടാലി സ്വദേശി വലിയകത്ത് സിറാജുദ്ദീ(51)നാണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
🗞🏵 *അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട. രണ്ട് അസം സ്വദേശികൾ അറസ്റ്റിലായി.* അസം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പരിശോധനയിൽ മൂന്നുലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.
🗞🏵 *പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍.* മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്.1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ക്രൂരതകൾ വിവരിക്കുന്ന സിനിമയാണ് ഇത്.
🗞🏵 *വിവാഹ വാഗ്ദാനം നൽകി മധ്യവയസ്കനിൽ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.* കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി (37) ആണ് അറസ്റ്റിലായത്. പത്രത്തിൽ പുനർവിവാഹ പരസ്യം നൽകിയാണ് ശാലിനി മധ്യവയസ്കനെ വലയിൽ വീഴ്ത്തിയത്. ഇതിന് ശാലിനിക്ക് ഒപ്പം നിന്നത് ഭർത്താവ് സരിൻ കുമാർ തന്നെയായിരുന്നു. ഭർത്താവിന്റെ ഒത്താശയോടെയായിരുന്നു മധ്യവയസ്കനെ കുടുക്കിയത്. പദ്ധതി ആസൂത്രണം ചെയ്തത് ഭർത്താവ് ആണെങ്കിലും, പണം കിട്ടി കഴിഞ്ഞപ്പോൾ ശാലിനി ഇതുമായി തന്റെ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു.
🗞🏵 *പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടു ഭേദഗതി ചെയ്യുവാനുള്ള നീക്കത്തില്‍ ആശങ്കയുമായി ബ്രിട്ടീഷ്-പാകിസ്ഥാനി ക്രിസ്ത്യന്‍ സംഘടനയായ ‘ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍’.* നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് നിരപരാധികളെ ശിക്ഷിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നു സംഘടനയുടെ ട്രസ്റ്റിയായ ജൂലിയറ്റ് ചൗധരി പറഞ്ഞു. നിലവില്‍ കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവരെ മതനിന്ദാനിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് സാരമായി ബാധിക്കും.
🗞🏵 *ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങളുടെ മുഖങ്ങളായി മാറിയ മുൻ ബിഷപ്പ് കർദ്ദിനാൾ ജോസഫ് സെന്നും, മാധ്യമപ്രവർത്തകനായ ജിമ്മി ലായും നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.* വ്യാഴാഴ്ച കോൺഗ്രസ് അംഗം ക്രിസ് സ്മിത്ത് അധ്യക്ഷനായ കമ്മീഷൻ ആണ് ഇരുവരും ഉൾപ്പെടെ ഹോങ്കോങ്ങിൽ നിന്ന് ആറ് പേരെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര കരാറുകൾ ഹോങ്കോങ്ങിന് ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശത്തിനും വേണ്ടി പോരാട്ടം നടത്തുന്നവരായതിനാലാണ് ഇവരെ നാമനിർദേശം ചെയ്യുന്നതെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.
🗞🏵 *ശാസ്ത്രവും, ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമല്ലായെന്ന് പ്രമുഖ നാസാ ശാസ്ത്രജ്ഞനും ബഹിരാകാശ സഞ്ചാരിയുമായ ജെഫ് വില്യംസ്.* വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയത്തിൽ നടന്ന “റൈറ്റിംഗ് ആൻഡ് സയൻസ്: ഔർ യൂണിവേഴ്സ്, ഔർ സെൽസ്വ്സ്, ആൻഡ് ഔവർ പ്ളേസ്,” കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുതവണ ബഹിരാകാശ യാത്ര നടത്തിയ ആളാണ് ജെഫ് വില്യംസ്. തന്റെ വാദത്തിന്റെ തെളിവായി അറിയപ്പെട്ടിരുന്ന നിരവധി ശാസ്ത്രജ്ഞർ ദൈവ വിശ്വാസികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം ഇല്ല എന്ന് പറയുന്ന ചില തത്വചിന്തകളും, ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ട്
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*ഇന്നത്തെ വചനം*
മനുഷ്യരില്‍നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല.
എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ദൈവസ്‌നേഹമില്ല.
ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും.
പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?
പിതാവിന്റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നമോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക.
നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ച് അവന്‍ എഴുതിയിരിക്കുന്നു.
യോഹന്നാന്‍ 5 : 41-46
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*വചന വിചിന്തനം*
നമ്മളിൽ ദൈവസ്നേഹമുണ്ടോ? യഹൂദരിൽ ദൈവസ്നേഹമില്ല എന്ന് ഈശോ അവരെ കുറ്റപ്പെടുത്തുന്നു. എന്നാൽ നമ്മെ അവിടുന്ന് ഇപ്രകാരം കുറ്റപ്പെടുത്തുന്നുണ്ടോ? അവർ ഈശോയെ സ്വീകരിക്കാൻ തയ്യാറായില്ല. സ്വന്തം മഹത്വം അന്വേഷിക്കുന്ന ആർക്കും ഈശോയെ സ്വീകരിക്കാൻ സാധിക്കുകയില്ല. നമ്മുടെ മഹത്വം അന്വേഷിക്കാതെ ദൈവമഹത്വം അന്വേഷിക്കുമ്പോൾ നമ്മൾ നമ്മൾ ദൈവത്തെ സ്നേഹിക്കുന്നവരായി മാറും.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*