*പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തില്‍ ബിബിസിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അനില്‍ കെ ആന്റണി രംഗത്ത്.* കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്‍കിയ ബിബിസി, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണെന്ന് അനില്‍ കെ ആന്റണി പറഞ്ഞു.
*ഇനി മുതൽ പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി അറിയിക്കണം.* സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ആശാ വർക്കർമാർ നിലവില്‍ വീടുകളില്‍നിന്ന് ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് ഇവരെയായിരിക്കും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാനും ചുമതലപ്പെടുത്തുക.
*കേന്ദ്രബജറ്റിൽ സിൽവർലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി, വന്ദേഭാരത് തീവണ്ടി സർവീസുകൾ, എയിംസ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളിൽ നിലപാട് പ്രതീക്ഷിച്ച് കേരളം.* ഏറെക്കാലത്തെ ആവശ്യമായ എയിംസ് ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
*സമാജ്വാദി പാർട്ടി അധ്യക്ഷനായി അഖിലേഷ് യാദവിനെയും ജനറൽ സെക്രട്ടറിയായി ശിവ്പാൽ യാദവിനെയും ദേശീയ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു.* സ്വാമി പ്രസാദ് മൗര്യ, മുതിർന്ന നേതാവ് അസം ഖാൻ എന്നിവർ 14 ജനറൽ സെക്രട്ടറിമാരിൽ ഉൾപ്പെടുന്നു.
*പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു.* തൃശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ സൂരജ് (23) ആ 1ണ് മരിച്ചത്. സംഘർഷത്തിൽ നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സൂരജ് സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. അഞ്ച് മാസം മുൻപാണ് പോളണ്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടിൽ കുത്തേറ്റ് മരിച്ചിരുന്നു.
*വടക്ക്പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺവ പ്രവിശ്യയിൽ ബോട്ട് നദിയിൽ മുങ്ങി 10 വിദ്യാർഥികൾ മരിച്ചു.* എട്ട് വിദ്യാർഥികളെ കാണാതായി. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാണ്ടാ മേഖലയിലെ മതപാഠശാലയിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ 50 അംഗ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടികളെല്ലവരും ഏഴിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവരാണ്.
*നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി.* ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെത്തുടർന്നാണ് ഷാർജ – കൊച്ചി വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത്.193 യാത്രികരുമായിയെത്തിയ വിമാനം ഞായർ രാത്രി 8:30-നാണ് അടിയന്തരമായി നിലത്തിറക്കിയത്.
*ചിന്ത ജെറോമിനെ പിന്തുടര്‍ന്ന് വീണ്ടും വിവാദം.* ചിന്തയുടെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമണ്‍സ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ വെബ്‌സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തില്‍ പകര്‍ത്തി എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി. സംഭവത്തില്‍ കേരള വിസിക്ക് പുതിയ പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.
*ടൂറിസം ആരോഗ്യം വകുപ്പുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍.* ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണെന്നും മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എങ്ങുമെത്തിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
*ട്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ.* അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ 10,000 ഡോളർ അനധികൃത കറൻസിയുമായാണ് യാത്രക്കാരൻ പിടിയിലായത്.കസ്റ്റംസ് വിഭാഗത്തിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് സംശയാസ്പദമായ രീതിയിൽ യാത്രക്കാരനെ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്
*ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് ലക്‌നൗ-കൊൽക്കത്ത എയർ ഏഷ്യ വിമാനം ലക്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.* ഞായറാഴ്ചയാണ് സംഭവം നടന്നത്.
ലക്‌നൗവിൽ നിന്ന് കൊൽക്കത്തയിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന ഫ്ലൈറ്റ് i5-319ൽ ടേക്ക് ഓഫിനിടെ ഒരു പക്ഷി ഇടിച്ചതായും തൽഫലമായി, വിശദമായ പരിശോധനയ്ക്കായി വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
*ഇന്ത്യൻ കോസ്റ്റ് ഗാർഡ് 255 നാവിക് (ജനറൽ ഡ്യൂട്ടി ആൻഡ് ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി.* അപേക്ഷാ നടപടികൾ ഫെബ്രുവരി 6ന് ആരംഭിക്കും, അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 16 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiancoastguard.cdac.in എന്ന ജോയിൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
*പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു.* ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ് നഗറില്‍വെച്ചാണ് ബിജു ജനതാദള്‍ നേതാവും, മന്ത്രിയുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നബ കിഷോര്‍ ദാസ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരു പോലീസുകാരനാണ് മന്ത്രിയ്ക്ക് നേരെ വെടിയുതിർത്തത്. പൊതുപരിപാടിക്കിടെ ത്സർസുഗുഡയിൽവച്ചായിരുന്നു ആക്രമണം.
*ബി.ബി.സി ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.* രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എന്നാല്‍, അത്തരം ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപോവില്ലെന്നും അവ ഏതു വിധേനയും തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
*അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ കീഴില്‍ പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരമുള്ളതാക്കി മാറ്റുന്നു.* ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു ജംഗ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, ഷോര്‍ണൂര്‍, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂര്‍, കുറ്റിപ്പുറം, തിരൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഓരോന്നിനും 10 കോടി രൂപയുടെ വികസനം സാധ്യമാക്കും.
*കശ്മീർ വിഷയം മറന്ന് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ഇസ്ലാമാബാദിനോട് ഏറ്റവും അടുത്ത സഖ്യകക്ഷികളായ സൗദി അറേബ്യയും യു.എ.ഇയും ആവശ്യപ്പെട്ടു.* ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തിൽ അനാവശ്യമായി കരയുന്നത് നിർത്തണമെന്ന് സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കാൻ സൗദി അറേബ്യ ആവശ്യപ്പെട്ടത് പാകിസ്ഥാന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.
*പോക്സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.* തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ ജബ്ബാറാണ് (27) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
*ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.* പറവൂർ ചേന്ദമംഗലം സ്വദേശി ജോർജ് ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നായിരുന്നു ജോർജിന് ഭക്ഷ്യവിഷബാധയേറ്റത്. ജോർജ് ഉൾപ്പെടെ ഒൻപത് പേർ ചികിത്സ തേടിയിരുന്നു. ജോർജ് മൂന്നു ദിവസം മുൻപ് ആശുപത്രി വിട്ടു. തുടർന്ന്, ഇന്നലെ വീട്ടിൽ വച്ച് മരിക്കുകയായിരുന്നു.
*പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്.* ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. നെടുമങ്ങാട്ടെ നസീർ ഹോട്ടൽ ഉടമ നസീറിനെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം.
*ഫോർട്ട് കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാക്കൾ സബ് ഇൻസ്പെക്ടറെ ഇടിച്ച് തെറിപ്പിച്ച ശേഷം കടന്ന് കളഞ്ഞു.* അപകടത്തിൽ ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനാന്റെ കൈ ഒടിഞ്ഞു. ഹെൽമെറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കൾ പോലീസ് പരിശോധന കണ്ട് വേഗത്തിൽ പോകവെ എസ്ഐയെ വാഹനം ഉപയോഗിച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
*കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.* കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്.അമൽ ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തിയിരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു
*ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മധ്യത്തിലും തിരുസഭ ജീവിതത്തിന്റെ പരമ പ്രധാനമായ ആരാധനയായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണം ഏറ്റവും കൂടുതല്‍ ക്രൈസ്തവ നൈജീരിയയില്‍.* 1980-കളില്‍ സ്ഥാപിതമായ ‘ദി വേള്‍ഡ് വാല്യു സര്‍വ്വേ’ (ഡബ്യു.വി.എസ്) കത്തോലിക്കര്‍ കൂടുതലായുള്ള 36 രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുന്നവര്‍ ഏറ്റവും കൂടുതല്‍ നൈജീരിയയിലാണെന്ന് (94%) വ്യക്തമായത്. കടുത്ത മതപീഡനത്തിനു ഇടയിലും നൈജീരിയന്‍ കത്തോലിക്കരുടെ വിശ്വാസം തകര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്
*അമേരിക്കയിലെ ന്യൂയോർക്കിലെ ഒരു കോടതി കെട്ടിടത്തിന് മുകളിൽ എട്ടടി ഉയരമുള്ള ഭ്രൂണഹത്യ അനുകൂല സ്വർണ്ണ ശില്പം സ്ഥാപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു.* ‘സാത്താനികം’ എന്നാണ് ഫോക്സ് ന്യൂസ് ചാനൽ ‘നൗ’ എന്ന് പേരിട്ടിരിക്കുന്ന പ്രതിമയെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ ജനിച്ച ഷാസിയ സിക്കന്ദറാണ് കൊമ്പുകളുള്ള സ്ത്രീ രൂപത്തിലുള്ള പ്രതിമ നിർമിച്ചത്. ഭ്രൂണഹത്യയ്ക്കു പിന്തുണ നൽകുന്നതിന്റെയും, സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമാണ് പ്രതിമയെന്നാണ് ഷാസിയയുടെ വാദം.
*ഇന്നത്തെ വചനം*
സ്വര്‍ഗരാജ്യം, തന്റെ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹി ച്ചഒരു രാജാവിനു സദൃശം.
കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു.
അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്‌ത വസ്‌തുക്കളെയും വിറ്റു കടം വീട്ടാന്‍യജമാനന്‍ കല്‍പിച്ചു. അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്‌ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം.
ആ സേവകന്റെ യജമാനന്‍മനസ്‌സലിഞ്ഞ് അവനെ വിട്ടയയ്‌ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്‌തു. അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്നതന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീര്‍ക്കുക.
അപ്പോള്‍ ആ സഹസേവകന്‍ അവനോട് വീണപേക്‌ഷിച്ചു: എന്നോടു ക്‌ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം.
എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാംയജമാനനെ അറിയിച്ചു. യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്‌ടനായ സേവകാ, നീ എന്നോടു കേണപേക്‌ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു.
ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?
യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു.
നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.
മത്തായി 18 : 23-35
*വചന വിചിന്തനം*
ഇന്ന് മൂന്നു നോമ്പ് ആരംഭിക്കുന്നു. യോനാ പ്രവാചകൻ മത്സ്യത്തിൻ്റെ ഉദരത്തിൽ മൂന്ന് ദിനരാത്രങ്ങൾ കഴിഞ്ഞു കൂടിയതിനെ ഈ നോമ്പ് അനുസ്മരിപ്പിക്കുന്നു. ഇത് വലിയ നോമ്പിനുള്ള ഒരു ഒരുക്കം കൂടിയാണ്. ഇന്നത്തെ സുവിശേഷം ക്ഷമിക്കാനാണ് നമ്മോട് ആവശ്യപ്പെടുന്നത്. നമ്മൾ മറ്റുള്ളവരുടെ കടങ്ങൾ ഇളച്ചു കൊടുക്കുമ്പോഴാണ് ദൈവം നമ്മോടും ക്ഷമിക്കുന്നത്. നോമ്പിൻ്റെ ആദ്യദിനം ക്ഷമ നൽകാനും ക്ഷമ സ്വീകരിക്കാനും ഉള്ള അവസരമായി നമുക്ക് മാറ്റാം. അനുരജ്ഞന കൂദാശ സ്വീകരിക്കുകയും മറ്റുള്ളവരോട് രമ്യതപ്പെടുകയും ചെയ്യാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*