മുപ്പത്തിനാലാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷന്റെ പന്തലിന്റെ കാൽനാട്ടുകർമം പോട്ട ആശ്രമം സുപ്പീരിയർ ഫാ. മാത്യു ഇലവുങ്കൽ നിർവ്വഹിച്ചു. ഡയറക്ടർ ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ഡർബിൻ ഈട്ടിക്കാട്ടിൽ, ഫാ.ജോസഫ് എറമ്പിൽ, ഫാ. ജേക്കബ് ചിറയിൽ, ഫാ. മാത്യു മാന്തുരുത്തിൽ, ഫാ. സോണു കുളത്തൂർ, ഫാ. ജേക്കബ് കാട്ടിപറമ്പിൽ, ഫാ. പീറ്റർ മണിമലകണ്ടം, ഫാ. പോൾ അമ്പലകണ്ടം എന്നിവർ തിരുകർമങ്ങളിൽ പങ്കെടുത്തു.
ഫെബ്രുവരി 22 മുതൽ 26 വരെയാണ് കൺവെൻഷൻ. ഫാ. മാത്യു നായ്ക്കപ്പറമ്പില്‍, ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ അടക്കം നിരവധി പ്രമുഖ വചനപ്രഘോഷകര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം Potta Vision യൂട്യൂബ് ചാനലില്‍ തത്സമയ സംപേക്ഷണം ചെയ്യും.