🗞🏵 *74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി.* . ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്‌സല്‍ പൂര്‍ത്തിയായി. രാവിലെ 6 മണിമുതല്‍ ഡല്‍ഹിയില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

🗞🏵 *മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
🗞🏵 *കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ഴ് പേ​ർ​ക്ക് ഉ​ൾ​പ്പ​ടെ 43 പേ​ർ​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ ര​ക്ഷാ പ​ഥ​ക് പു​ര​സ്കാ​രം.* ഏ​ഴ് പേ​ർ​ക്കാ​ണ് സ​ർ​വോ​ത്തം ജീ​വ​ൻ ര​ക്ഷ പ​ഥ​ക് ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് മു​ഹ​മ്മ​ദ് സൂ​ഫി​യാ​ൻ, നീ​ര​ജ്. കെ ​നി​ത്യാ​ന​ന്ദ്, അ​തു​ൽ ബി​നീ​ഷ് എ​ന്നീ കു​ട്ടി​ക​ൾ ഉ​ത്തം ജീ​വ​ൻ ര​ക്ഷ പ​ഥ​ക് നേ​ടി. അ​ഥി​ൻ പ്രി​ൻ​സ്, ബി. ​ബ​ബീ​ഷ്, പി.​കെ മു​ഹൈ​മി​ൻ, മു​ഹ​മ്മ​ദ് സ​മീ​ൽ എ​ന്നി​വ​ർ​ക്കും കേ​ര​ള പോ​ലീ​സി​ലെ സി. ​സു​ബോ​ദ് ലാ​ലി​നും ജീ​വ​ൻ ര​ക്ഷാ പ​ഥ​ക് ല​ഭി​ച്ചു.
 
🗞🏵 *ന്യൂസീലൻഡിന്റെ 41-ാം പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് (44) ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.* കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ജസിൻഡ ആർഡേണിന്റെ പിൻഗാമിയായാണ് മുൻ വിദ്യാഭ്യാസമന്ത്രിയായ ഹിപ്കിൻസ് എത്തുന്നത്.

🗞🏵 *മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വീട്ടിൽ നിന്നും ഔദ്യോഗിക രഹസ്യരേഖകൾ എഫ്ബിഐ പിടിച്ചെടുത്തു.* പെൻസിന്റെ ഇൻഡ്യാനയിലെ വസതിയിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകൾ തിരിച്ചേൽപ്പിച്ചതായി അഭിഭാഷകൻ ഗ്രെഗ് ജേക്കബ് അറിയിച്ചു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്ന പെൻസിന് ഈ സംഭവം ക്ഷീണം ചെയ്യും. 

🗞🏵 *സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന്റെ ഭാഗമായി സർവകലാശാലകൾക്ക് ബാങ്കുകളിലുള്ള സ്ഥിരംനിക്ഷേപം ട്രഷറിയിലേക്ക് മാറ്റാൻ നീക്കം.* ഓരോ സർവകലാശാലയ്ക്കുമുള്ള സ്ഥിരംനിക്ഷേപം, ബാങ്ക് നിക്ഷേപം, തനത് വരുമാനം എന്നിവയുടെ വിശദാംശങ്ങൾ സർക്കാർ തേടി.

🗞🏵 *പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി കെ. ​പ്ര​കാ​ശ​ൻ, ഡോ.​ജി​പ്സ​ണ്‍ വി. ​പോ​ൾ എ​ന്നി​വ​രെ നി​യ​മി​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​റോ​ടു ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.* ക​ണ്ണൂ​ർ ചാ​ലോ​ട് സ്വ​ദേ​ശി​യാ​യ കെ.​പ്ര​കാ​ശ​ൻ ക​ണ്ണൂ​ർ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​റാ​ണ്. സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​ണ് പ്ര​കാ​ശ​ൻ.

🗞🏵 *വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് മു​ൻ എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു പ്ര​തി​ക​ളു​ടെ ത​ട​വു ശി​ക്ഷ ഹൈ​ക്കോ​ട​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.* മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ക​വര​ത്തി വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​യോ​ഗ്യ​ത നി​ല​നി​ല്‍​ക്കി​ല്ല.
 
🗞🏵 *കോ​ട്ട​യ​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ന​ഴ്സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ട് പേർ കൂടി അ​റ​സ്റ്റി​ൽ.* ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ നൗ​ഷാ​ദ് (47), ഹോ​ട്ട​ൽ മാ​നേ​ജ​ർ അ​ബ്ദൂ​ൾ റ​യി​സ് (21) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

🗞🏵 *മ​ണി​പ്പൂ​രി​ൽ സ്ഫോ​ട​നം.* മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ഉ​ഖ്രു​ൽ ജി​ല്ല​യി​ലെ ഉ​ഖ്‌​റു​ൾ ടൗ​ണി​ലു​ള്ള ക​മ്മ്യൂ​ണി​റ്റി സ​ർ​ക്കി​ളി​ലാ​ണ് (ഗാ​ന്ധി ചൗ​ക്ക്)​സ്‌​ഫോ​ട​നം ന​ട​ന്ന​ത്.റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഈ ​സം​ഭ​വം വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ക്കു​ന്ന​ത്.
 
🗞🏵 *ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് ന​ഗ​ര​ത്തി​ന് സ​മീ​പം ഓ​ടു​ന്ന ട്രെ​യി​നി​നു​ള്ളി​ൽ ന​ട​ന്ന ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു.* ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കീ​ലി​ൽ നി​ന്ന് ഹാം​ബ​ർ​ഗി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ലാ​ണ് അ​ക്ര​മി കൃ​ത്യം നി​ർ​വ​ഹി​ച്ച​ത്. അ​ക്ര​മ​ണം ന​ട​ത്തി​യ വ്യ​ക്തി പാ​ല​സ്തീ​നി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​യാ​ണ്.

🗞🏵 *ശബരിമല വരുമാനം സര്‍വകാല റെക്കോഡിലെന്ന് റിപ്പോര്‍ട്ട്.* ഇതുവരെ 351 കോടി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണാന്‍ ബാക്കിയുണ്ട്. ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫെബ്രുവരി 5 മുതല്‍ നാണയങ്ങള്‍ വീണ്ടും എണ്ണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *ബിബിസിയുടെ ഡോക്യൂമെന്ററിയ്ക്ക് പിന്നില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.* ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

🗞🏵 *പട്ടികജാതി വിഭാഗത്തിലെ 5000 യുവതി യുവാക്കൾക്ക് തൊഴിൽ നൽകാൻ സംസ്ഥാന സർക്കാർ.* പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പാണ് യുവതീ യുവാക്കൾക്ക് നൂതന കോഴ്‌സുകളിൽ പരിശീലനത്തിനും നൈപുണ്യവികസനത്തിനും അവസരമൊരുക്കുന്നത്. 5000 യുവജനങ്ങൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും.

🗞🏵 *സൈനിക മെഡലുകൾ പ്രഖ്യാപിച്ചു.* ഏഴു പേർക്കാണ് ശൗര്യചക്ര ലഭിച്ചിട്ടുള്ളത്. രണ്ടു പേരാണ് കീർത്തി ചക്രയ്ക്ക് അർഹരായത്. 19 ൽ അധികം പേർക്ക് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് വിശിഷ്ട സേവാ മെഡലുണ്ട്. ക്യാപ്റ്റൻ അരുൺകുമാർ, ക്യാപ്റ്റൻ ടി ആർ രാകേഷ് എന്നിവർക്കാണ് ശൗര്യചക്ര ലഭിച്ചത്.

🗞🏵 *മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ നടത്തിയ പരാമർശത്തിൽ മുൻ അമേരിക്കൻ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.* മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തന്റെ പുതിയ പുസ്തകമായ ‘നെവർ ഗിവ് എ ഇഞ്ച്: ഫൈറ്റിംഗ് ഫോർ ദ അമേരിക്ക ഐ ലവ്’ എന്ന പുസ്തകത്തിൽ മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ നടത്തിയത് ഇന്ത്യയിൽ വിവാദങ്ങൾക്ക് കാരണമായിരുന്നു.

🗞🏵 *എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ അറിയിച്ചു.* ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിന്‍, മുന്ന് ഘട്ടങ്ങളായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്.

🗞🏵 *കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ബുധനാഴ്ച ഉച്ചകഴിഞ്ഞുള്ള യാത്ര റദ്ദാക്കി.* കനത്ത മഴയും മണ്ണിടിച്ചിലും കാരണമാണ് യാത്ര റദ്ദാക്കിയതെന്നും ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച യാത്ര പുനരാരംഭിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്തമാക്കി.

🗞🏵 *രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്.* കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് പെട്രോൾ, ഡീസൽ വില കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്. നിലവിൽ, ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി മന്ത്രി ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി ഇന്ധനവില പരിഷ്കരിച്ചിട്ടില്ല.

🗞🏵 *സുഹൃത്തായ സ്ത്രീയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം.* കോട്ടയം സ്വദേശി അരവിന്ദന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തലയിലും ശരീരത്തിലും കണ്ട മുറിവുകളാണ് ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനം.

🗞🏵 *പാറശ്ശാല സ്വദേശിയായ ഷാരോണ്‍ കൊലചെയ്യപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.* ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരായി നെയ്യാറ്റിന്‍കര കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

🗞🏵 *സര്‍ക്കാര്‍ ശമ്പള കുടിശികയായി എട്ടര ലക്ഷം രൂപ അനുവദിച്ചത് ചിന്തയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെളിഞ്ഞു.* കുടിശിക ആവശ്യപ്പെട്ട് ചിന്ത കത്ത് നല്‍കിയത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനാണ്. 22/8/2022 ല്‍ ഈ കത്ത് എം ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയച്ചു. 
 
🗞🏵 *ഇടുക്കി ശാന്തൻപാറയിൽ കാട്ടാന വനം വകുപ്പ് വാച്ചറെ ചവിട്ടിക്കൊന്നു.* ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ​ന്നി​യാ​ർ എ​സ്റ്റേ​റ്റി​ലെ​ത്തി​യ കാ​ട്ടാ​ന​കൂ​ട്ട​ത്തെ ഓ​ടി​ക്കു​ന്ന​തി​നി​ടെ ആ​ന ച​വി​ട്ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം.

🗞🏵 *പൊലീസ് ഉദ്യോഗസ്ഥനും സിനിമ നടനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം.* വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സ്ഥാനത്ത് നിന്നുമാണ് സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം കിട്ടിയത്. വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് പുതിയ നിയമനം.കൊച്ചി പാലാരിവട്ടം, ആദൂര്‍ സ്റ്റേഷനുകളില്‍ സി.ഐ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 
🗞🏵 *വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ.* നടയ്ക്കൽ കരിം മൻസിലിൽ മുഹമ്മദ് നജാഫ് (33), ആലപ്പുഴ പൂച്ചാക്കൽ പുന്നക്കാത്തറ വീട്ടിൽ അഖിൽ ആന്‍റണി (29), ഇടക്കൊച്ചി തടിയൻ കടവിൽ ടി.എസ്. ശരത് ലാൽ (30), ഈരാറ്റുപേട്ട എം.ഇ.എസ് ജങ്​ഷൻ നൂറനാനിയിൽ വീട്ടിൽ ജംഷീർ കബീർ (34), ആലപ്പുഴ പെരുമ്പളം ജങ്​ഷനിൽ ഷിബിൻ മൻസിൽ ഷിബിൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

🗞🏵 *ഛത്തീസ്ഗഢിലെ മഹാസമുന്ദില്‍മാത്രം മതം മാറിപ്പോയ 1100 ക്രൈസ്തവർ തിരികെ ഹിന്ദുമതത്തിലേക്ക് എത്തിയതായി റിപ്പോർട്ട്.* ഓർഗനൈസർ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 19ന് നടന്ന ചടങ്ങില്‍ മുന്നൂറോളം കുടുംബങ്ങളിലെ 1100 പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഛത്തീസ്ഗഢില്‍ ക്രൈസ്തവസമൂഹത്തിന് എതിരെ കടന്നാക്രമണങ്ങളുണ്ടെന്ന കേരളാ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്കിടെയാണ് ഈ മതംമാറ്റം.
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*ഇന്നത്തെ വചനം*
യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന്‌ അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?
യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ്‌ നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്‌? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.
പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരുത്‌, വ്യഭിചാരം ചെയ്യരുത്‌, മോഷ്‌ടിക്കരുത്‌, കള്ളസാക്‌ഷ്യം നല്‍കരുത്‌, വഞ്ചിക്കരുത്‌, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
അവന്‍ പറഞ്ഞു: ഗുരോ, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്‌.
യേശു സ്‌നേഹപൂര്‍വം അവനെ കടാക്‌ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക്‌ ഒരു കുറവുണ്ട്‌. പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക.
ഈ വചനം കേട്ട്‌ അവന്‍ വിഷാദിച്ച്‌ സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന്‌ വളരെയേറെ സമ്പത്തുണ്ടായിരുന്നു.
മര്‍ക്കോസ്‌ 10 : 17-22
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*
നിത്യജീവൻ അവകാശമാക്കുവാൻ ആഗ്രഹമുള്ളവരാണ് വിശ്വാസികൾ. എന്നാൽ അതിനു വില കൊടുക്കുവാൻ എത്രപേർ തയാറാകുന്നുണ്ട്. ഭൂമിയിലെ നിക്ഷേപങ്ങൾക്കാണോ സ്വർഗത്തിലെ നിക്ഷേപങ്ങൾക്കാണോ നമ്മൾ പ്രാധാന്യം കൊടുക്കുന്നത്. ഭൂമിയിലെ നിക്ഷേപങ്ങൾ കൈവെടിയാൻ മനസുള്ളവർക്കേ സ്വർഗത്തിൽ നിക്ഷേപങ്ങൾ ശേഖരിക്കാൻ സാധിക്കുകയുള്ളൂ. നിത്യജീവൻ സ്വന്തമാക്കാൻ നമ്മൾ കൊടുക്കേണ്ട വിലയാണ് അത്. കർത്താവിനെ അനുഗമിക്കാൻ നമ്മൾ പലരും തയ്യാറാണ് എന്നാൽ അതിനു വേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കാൻ എത്രപേർ തയ്യാറാണ് എന്നതാണ് ഇന്നത്തെ വചനഭാഗം നമ്മുടെ മുമ്പിൽ ഉയർത്തുന്ന ചോദ്യം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*