🗞🏵 *തണുപ്പിന്റെ കാഠിന്യം കുറഞ്ഞതോടെ സംസ്ഥാനത്ത് ശൈത്യകാല – വേനൽ മഴയ്ക്കു സാധ്യതയേറി.* മലയോര മേഖലയിൽ വൈകുന്നേരം മൂടിക്കെട്ടിയ അന്തരീക്ഷവും  മഴയും പ്രതീക്ഷിക്കാമെന്നു നിരീക്ഷകർ പറയുന്നു. ജനുവരി പിറന്നതിനുശേഷം ഇന്നലെയാണ്സംസ്ഥാനത്ത് ആദ്യമായി മഴ ലഭിക്കുന്നത്. 

🗞🏵 *വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് സെ​പ്റ്റം​ബ​റി​ലോ ഒ​ക്ടോ​ബ​റി​ലോ ആ​ദ്യ ക​പ്പ​ൽ എ​ത്തി​ക്കു​മെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ.*
ആ​ദ്യ ക​പ്പ​ൽ എ​ത്തു​ന്ന​ത് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്നും തു​റ​മു​ഖം പൂ​ർ​ണ സ​ജ്ജ​മാ​കാ​ൻ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 

🗞🏵 *കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐഎഎസ് ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കും.* നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കർ, സർവ്വീസിൽ നിന്ന് സ്വയം വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചിരുന്നില്ല
 
🗞🏵 *സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ഓ​​​ണ്‍​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളും വ​​​ഴി​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു പൂ​​​ട്ടി​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ.* സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന​​​യ​​​ത്തെയോ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളെയോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന അ​​​ച്ച​​​ട​​​ക്ക​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

🗞🏵 *നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയെ എതിർത്ത അനിൽ ആന്റണിയെ തള്ളി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലും.* കെ.പി.സി.സി. ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് കോൺഗ്രസ് പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ അറിയിച്ചു..
 
🗞🏵 *വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എല്‍.സി.എന്‍.ജി സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.* തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ കൊച്ചുവേളിയിലും ചേര്‍ത്തലയിലും സ്ഥാപിച്ച എല്‍.സി.എന്‍.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.

🗞🏵 *സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവ്.* കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്, മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്. ചിന്ത ജറോമിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കുടിശിക അനുവദിച്ചത്.
 
🗞🏵 *ക്രിമിനല്‍, ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ പഴുതടച്ച നടപടികളുമായി ആഭ്യന്തര വകുപ്പ്.* രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നതെന്നതിനാലാണ് പൊലീസിലെ വിവിധ വിഭാഗങ്ങളെ ഉപയോഗിച്ച് നേരിട്ടുള്ള നീക്കം. ഡി.ജി.പി അനില്‍ കാന്ത് നേരിട്ട് വിവരശേഖരണം നടത്തുന്നതിന് പുറമെ, വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആഭ്യന്തര വിജിലന്‍സ് സെല്ലും സജ്ജമാക്കി.

🗞🏵 *തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വാര്‍ഷിക കെട്ടിടനികുതി വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.* ഇതുസംബന്ധിച്ച വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും. ഇനി വര്‍ഷംതോറും അഞ്ച് ശതമാനം വീതം കൂട്ടാനാണ് തീരുമാനം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ 25 ശതമാനം എന്ന തോതിലാണ് നിലവില്‍ കെട്ടിടനികുതി വര്‍ധിപ്പിക്കുന്നത്. അവസാനം വര്‍ധിപ്പിച്ചത് 2011ലാണ്.

🗞🏵 *ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കുന്ന എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാരത്തിന് പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍.* അര്‍ഹയായി. രണ്ട് ദിവസം മുന്‍പ് ആഭ്യന്തര മന്ത്രി അമിത് ഷാ ദിവ്യ എസ് അയ്യര്‍ക്ക് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു .

🗞🏵 *ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികള്‍, ഇത്തരക്കാരെ വെടിവെച്ച് കൊല്ലണമെന്ന് പരസ്യമായി പറഞ്ഞ് ലീഗ് നേതാവ് സിവിഎം വാണിമേല്‍.* എന്‍ ഐ എ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ തുനിഞ്ഞവരും തുനിയുന്നവരും അതിന് ശ്രമിക്കുന്നവരും രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൂജപ്പുരയിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം നടത്തുന്നതിനെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം.* തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പോലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു.

🗞🏵 *മൂന്നുനില കെട്ടിടം തകര്‍ന്നു വീണു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന അപകടത്തിൽ മൂന്നുപേര്‍ മരിച്ചു.* എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുപ്പത് കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടമാണ്  തകര്‍ന്നുവീണത്. ഏഴുപേരെ രക്ഷപ്പെടുത്തിയതായും മുപ്പത്തിയഞ്ചോളം പേർ കുടുങ്ങികിടക്കുന്നതായും ഉത്തര്‍പ്രദേശ്

🗞🏵 *രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍.* മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് ‘നാട്ടു നാട്ടു’ ഗാനത്തിന് നോമിനേഷന്‍. ഗോള്‍ഡന്‍ ഗ്ലോബ് നേടി ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നേട്ടം. എംഎം കീരവാണി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് അഭിനയിച്ചിരിക്കുന്നത്.
 
🗞🏵 *ഇന്ത്യൻ ഒഎസ് പുറത്തിറങ്ങി.* ആൻഡ്രോയിഡിനോടും ഐഒഎസിനോടും കിടപിടിക്കുന്ന ഇന്ത്യൻ നിർമ്മിത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ‘ഭറോസ്’ (BharOS). സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകി, ഐഐടി മദ്രാസാണ് തദ്ദേശ നിർമ്മിതമായ ഒഎസ് വികസിപ്പിച്ചെടുത്തത്. നിലവിൽ അതീവരഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കേണ്ട, രഹസ്യരേഖകൾ കൈകാര്യം ചെയ്യേണ്ട വിഭാഗങ്ങളിലാണ് ഭറോസ് നൽകുക.

🗞🏵 *ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും.* 2024- ന്റെ മധ്യത്തിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള ബിജെപി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയാണിത്. അതുകൊണ്ടുതന്നെ 2023- ലെ കേന്ദ്ര ബജറ്റിന്റെ പ്രാധാന്യം അൽപം കൂടുതലാണ്. ഈ വർഷത്തെ ബജറ്റ് ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും, ഇൻഫ്ര കേന്ദ്രീകൃതവുമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

🗞🏵 *റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെയാണ് ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്.* ജനുവരി 26ന് നടക്കുന്ന പരേഡില്‍ 120 അംഗ സംഘവും രാഷ്ട്രപതിയെ അനുഗമിക്കും. ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ സംഘം ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. 

🗞🏵 *കാസർ​ഗോഡ് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു.* പത്ത് പേർ കടലിൽ വീണെങ്കിലും എല്ലാവരേയും രക്ഷപ്പെടുത്തി. അജാനൂർ കടപ്പുറത്തെ ബിബീഷിന്റെ ഉടമസ്ഥതയിലുള്ള ശിവം എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്.

🗞🏵 *പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു* ഇന്നലെ ഉച്ചക്ക് എറണാകുളം രവിപുരത്തെ റോയ്‌സ് ട്രാവല്‍സിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശി ജോളി പ്രകോപിതനായി യുവതിയെ അക്രമിക്കുകയായിരുന്നു.
തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

🗞🏵 *കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പൊലീസ്.* മണ്ണാറക്കാട് പൊലീസ് സ്റ്റേഷനില്‍ ജുനൈസിനെതിരെ വധശ്രമക്കേസടക്കം അഞ്ച് കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 269, 270, 273,34, 328 എന്നീ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡിസിപി എസ് ശശിധരന്‍ അറിയിച്ചു.

🗞🏵 *വി​വാ​ഹ സ​ത്കാ​രം ന​ട​ക്കു​ന്ന​തി​നി​ടെ മ​ദ്യ​പി​ച്ചു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അറസ്റ്റിൽ.​* പാ​റ​ശാ​ല ഇ​ഞ്ചി​വി​ള പ​റ​യ​രു​വി​ള വീ​ട്ടി​ൽ ര​ജി (27), ഇ​ഞ്ചി​വി​ള അ​രു​വാ​ൻ കു​ഴി കാ​ട്ടാ​ക്കു​ള​ങ്ങ​ര തോ​ട്ട​ത്തു​വീ​ട്ടി​ൽ രഞ്ജു (39 ), ഇ​ഞ്ചി​വി​ള മ​ട​ത്തു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​പി​ൻ (27) എ​ന്നി​വ​രാ​ണ് അറസ്റ്റിലാ​യ​ത്.
 
🗞🏵 *ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം.* മീഡിയാ വണ്‍ ചര്‍ച്ചയിലാണ് സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.”ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമെന്ത്?. അറച്ച് നില്‍ക്കുന്നത് എന്തിന്?. ലോകത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആരുടെയും അനുവാദത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. സോഷ്യല്‍മീഡിയയില്‍ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാന്‍ പാടില്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക.”-കെ അനില്‍കുമാര്‍ പറഞ്ഞു.

🗞🏵 *മ​ണി​പ്പൂ​രി​ലെ തൗ​ബ​ൽ ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.* ബി​ജെ​പി അ​നു​ഭാ​വ വി​മു​ക്ത​ഭ​ട സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ക​ൺ​വീ​ന​റാ​യ ലാ​യ്ഷ്റാം രാ​മേ​ശ്വ​ർ സിം​ഗ്(50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

🗞🏵 *യുകെയില്‍ പൈശാചിക സാത്താന്‍ ആരാധന സംഘങ്ങള്‍ പിടിമുറുക്കുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്.* കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുകെയില്‍ സാത്താനില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരികയും, ക്രൈസ്തവര്‍ എന്നവകാശപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്ന പ്രവണത കൂടിയിരിക്കുകയാണെന്നാണ് സി.ബി.എന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തം കൊണ്ടുള്ള പ്രതിജ്ഞകള്‍, ലൈംഗീക ആഭിചാര പ്രവര്‍ത്തികള്‍, മനുഷ്യരെയോ മൃഗങ്ങളെയോ ബലി കൊടുക്കല്‍ തുടങ്ങിയ പ്രാകൃത ആചാരങ്ങളില്‍ തിന്മ കൂടുതല്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയിരിക്കുകയാണ് ഇവര്‍.
🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️
*ഇന്നത്തെ വചനം*
ഇപ്പോള്‍ എന്റെ ആത്‌മാവ്‌ അസ്വസ്‌ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന്‌ എന്നെ രക്‌ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്‌.
പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും.
അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്‌, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാല്‍ ചിലര്‍ ഒരു ദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
യേശു പറഞ്ഞു: ഈ സ്വരമുണ്ടായത്‌ എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്‌.
ഇപ്പോഴാണ്‌ ഈ ലോകത്തിന്റെന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.
ഞാന്‍ ഭൂമിയില്‍നിന്ന്‌ ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.
അവന്‍ ഇതു പറഞ്ഞത്‌, താന്‍ ഏതു വിധത്തിലുള്ള മരണമാണു വരിക്കാന്‍ പോകുന്നത്‌ എന്നു സൂചിപ്പിക്കാനാണ്‌.
യോഹന്നാന്‍ 12 : 27-33
🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️
*വചന വിചിന്തനം*
എന്താണ് മഹത്വീകരണം? എന്താണ് ഉയർത്തപ്പെടൽ? ഈശോയെ സംബന്ധിച്ച് അത് കുരിശുമരണമാണ്. അവിടന്ന് ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ടത് കുരിശുമരണം വഴിയാണ്. കുരിശുമരണം വഴിയാണ് അവിടന്ന് എല്ലാ മനുഷ്യരെയും ആകർഷിച്ചത്. ഒരു ക്രിസ്ത്യാനിയുടെ മഹത്വീകരണവും ഉയർത്തപ്പെടലും. ഇതുതന്നെയാണ്. ലോകത്തിൻ്റെ മഹത്വം അന്വേഷിക്കാതെ കുരിശിൻ്റെ മഹത്വം അന്വേഷിക്കുമ്പോഴാണ് നമ്മുടെ ക്രിസ്തീയ അസ്തിത്വം സഫലമാകുന്നത്. നമുക്ക് നമ്മുടെ മഹത്വം തേടുന്നവരാകാതെ ദൈവമഹത്വം തേടുന്നവരായി മാറാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*