കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ 19 ഒഴിവ്. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി:
1. അസിസ്റ്റന്റ് റജിസ്ട്രാർ (അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്): 55% മാർക്കോടെ കൊമേഴ്സിൽ പിജി/തത്തുല്യം, 5 വർഷ പരിചയം.
2. അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ അഡ്മിൻ): 55% മാർക്കോടെ പിജി/തത്തുല്യം, 5 വർഷ പരിചയം.
3. ടെക്നിക്കൽ ഓഫിസർ: ഒന്നാം ക്ലാസ് ബിഇ/ബിടെക്/എംഎസ്സി/എംസിഎ, 8 വർഷ പരിചയം അല്ലെങ്കിൽ ഒന്നാം ക്ലാസ് എംഇ/എംടെക്, 5 വർഷ പരിചയം.
4. ജൂനിയർ സൂപ്രണ്ട് (ലൈബ്രറി): ബിരുദം, ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ലൈബ്രറി സയൻസിൽ പിജി അല്ലെങ്കിൽ ലൈബ്രറി സയൻസിൽ തത്തുല്യ ഡിപ്ലോമ, 6 വർഷ പരിചയം.
5. ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം, 2 വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, 5 വർഷ പരിചയം.
6. ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ: ബിരുദം, ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം, 3 വർഷ പരിചയം.
7. ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (സിഎസ്ഇ, ഇസിഇ, പ്രോഗ്രാമിങ്): ബിഇ/ ബിടെക്/എംഎസ്സി/എംസിഎ, 5 വർഷ പരിചയം.
8. ജൂനിയർ ടെക്നീഷ്യൻ (സിഎസ്ഇ ഇസിഇ, നെറ്റ്വർക്കിങ്): എൻജിനീയറിങ് ബിരുദം/ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം, 2 വർഷ പരിചയം.
9. ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ് ജനറൽ അഡ്മിൻ):
അക്കൗണ്ട്സ്: കൊമേഴ്സ് ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് അറിവ്, 2 വർഷ പരിചയം.
ജനറൽ അഡ്മിൻ: ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് അറിവ്, 2 വർഷ പരിചയം.
10.ഡ്രൈവർ കം എംടിഎസ്: പ്ലസ് ടു, ലൈറ്റ്
ആൻഡ് ഹെവിഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ്, 2 വർഷ പരിചയം.
പ്രായപരിധി: 1-3: 50, 4-7: 37, 8-10: 32.
https://www.iiitkottayam.ac.in