കേന്ദ്രീയ വിദ്യാലയ സംഗതന്‍ (കെവിഎസ്) അധ്യാപക അനധ്യാപക തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് kvsangathan.nic.in വഴി അപേക്ഷിക്കാം. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് വഴിയാണ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ, സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് ഉദ്യോഗാർത്ഥികളെ പ്രാരംഭ പോസ്റ്റിംഗിൽ ഇന്ത്യയിൽ എവിടെയും പോസ്റ്റ് ചെയ്യും. 6990 തസ്തികകളിലേക്കുള്ള ഒഴിവ് ഇതിലൂടെ നികത്തും.

ഒഴിവുകളുടെ വിശദാംശങ്ങൾ;

അസിസ്റ്റന്റ് കമ്മീഷണർ: 52
പ്രിൻസിപ്പൽ: 238
വൈസ് പ്രിൻസിപ്പൽ: 203
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (PGT): 1409
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (TGT): 3176
ലൈബ്രേറിയൻ: 355
പ്രൈമറി ടീച്ചർ മ്യൂസിക് (PRT സംഗീതം): 303
ഫിനാൻസ് ഓഫീസർ: 06
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ): 02
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ: 156
ഹിന്ദി വിവർത്തകൻ: 11
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 322
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 702
സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 54