🗞🏵 *ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശി​ച്ച് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു.* ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​യ ദ്രൗ​പ​ദി മു​ർ​മു മ​നു​ഷ്യ​രാ​ശി​യു​ടെ പു​രോ​ഗ​തി​ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും കു​ട്ടി​ക​ൾ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്ത രാ​ഷ്‌​ട്ര​പ​തി​ക്കു വേ​ണ്ടി കു​ട്ടി​ക​ൾ ക്രി​സ്മ​സ് ക​ാര​ൾ ആ​ല​പി​ച്ചു

🗞🏵 *മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്ത് ക്രി​സ്മ​സ് കാ​ര​ൾ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ  ആ​ക്ര​മ​ണം.* സം​ഭ​വ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക്രി​സ്മ​സ് ത​ലേ​ന്ന് കാ​ര​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ കു​ട്ടി​ക​ളെ അക്രമിസം​ഘം വ​ടി​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു.

🗞🏵 *നേ​പ്പാ​ളി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യം ഉ​പേ​ക്ഷി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി സി​പി​എ​ൻ – മാ​വോ​യി​സ്റ്റ് സെ​ന്‍റ​ർ നേ​താ​വ് പു​ഷ്പ കമൽ “പ്ര​ച​ണ്ട’ ദ​ഹ​ൽ.* പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ ക​മ്യൂ​ണി​സ്റ്റ് യൂ​ണി​ഫൈ​ഡ് മാ​ർ​ക്സി​സ്റ്റ് ലെ​നി​നി​സ്റ്റി​നൊ​പ്പം(​യു​എം​എ​ൽ) ചേ​ർ​ന്ന് ഭ​രി​ക്കു​മെ​ന്നും അ​ഞ്ച് വ​ർ​ഷ കാ​ല​യ​ള​വി​ലെ ആ​ദ്യ ര​ണ്ട​ര വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി കൈ​യാ​ളു​മെ​ന്നും പ്ര​ച​ണ്ട അ​റി​യി​ച്ചു. 

🗞🏵 *തി​രു​വ​ന​ന്ത​പു​രം തു​മ്പ​യി​ൽ ര​ണ്ട് യു​വാ​ക്ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യി.* പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി ശ്രേ​യ​സ്(16), ക​ണി​യാ​പു​രം സ്വ​ദേ​ശി സാ​ജി​ദ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ക​ട​ലി​ൽ ഇ​റ​ങ്ങി​യ മ​റ്റൊ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

🗞🏵 *സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം.* കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കള്‍ അപകടത്തില് മരിച്ചു. കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരിച്ചു.
 
🗞🏵 *നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.* തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്താണ് യാഥാർത്ഥ്യമെന്ന് മന്ത്രി വിശദീകരിച്ചു.

🗞🏵 *ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.* ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയവർ പ്രവർത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ജോലിതട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതോടെ രാഷ്ട്രീയ നേതാക്കളുൾപ്പെടെ കൂടുതൽ പേരുടെ പങ്കാണ് പുറത്തു വരുന്നത്.
 
🗞🏵 *ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി.* കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. ആഘോഷ സമയമായതിനാലും പുതിയ വകഭേദങ്ങള്‍ വരികയാണെങ്കിലും കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈറസുകള്‍ കൊണ്ടുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാന്‍ വേണ്ടിയാണ് മാര്‍ഗരേഖ പുറത്തിറക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

🗞🏵 *സമൂഹത്തിലെ ജീർണ്ണത പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടുമെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ.* പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരെ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതി ഉയർത്തിയതിന് പിന്നാലെയാണ് പി ജയരാജൻ ഇത്തരമൊരു അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്. കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

🗞🏵 *ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം.* ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി ബി യോഗം വിഷയം പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടി. പൊതു രാഷ്ട്രീയ സാഹചര്യവും, അടുത്തമാസം ചേരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ടയ്ക്കായാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പിബി യോഗം ചേരുന്നത്. അതിനിടയില്‍ കഴിഞ്ഞദിവസം ഇ പി ജയരാജനെതിരെ ഉയര്‍ന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം പിബി പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കും.

🗞🏵 *തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്.* തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം രൂപപ്പെട്ട തീവ്ര ന്യുനമർദ്ദം കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

🗞🏵 *ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാന്‍ നിരവധി തവണയായി ശ്രമിച്ചത് വന്‍ വിലയുള്ള പച്ചമരുന്ന് ശേഖരിക്കാനാണെന്ന് റിപ്പോര്‍ട്ട്.* ഇന്‍ഡോ പെസഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യുണിക്കേഷനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.കോര്‍ഡിസെപ്‌സ് എന്ന ചിത്രശലഭപ്പുഴു ഫംഗസ് അഥവാ ഹിമാലയന്‍ ഗോള്‍ഡ് ശേഖരിക്കാനായാണ് ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നത്. ഈ ഹിമാലയന്‍ ഗോള്‍ഡ് എന്ന പച്ചമരുന്നിന് ചൈനയില്‍ വന്‍ വിലയാണ്.
 
🗞🏵 *മദ്യപാനികള്‍ക്ക് പെണ്‍മക്കളെ വിവാഹം ചെയ്തു നല്‍കരുതെന്ന് കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍.* ഒരു റിക്ഷാവണ്ടി വലിക്കുന്ന വ്യക്തിയേയോ കൂലിപ്പണിക്കാരെയോ വില കുറച്ചു കാണരുത്. എന്നാല്‍ മദ്യപാനികളെ കൊണ്ട് ഒരിക്കലും പെണ്‍മക്കളെയും സഹോദരിമാരെയും വിവാഹം കഴിപ്പിക്കരുത്. എംപിയെന്ന നിലയില്‍ തനിക്കും എംഎല്‍എ എന്ന നിലയില്‍ ഭാര്യയ്ക്കും തങ്ങളുടെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല, പിന്നെയെങ്ങനെയാണ് സാധരാണക്കാര്‍ക്ക് മദ്യപാനികളെ രക്ഷിക്കാന്‍ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.

🗞🏵 *ജമ്മു കശ്മീരിൽ വൻ ആയുധവേട്ട.* ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. എട്ട് എകെ74യു തോക്കുകൾ, 12 ചൈന നിർമ്മിത പിസ്റ്റളുകൾ, പാക്കിസ്ഥാനിലും ചൈനയിലും നിർമ്മിച്ച ഗ്രേനേഡുകൾ, വെടിയുണ്ടകൾ പാക് പതാക പതിച്ച ബലൂണുകൾ തുടങ്ങിയവ സ്ഥലത്ത് നിന്നും പിടിച്ചെടുത്തു.
 
🗞🏵 *2022 വർഷം രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട വർഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭാരതം 75-ാം സ്വാതന്ത്ര്യം ആഘോഷിച്ച വർഷവും അമൃത കാലത്തിന്റെ ആരംഭവുമായിരുന്നു ഈ വർഷം. ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണ് 2022. ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്ത് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

🗞🏵 *വിദേശത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ചില രാജ്യങ്ങളില്‍ കേസുകള്‍ കൂടുന്നതില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

🗞🏵 *ബന്ധങ്ങളുടെ സുസ്ഥിരമായ വളർച്ചയിലൂടെ ഇന്ത്യയുമായി പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.* ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു വാങ് യിയുടെ പ്രതികരണം. ചൈനയും ഇന്ത്യയും നയതന്ത്ര, സൈനിക-സൈനിക മാർഗങ്ങളിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത ഉയർത്തിപ്പിടിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും വാങ്‌ യി പറഞ്ഞു.

🗞🏵 *സിനിമാ-സീരിയില്‍ താരം തുനിഷ ശര്‍മ (20) യുടെ ആത്മഹത്യയിൽ സഹതാരവും കാമുകനുമായ ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.* ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കാമുകനെ അറസ്റ്റ് ചെയ്തത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബ്ലാക് മെയിലിംഗാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നും കരുതുന്നു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്.

🗞🏵 *തന്നെ വിവാഹം കഴിക്കണമെന്നാവശ്യം നിരസിച്ച കാമുകിയെ യുവാവ് നടുറോഡില്‍ മര്‍ദ്ദിച്ച് അവശയാക്കി.* തുടര്‍ന്ന് കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കി. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യുവാവിന്റെ വീട് പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് യുവതിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണം.

🗞🏵 *വ്യാജരേഖകളും പേരും ഉപയോഗിച്ച് ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകളിലൂടെ യുവതികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി കൊല്ലത്ത് പിടിയിലായി.* മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെ സൈബര്‍ സെല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ പൈലറ്റ്, ഉയര്‍ന്ന ശമ്പളം, എന്നിങ്ങനെ മാട്രിമോണിയല്‍ സൈറ്റുകളില്‍ ആകര്‍ഷകമായ പ്രൊഫൈല്‍ ഒരുക്കിയാണ് മുഹമ്മദ് ഫൈസല്‍ യുവതികളെ ചതിയില്‍ വീഴ്ത്തിയിരുന്നത്. അമല്‍ കൃഷ്ണന്‍ എന്ന പേരിലാണ് ഇയാള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലസിയിരുന്നത്.
 
🗞🏵 *19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.* സംഭവവുമായി ബന്ധപ്പെട്ട് 62കാരനായ ഉമ്മയുടെ ബാപ്പ അറസ്റ്റില്‍. കൊയിലാണ്ടിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ ഉമ്മയുടെ ബാപ്പയിൽ നിന്ന് ഉപദ്രവം നേരിട്ടതായി പരാമര്‍ശമുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് 62കാരന്‍ അറസ്റ്റിലായത്. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാളെ അറസ്റ്റ്.

🗞🏵 *ഒ​റ്റ​പ്പാ​ല​ത്ത് 54 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്നു.* കൃ​ഷി​നാ​ശം, ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ലെ മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
 
🗞🏵 *ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​ന്‍റെ വ​ര​ൾ​ച്ച നേ​രി​ടു​ന്നു​വെ​ന്നും യു​ക്രെ​യ്ൻ യു​ദ്ധ​മ​ട​ക്കം എ​ല്ലാ സം​ഘ​ർ​ഷ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പാ.* വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ വ​ച്ച് ന​ൽ​കി​യ “ഉ​ർ​ബി ഏ​ത്ത് ഒ​ർ​ബി’ ക്രി​സ്മ​സ് ആ​ശി​ർ​വാ​ദ സ​ന്ദേ​ശ​ത്തി​ലാ​ണ് പാ​പ്പാ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

🗞🏵 *ലോകമെമ്പാടുമുള്ള സമൂഹത്തിന് ക്രിസ്തുമസ് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.* ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രസിഡന്‍റ് ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി ലോകരക്ഷകനായ ക്രിസ്തുവിനെ പ്രത്യേകം അനുസ്മരിച്ചിട്ടുണ്ട്. ഈ ക്രിസ്തുമസ്ദിനത്തിൽ നമുക്ക് യേശുക്രിസ്തു നൽകിയ ദയയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഓർക്കാമെന്നും യേശുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

🗞🏵 *ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞ വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കിർ നായിക്കിന് ലോകത്തിന്റെ മറുപടി.* മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നാണ് സക്കിർ നായിക്കിന്റെ ക്രിസ്തുമസ് സംബന്ധിച്ച പോസ്റ്റില്‍ പറഞ്ഞിരിന്നത്.
എന്നാല്‍ പോസ്റ്റിന് പിന്നാലെ ലോകമെമ്പാടുമുള്ള സമൂഹം ക്രിസ്തുമസ് ആശംസകളും തിരുപിറവിയുടെ ഓര്‍മ്മകള്‍ സൂചിപ്പിച്ചുമുള്ള കുറിപ്പുകളും കൊണ്ട് രംഗത്തു വരികയായിരിന്നു. ക്രിസ്തുമസ് ആശംസകള്‍ ലക്ഷകണക്കിന് കമന്റുകള്‍ പിന്നിട്ടതോടെ സക്കീർ നായിക് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
*ഇന്നത്തെ വചനം*
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്‌ഷ്യം നല്‍കുന്നു. നിന്റെ സാക്‌ഷ്യം സത്യമല്ല.
യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്‌ഷ്യം നല്‍കിയാലും എന്റെ സാക്‌ഷ്യം സത്യമാണ്‌. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.
നിങ്ങളുടെ വിധി മാനുഷികമാണ്‌. ഞാന്‍ ആരെയും വിധിക്കുന്നില്ല.
ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്‌; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയ ച്ചപിതാവും എന്നോടുകൂടെയുണ്ട്‌.
രണ്ടുപേരുടെ സാക്‌ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
എന്നെക്കുറിച്ചു ഞാന്‍ തന്നെ സാക്‌ഷ്യം നല്‍കുന്നു. എന്നെ അയ ച്ചപിതാവും എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്‍കുന്നു.
അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ്‌ എവിടെയാണ്‌? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു.
യോഹന്നാന്‍ 8 : 12-19
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
*വചന വിചിന്തനം*
ഈശോ എവിടെ നിന്നു വന്നു എവിടേയ്ക്കു പോയി എന്ന് വിശ്വാസികൾക്ക് ധാരണയുണ്ടാവണം. ക്രിസ്മസ് ആഘോഷത്തിൻ്റെ പ്രസക്തി അതാണ്. ഈശോ നസ്രത്തിലെ ബദ്ലഹേമിൽ നിന്നു വന്നു എന്നാണ് യഹൂദർ കരുതിയത്. അതുകൊണ്ടാണ് അവർ ചോദിച്ചത് നസ്രത്തിൽ നിന്ന് എന്തെങ്കിലും നൻമയുണ്ടാകുമോ എന്ന്. എന്നാൽ ഈശോ വന്നത് അവിടെ നിന്നല്ല എന്നാണ് ക്രിസ്മസ് നമുക്ക് പറഞ്ഞു തരുന്നത്. ഈശോ വന്നത് സ്വർഗത്തിൽ പിതാവിൻ്റെ പക്കൽ നിന്നാണ്. ഈശോ തിരികെ പോയതും അവിടേയ്ക്ക് തന്നെയാണ്. അവൻ വീണ്ടും വരുന്നതും അവിടെ നിന്നു തന്നെയാണ്. ദൈവമായ മിശിഹായെ നമുക്ക് ആരാധിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*