കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വാഹന ഗതാഗതം താറുമാറായി. ഹരിയാന ഉപമുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.

ഉത്തര്‍പ്രദേശില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു.
യുപിയിലെ ഗൗതംബുദ്ധനഗറിലെ ദാന്‍കൗര്‍ ഏരിയയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെല്ലാം കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്.