🗞🏵 *ഫാ. സ്റ്റാൻ സാമിക്കെതിരേ എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്.* അമേരിക്കന്‍ ഫോറന്‍സിക് സംഘമായ ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ പഠനത്തിലാണ് സ്റ്റാന്‍ സാമിയെ ബോധപൂര്‍വം കുടുക്കിയതാണെന്ന് കണ്ടെത്തിയത്. നക്സൽ ഗൂഡാലോചനയിൽ ഫാ. സ്റ്റാൻ സാമിയും പങ്കാളിയായെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു എന്നു സ്ഥാപിക്കാൻ എൻഐഎ മുന്നോട്ടു വെച്ച ഇലക്ട്രോണിക് തെളിവുകൾ എല്ലാം വ്യാജമാണെന്നുമാണ് പരിശോധനയിൽ വെളിപ്പെട്ടത്.

🗞🏵 *മെ​സി ഗോ​ള​ടി​ച്ചും ഗോ​ള​ടി​പ്പി​ച്ചും മി​ന്നി​ത്തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്റീ​ന​യു​ടെ വി​ജ​യം ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്.* മെ​സി മാ​ജി​ക്കി​നൊ​പ്പം ജൂ​ലി​യ​ന്‍ അ​ല്‍​വാ​ര​സ് എ​ന്ന അ​ത്ഭു​തം കൂ​ടി ചേ​ര്‍​ന്ന​തോ​ടെ ലോ​ക​ക​പ്പി​ന്‍റെ ആ​റാം ഫൈ​ന​ലി​ലേ​ക്ക് അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് മു​ന്നി​ലെ ത​ട​സ്സ​ങ്ങ​ളെ​ല്ലാം നി​ഷ്പ്ര​ഭം. മെ​സി ഒ​രു ത​വ​ണ​യും അ​ൽ​വാ​ര​സ് ര​ണ്ടു ത​വ​ണ​യും ഗോ​ൾ നേ​ടി.
 
🗞🏵 *ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി.* പതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. ചാന്‍സലറെ തീരുമാനിക്കാന്‍ സമിതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങളെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. എന്നാല്‍ സമിതിയുടെ ഘടനയില്‍ സര്‍ക്കാരിനാകും മേല്‍ക്കൈ. വിരമിച്ച ജഡ്ജി വേണമെന്ന ആവശ്യം മന്ത്രി തള്ളി.

🗞🏵 *വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്.* ശസ്ത്രക്രിയ കുടുംബത്തെ അറിയിച്ചില്ലെന്ന പരാതിയില്‍ വിശദീകരണം നല്‍കിയെന്നും സൂപ്രണ്ട് വ്യക്തമാക്കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ വിവരങ്ങള്‍ യഥാസമയം തങ്ങളെ അറിയിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
 
🗞🏵 *കെഎസ്ആര്‍ടിസിയിൽ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി.* നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചത്.

🗞🏵 *കെ.പി.സി.സി. പ്രസിഡന്റിന്റെ നിയമനം സംബന്ധിച്ച പ്രഖ്യാപനത്തിനായി കാത്തുനിൽക്കാതെ സംസ്ഥാനത്ത് മറ്റു തലങ്ങളിലുള്ള പുനഃസംഘടന നടത്താൻ എ.ഐ.സി.സി.* നേതൃത്വത്തിന്റെ അനുമതി കെ.പി.സി.സി. ഭാരവാഹികൾ, ഡി.സി.സി., ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ പുനഃസംഘടന വരും.
 
🗞🏵 *പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ദൂ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ അ​​​ട​​​ക്കം ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.* ബ്രി​​​സ്ബേ​​ന് 270 കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​ടി​​​ഞ്ഞാ​​​റ് വി​​​യാം​​​ബി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പോ​​​ലീ​​​സി​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​ണു നി​​​ഗ​​​മ​​​നം.

🗞🏵 *ഗ​വ​ർ​ണ​റു​ടെ ക്രി​സ്മ​സ് വി​രു​ന്ന് ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള മു​ഖ‍്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും തീ​രു​മാ​നം അ​പ​ക്വ​വും ഔ​ചി​ത്യ​മി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു.* സ​മാ​ധ​ന​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും തി​രു​ന്നാ​ളാ​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ ഗ​വ​ർ​ണ​റും മു​ഖ‍്യ​മ​ന്ത്രി​യും പോ​ര​ടി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത് എ​ന്നാ​ണ് വി​മ​ർ​ശ​നം. മ​റ്റേ​തെ​ങ്കി​ലു​മൊ​രു മ​ത​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ​ല​രും ക​രു​തു​ന്ന​ത്. സ​മൂ​ഹ​മാ​ധ‍്യ​മ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച കു​റി​പ്പു​ക​ളും പോ​സ്റ്റു​ക​ളും പ്ര​ച​രി​ക്കു​ന്നു​മു​ണ്ട്.
 
🗞🏵 *സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത വ​​​​​​​​ന​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഒ​​​​​​​​രു കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ഭൂ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ട​​​​​​​​യാ​​​​​​​​ള​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ൻ വ​​​​​​​​നം​​​​​​​​വ​​​​​​​​കു​​​​​​​​പ്പ് ഉ​​പ​​ഗ്ര​​ഹ ചി​​ത്ര​​ങ്ങ​​ൾ മു​​ഖേ​​ന ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വി​​​​​​​​ട്ട മാ​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ടി​​​​​​​​മു​​​​​​​​ടി ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പ​​വും ആ​​ശ​​ങ്ക​​യും.* ബ​​​​​​​​ഫ​​​​​​​​ർ സോ​​​​​​​​ൺ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളോ സ്വ​​​​​​​​ത്തു​​​​​​​​ക്ക​​​​​​​​ളോ നി​​​​​​​​ശ്ചി​​​​​​​​ത ഒ​​​​​​​​രു കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ടോ എ​​​​​​​​ന്ന​​​​​​​​റി​​​​​​​​യാ​​​​​​​​ൻ‌ മാ​​​​​​​​പ്പി​​​​​​​​നു പു​​​​​​​​റ​​​​​​​​ത്തു മ​​​​​​​​റ്റു​​​​​​ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ തേ​​​​​​​​ടേ​​​​​​​​ണ്ട സ്ഥി​​​​​​​​തി​​​​​​​​യാ​​​​​​​​യി.

🗞🏵 *ശശി തരൂർ എംപിയുമായി മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി.* ഡൽഹിയിലെ ശശി തരൂരിന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. തന്‍റെ മേൽനോട്ടത്തിലുള്ള ട്രസ്റ്റിന്‍റെ പരിപാടിയിലേക്ക് തരൂരിനെ ക്ഷണിക്കാനാണ് എത്തിയതെന്ന് കെ.വി. തോമസ് പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായെന്നും തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

🗞🏵 *കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​ര​സ്യം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് കോ​ർ​പ്പ​റേ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.* ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കോ​ർ​പ്പ​റേ​ഷ​ന് വ​ലി​യ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാം പാ​ലി​ച്ചാ​ണ് ബ​സു​ക​ളി​ൽ പ​ര​സ്യം സ്ഥാ​പി​ക്കു​ന്ന​തെ​ന്നും അ​പ്പീ​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

🗞🏵 *സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും.* സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലിലാണ് (www.supplycopaddy.in) കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്.

🗞🏵 *ഒറ്റ സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം.* പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഒറ്റ സിഗരറ്റിന്റെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാൻ കേന്ദ്രം തയ്യാറാകുന്നതെന്നാണ് റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ കേന്ദ്രം ഇതിൽ തീരുമാനം എടുത്തേക്കും. 

🗞🏵 *നിയന്ത്രണ രേഖയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേകം പ്രസ്താവന നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.* ‘അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജമാണ്. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമം നടത്തി. നിയന്ത്രണ രേഖയില്‍ കടന്നുകയറാന്‍ ചൈന ശ്രമം നടത്തി. ഇന്ത്യന്‍ സേന അതിനെ ധീരതയോടെ ശക്തമായി പ്രതിരോധിച്ചു. അവരെ അവരുടെ പോസ്റ്റില്‍ തന്നെ തിരിച്ചെത്തിച്ചു. ഡിസംബര്‍ ഒമ്പതിനുണ്ടായ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തും സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ പക്ഷത്ത് സൈനികര്‍ക്ക് ആര്‍ക്കും ജീവഹാനിയില്ല’, അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

🗞🏵 *അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്‌സിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതിനു മുന്‍പ് ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.* കഴിഞ്ഞ ആഴ്ച പലതവണയായി വ്യോമാതിര്‍ത്തി ലംഘനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതോടെ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ഇന്ത്യന്‍ സേന നിര്‍ബന്ധിതരായെന്നാണ് വിവരം.
 
🗞🏵 *ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്.* സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ‘സ്മാര്‍ട്ട്‌ഫോണുകളും മനുഷ്യബന്ധങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനവും’ എന്ന വിഷയത്തില്‍ സൈബര്‍മീഡിയ റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പങ്കാളിയുമായി ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം അവര്‍ ഫോണിലാണ് ചെലവഴിക്കുന്നത്.

🗞🏵 *കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.* റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്.

🗞🏵 *അരുണാചലിൽ ചൈനീസ് സൈന്യം നടത്തിയത് ലഡാക് മോഡൽ ആക്രമണം.* മൂന്നൂറിലധികം വരുന്ന സൈനികരാണ് അതിർത്തി കടക്കാൻ ശ്രമം നടത്തിയത്. 17000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള ചൈനീസ് നീക്കമാണ് ഇന്ത്യൻ സൈനികർ തകർത്തത്.ചൈനീസ് നീക്കത്തിൽ ഒരാളെ പോലും നിയന്ത്രണരേഖ കടത്താതെ ശക്തമായ തിരിച്ചടി നൽകിയെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്.

🗞🏵 *രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും മുന്നേറ്റം.* ഏതാനും ആഴ്ചകളായി നേരിട്ട ഇടിവിനു ശേഷമാണ് വിദേശ നാണയ ശേഖരം വീണ്ടും ഉയർന്നു തുടങ്ങിയത്. റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 2ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണയ ശേഖരം 1,102 കോടി ഡോളറാണ് ഉയർന്നത്. ഇതോടെ, ശേഖരം 56,116 കോടി ഡോളറായി. രാജ്യത്ത് വിദേശ നാണയ ശേഖരം ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും, ഇന്ത്യയുടെ നാണയ ശേഖരത്തിൽ പൗണ്ട്, യൂറോ, യെൻ എന്നിവയും അടങ്ങിയിട്ടുണ്ട്.

🗞🏵 *നിയന്ത്രണം വിട്ട ഇന്നോവ കാർ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു.*
ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് അപകടത്തില്‍‌ മരിച്ചത്. സംഭവത്തിൽ കേസെടുക്കുന്നതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

🗞🏵 *ആലപ്പുഴ തട്ടാരമ്പലം സപ്ലൈക്കോ ​ഗോഡൗണിൽ നിന്ന് അരിയും ​ഗോതമ്പും കടത്തിയ കേസിൽ സപ്ലൈക്കോ ജീവനക്കാരനും കരാർ ഉടമയും സഹായികളും അറസ്റ്റിൽ.*​ഗോഡൗൺ സീനിയ‍ർ അസിസ്റ്റൻ്റ് തിരുവനന്തപുരം സ്വദേശി രാജു(52), ചരക്ക് ട്രാൻസ്പോ‍ർട്ട് കോൺട്രാക്ക്ട്ട‍ർ സന്തോഷ് (61), സഹായി സുകു (54), ലോറി ഡ്രൈവർ വിഖിൽ(26) എന്നിവരാണ് അറസ്റ്റിലായത്.

🗞🏵 *ചാരിറ്റി വീഡിയോയുടെ പേരിൽ തട്ടിപ്പ്. സംഭവത്തില്‍ നാല് പേർക്കെതിരെ തിരുവനന്തപുരം പോത്തൻകോട് പൊലീസ് കേസെടുത്തു.* കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷത്തിന് മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. വിസ്മയ ന്യൂസ് എന്ന പേരിൽ ചാരിറ്റി വീഡിയോ തയ്യാറാക്കുന്ന രജിത്ത് കാര്യത്തില്‍, അനീഷ് മംഗലപുരം, രജനീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

🗞🏵 *ദൈവം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണെന്നും അവിടുത്തെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണെന്നും ഫ്രാന്‍സിസ് പാപ്പ.*  നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ് ദൈവത്തിന്റെ പ്രവര്‍ത്തിയെന്നു പാപ്പ പറഞ്ഞു. ദൈവം എപ്പോഴും നാം സങ്കൽപ്പിക്കുന്നതിനേക്കാൾ വലിയവനാണെന്ന് മനസ്സിലാക്കണം. അവൻ ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണ്; അവൻറെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണ്, അത് നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ്; അതിനാൽ നാം അവനെ അന്വേഷിക്കുന്നതും അവൻറെ യഥാർത്ഥ അധരമായി മാറുന്നതും ഒരിക്കലും അവസാനിപ്പിക്കരുത്.

🗞🏵 *കുടുംബമൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ക്രിസ്തീയ വിശ്വാസത്തില്‍ അധിഷ്ടിതമായ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പുതിയ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രമുഖ ഹോളിവുഡ് നടന്‍ നീല്‍ മക്ഡൊണാഫ്.* മക്ഡൊണാഫും ദക്ഷിണാഫ്രിക്കന്‍ മോഡലായ അദ്ദേഹത്തിന്റെ പത്നി റുവേയും ചേര്‍ന്ന് സിനിമകളും, ടിവി പരിപാടികളും നിര്‍മ്മിക്കുന്ന ‘മക്ഡൊണാഫ് കമ്പനി’ എന്ന ഫിലിം കമ്പനിയ്ക്കാണ് തുടക്കം കുറിച്ചത്. വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് ഹോളിവുഡില്‍ ശ്രദ്ധേയനായ ഹോളിവുഡ് നടനാണ് നീല്‍ മക്ഡൊണാഫ്.
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*ഇന്നത്തെ വചനം*
ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും.
അധാര്‍മിക സമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്‌തരായിരിക്കുന്നില്ലെങ്കില്‍യഥാര്‍ഥധനം ആരു നിങ്ങളെ ഏല്‍പിക്കും?
മറ്റൊരുവന്റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്‌തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും?
ഒരു ഭൃത്യനു രണ്ടുയജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്‌തി കാണിക്കുകയും അപരനെ നിന്‌ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
ലൂക്കാ 16 : 10-13
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*വചന വിചിന്തനം*
വിശ്വസ്തത അവശ്യം വേണ്ട ഗുണമാണ്. എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് വിശ്വസ്തതയിൽ ആശ്രയിച്ചാണ്. തൊഴിൽപരമായ ബന്ധമാണെങ്കിലും വിവാഹബന്ധമാണെങ്കിലും സുഹൃത്ബന്ധമാണെങ്കിലും വിശ്വസ്തതയിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. സ്നേഹമാണ് ബന്ധങ്ങൾ രൂപപ്പെടുത്തുന്നതെങ്കിലും വിശ്വസ്തതയില്ലാത്തിടത്ത് മാനുഷികമായ സ്നേഹത്തിന് പ്രസക്തി കുറയുന്നു. ദൈവവും നമ്മിൽ നിന്നും വിശ്വസ്തത ആഗ്രഹിക്കുന്നു. ദൈവത്തോടുള്ള വിശ്വസ്തത അത്യാഗ്രഹങ്ങളിൽ നിന്നുള്ള പിന്തിരിയലാണ്. അത്യാഗ്രഹങ്ങളാണ് നമ്മെ അവിശ്വസ്തതയിലേക്ക് നയിക്കുന്നത് എന്ന് അറിഞ്ഞിരിക്കാം. ജീവിതത്തിൽ മിതത്വം പാലിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*