🗞🏵 *ബഫർസോണിൽ ആശയക്കുഴപ്പമില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.* സുപ്രീംകോടതി നിർദേശപ്രകാരം വനംവകുപ്പ് നടത്തിയ ഏരിയൽ സർവേയുടെ റിപ്പോർട്ട് വില്ലേജുകളിൽ പ്രസിദ്ധീകരിക്കും. വീടോ സ്ഥാപനങ്ങളോ കൃഷിയിടങ്ങളോ നിലവിലെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം നൽകും. ഏരിയൽ സർവേയിലെ കുറവുകൾ ഇതുവഴി പരിഹരിക്കും.
🗞🏵 *ഗുജറാത്തിൽ ഭൂപേന്ദ്രപട്ടേൽ മുഖ്യമന്ത്രിയായി തുടരും.* പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ.മാരുടെ ശനിയാഴ്ചനടന്ന യോഗം അദ്ദേഹത്തെ ഐകകണ്ഠ്യേന സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തു. 18-ാമത് മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; 20 മന്ത്രിമാരെങ്കിലും ഒപ്പം അധികാരമേൽക്കും
🗞🏵 *സുഖ്‌വിന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും.* കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി.
🗞🏵 *ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) തലസ്ഥാനമായ ധാക്കയിൽ പടുകൂറ്റൻ റാലി നടത്തി.* പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. റാലിയോടനുബന്ധിച്ച് സംഘർഷമുണ്ടാകാതിരിക്കാൻ നഗരത്തിൽ മുഴുവൻ പോലീസിനെ വിന്യസിച്ചിരുന്നു.
🗞🏵 *ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഇതുവരെ ലഭിച്ചത് 125 കോടി രൂപയുടെ വരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ.* കാണിക്കയും മറ്റ് വഴിപാടുകളും ചേർന്നുള്ള കണക്കാണിത്. ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിട്ട് 24 ദിവസം പിന്നിടുകയാണിപ്പോൾ.
🗞🏵 *കണ്ണൂർജില്ലയില്‍ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്.* കണ്ണൂരിലെ പയ്യന്നൂരിലും ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജ പേരുകളില്‍ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസ് എടുക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
🗞🏵 *കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ വിസ തട്ടിപ്പ് പരാതി.* കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 60 ഓളം പേര്‍ തട്ടിപ്പിന് ഇരയായതായി ആണ് പരാതി.
🗞🏵 *കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു.* കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2023 – 2030 എന്ന പേരിൽ പുതുക്കിയ ആക്ഷൻ പ്ലാനിൽ കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ വരുന്ന ഏഴു വർഷം സംസ്ഥാനത്തു നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലകളെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നു. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ തിരുവനന്തപുരത്തു സംഘടിപ്പിച്ച പാർട്ണേഴ്സ് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കർമപദ്ധതി പ്രകാശനം ചെയ്തത്.
🗞🏵 *കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.* രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനലാണിത്. ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായുള്ള രണ്ട് ടെർമിനലുകൾക്ക് പുറമേ കൊച്ചി വിമാനത്താവളത്തിൽ മൂന്നാമതൊരു ടെർമിനൽ കൂടി ഇതോടെ സജ്ജമാവുകയാണ്. ചാർട്ടേഡ് വിമാനങ്ങൾക്കും സ്വകാര്യവിമാനങ്ങൾക്കും അവയിലെ യാത്രക്കാർക്കും പ്രത്യേക സേവനം നൽകുന്ന തരത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ സജ്ജീകരിക്കുന്ന രാജ്യത്തെ നാലാമത്തെ വിമാനത്താവളമായി മാറുകയാണ് കൊച്ചി.
🗞🏵 *ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.* സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന സ്‌പെഷ്യൽ എംപ്ലോയീസ് മീറ്റ് ‘സിദ്ധി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.* ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് താരത്തെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടത്.
🗞🏵 *തമിഴ്നാട്ടില്‍ മാന്‍ദൗസ് ചുഴലക്കാറ്റ് ആഞ്ഞടിച്ചു.* ചെന്നൈ നഗരത്തില്‍ വലിയ നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇന്നലെ രാത്രി മുതല്‍ നഗരത്തില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് മാന്‍ദൗസ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മെറീന ബീച്ചില്‍ ദിവ്യാംഗര്‍ക്കായി സ്ഥാപിച്ചിരുന്ന റാംപ് കാറ്റില്‍ തകര്‍ന്നു.
🗞🏵 *ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ.* നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്ത 300-ലധികം മരുന്നുകളുടെ പട്ടിക സഹിതമാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി (എസ്എഫ്ഡിഎ) ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനോട് (ഐഡിഎംഎ) സഹായം ആവശ്യപ്പെട്ടത്.
🗞🏵 *പഞ്ചാബില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം.* ടാണ്‍ ടരണിലെ പോലീസ് സ്റ്റേഷന് നേരെയാണ് റോക്കറ്റ് ലോഞ്ചര്‍ കൊണ്ടുള്ള ആക്രമണം ഉണ്ടായത്. ഖാലിസ്ഥാന്‍ ഭീകരരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.
🗞🏵 *ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള സ്വകാര്യ ബില്‍ നാടകീയ സംഭവവികാസങ്ങള്‍ക്കിടയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.* പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയിലാണ് വിവാദ ബില്‍ അവതരണം നടന്നത്. രാജ്യത്ത് ഏക വ്യക്തി നിയമം ആവശ്യപ്പെടുന്ന ബില്‍ ബിജെപി എം പി കിരോഡി ലാല്‍ മീണ അവതരിപ്പിച്ച വേളയില്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും സഭയില്‍ സന്നിഹിതരല്ലാതിരുന്ന കാര്യം മുസ്ലീം ലീഗ് വിമര്‍ശനമായി ചൂണ്ടിക്കാട്ടി.
🗞🏵 *വർക്കലയിൽ വിദ്യാർത്ഥിയ്‌ക്ക് ലഹരി മാഫിയയുടെ ക്രൂരമർദ്ദനം.* അയിരൂർ സ്വദേശിയായ 15 കാരനാണ് മർദ്ദനമേറ്റത്. കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. ഈ മാസം മൂന്നിനായിരുന്നു സംഭവം. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ വയറ്റിൽ ചവിട്ടുകയും, ഇരുമ്പ് വളകൊണ്ട് തലയിലും ചെവിയിലും അടിക്കുകയും ചെയ്തു. സംഭവ സമയം അമ്മയും അച്ഛനും വീടിന് സമീപത്തെ ഷെഡ്ഡിൽ ആയിരുന്നു.
🗞🏵 *പരുമല തിക്കപ്പുഴയിൽ വൻ മോഷണം.* ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മാന്നാർ പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ വിളക്കുകളും, ഉരുളിയും മോഷ്ടാക്കള്‍ അപഹരിച്ചു. ശ്രീകോവിൽ കുത്തിതുറക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. കാണിക്കവഞ്ചിയും കുത്തിതുറക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
🗞🏵 *കണ്ണൂരിൽ ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി മയക്കി പീഡനത്തിനിരയാക്കിയ ആൾ പിടിയിൽ.* ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റ് ചെയ്തത്.സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പതിനാലുകാരനെ കുട്ടിയുടെ അയൽവാസി റഷാദാണ് കഞ്ചാവ് ഉപയോഗിക്കുന്ന ഷഫീഖിന്റെ അടുത്തേക്ക് എത്തിച്ചതെന്നാണ് പൊലീസ് നൽകിയ വിവരം.
🗞🏵 *പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വൻ ചന്ദന വേട്ട.* ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടികൾ പൊലീസ് പിടികൂടി. 150 കിലോ ഭാരമുള്ള ചന്ദനമുട്ടികൾ ആണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്നവർ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
🗞🏵 *യൂറോപ്യൻ പാർലമെന്റിന്റെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ ഇവാ കൈലിയെ ബൽജിയം പോലീസ് അറസ്റ്റ് ചെയ്തു.* ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഗ്രീസിൽനിന്നുള്ള സോഷ്യലിസ്റ്റ് നേതാവായ ഇവാ പിടിയിലായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
🗞🏵 *വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം അവസാനിപ്പിച്ചത് താത്കാലികമായാണെന്നും* തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം നിലനിർത്താനാണ് പ്രതിഷേധം നിർത്തിയതെന്നും ലത്തീൻ അതിരൂപത. സർക്കാരുമായി അനുരഞ്ജനമുണ്ടാക്കി സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ച് ഞായറാഴ്ച ലത്തീൻ അതിരൂപതയുടെ പള്ളികളിൽ വായിക്കുന്ന ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്
🗞🏵 *ജയ്പൂര്വിവാഹ ആഘോഷത്തിനിടെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 12 ആയി.* നിരവധി പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ജോധ്പൂരിന് 60 കിലോമീറ്റര്‍ അകലെ ഭുംഗ്ര ഗ്രാമത്തിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്
🗞🏵 *കാല്‍മുട്ടിലെ വേദന കാരണം നീട്ടിവെച്ച ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ, സുഡാന്‍ അപ്പസ്തോലിക സന്ദര്‍ശനം അടുത്ത മാസം ആരംഭിക്കുവാനിരിക്കെ കോംഗോ സ്വദേശിയും സമാധാനത്തിനുള്ള നോബേല്‍ പുരസ്കാര ജേതാവുമായ ഡെനിസ് മുക്വേഗേയുമായി പാപ്പ കൂടിക്കാഴ്ച നടത്തി.* ലൈംഗീകാതിക്രമത്തിന് ഇരയായവര്‍ക്കിടയില്‍ നടത്തുന്ന ചികിത്സയുടെ പേരില്‍ പ്രസിദ്ധനും, പ്രമുഖ ഗൈനക്കോളജിസ്റ്റുമായ മുക്വെഗേയുമായി ഇന്നലെ ഡിസംബര്‍ 9-നാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. ജനുവരി 31 മുതല്‍ ഫെബ്രുവരി 5 വരേയാണ് പാപ്പയുടെ കോംഗോ, സുഡാന്‍ സന്ദര്‍ശനം.
🗞🏵 *പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഇസ്ലാമിക തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായവരെ വിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്ന് നൈജീരിയയിലെ എകിറ്റി രൂപതാധ്യക്ഷന്‍ ഫെലിക്സ് ഫെമി അജാകായ.* ജൂണ്‍ 5നു നൈജീരിയയിലെ ഒണ്‍ഡോ രൂപതയിലെ ഒവ്വോയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തില്‍ 39 കത്തോലിക്കരുടെ ജീവനെടുക്കുകയും എണ്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയായിരിന്നു. കൂട്ടക്കൊല നടന്നു ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിചാരണയൊന്നും നടക്കാത്ത സാഹചര്യത്തിലാണ് “നൈജീരിയ ഇപ്പോഴും കാത്തിരിക്കുന്നു” എന്ന തലക്കെട്ടോടെയുള്ള പ്രസ്താവനയുമായി മെത്രാന്‍ രംഗത്ത് വന്നിരിക്കുന്നത്.
🗞🏵 *സ്വവർഗ്ഗ ബന്ധത്തില്‍ ഏർപ്പെടുന്നവർക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന ‘റെസ്പെക്ട് ഫോർ മാര്യേജ് ആക്ട്’ എന്ന പേരിലുള്ള ബില്ല് അമേരിക്കയിലെ ജനപ്രതിസഭ പാസാക്കി.* പ്രസിഡന്റ് ജോ ബൈഡന് കൈമാറിയിരിക്കുന്ന ബില്‍ പ്രസിഡന്‍റ് ഒപ്പിട്ടാല്‍ നിയമമായി മാറും. ബില്ലിന് അനുകൂലമായി 219 ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളോടൊപ്പം, 39 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും വോട്ട് ചെയ്തു. അതേസമയം 169 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണ് ക്രിസ്തീയ ധാര്‍മ്മികതയ്ക്കു വിരുദ്ധമായ ബില്ലിന് എതിരായി വോട്ട് ചെയ്തത്. വ്യാഴാഴ്ച പാസാക്കിയ ബില്ല് 1996ൽ പാസാക്കപ്പെട്ട ഡിഫൻസ് ഓഫ് മാര്യേജ് ആക്ടിലെ വ്യവസ്ഥകളെ അസാധുവാക്കും.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*ഇന്നത്തെ വചനം*
എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു.
കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്‌ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്റെ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു.
എന്നാല്‍, ശിശുവിന്റെ അമ്മഅവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.
അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്‌ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.
ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു.
അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്‌ഭുതപ്പെട്ടു.
തത്‌ക്‌ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്‌ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി.
അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്‌തു.
കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.
ലൂക്കാ 1 : 57-66
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*വചന വിചിന്തനം*
എലിസബത്ത് പുത്രനെ പ്രസവിച്ചപ്പോൾ അയൽക്കാരും ബന്ധുക്കളും പറഞ്ഞത് ദൈവം അവളോട് വലിയ കരുണ കാണിച്ചിരിക്കുന്നു എന്നാണ്. ഭൂമിയിൽ പിറക്കുന്ന ഓരോ ശിശുവും ദൈവത്തിൻ്റെ കരുണയാണ്. ദൈവം മാനവരാശിയോടു കാണിക്കുന്ന കരുണ, കുടുംബത്തോടു കാണിക്കുന്ന കരുണ, ദമ്പതികളോടു കാണിക്കുന്ന കരുണ; ഇവയാണ് ഓരോ ശിശുവും. ഇന്നത്തെ പഴയനിയമ വായനകളും ഈ സത്യം തന്നെ ഉദ്ഘോഷിക്കുന്നു.
ഇന്ന് ഫെമിനിസത്തിൻ്റെയും ലിബറലിസത്തിൻ്റെയും കാലമാണ്. എൻ്റെ ശരീരം എൻ്റെ സ്വാതന്ത്ര്യം എന്നതാണ് സ്ത്രീത്വ മുദ്രാവാക്യം. ഗർഭഛിദ്രം നടത്താൻ സ്ത്രീക്കു തനിയെ തീരുമാനിക്കാം എന്ന രീതിയിലാണ് നമ്മുടെ നാട്ടിലെ പുതിയ കോടതിവിധികൾ പോലും. ജീവൻ ദൈവത്തിൻ്റെ ദാനമാണെന്നോ സ്ത്രീകളെപ്പോലെ തന്നെ ശിശുക്കൾക്കും അവകാശങ്ങൾ ഉണ്ടെന്നോ ഒന്നും ഇപ്പോൾ നീതിപീഠങ്ങൾ പോലും അംഗീകരിക്കുന്നില്ല. ഫ്രീ മേസേൺ ഗ്രൂപ്പുകൾ രൂപീകരിക്കുന്ന അധാർമ്മിക അജണ്ടകൾ ആധുനികതയെന്ന പേരിൽ സമൂഹം ഇന്ന് എടുത്തണിയുകയാണ്. ഫ്രീ മേസേൺ ഗ്രൂപ്പുകളെ സാമ്പത്തികമായി സഹായിക്കുന്നതാകട്ടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനികളും. കുഞ്ഞുങ്ങളുടെ ഭ്രൂണമാണ് പല സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും നിർമ്മാണ സാമഗ്രിയാകുന്നത്. ജീവനെതിരായ അധാർമ്മിക നിലപാടുകൾ ആധുനികമല്ല പ്രാകൃതമാണെന്ന് നമ്മൾ തിരിച്ചറിയണം, പ്രതിരോധിക്കണം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*