🗞🏵 *പത്തു മാസമായി ലോകത്തെ പ്രതിസന്ധിയിലാക്കിയ റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നതോടെ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയും ലോകമെങ്ങും മുഴങ്ങുകയാണ്.* 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നു. കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണ് റഷ്യയെന്ന സൂചന,
 
🗞🏵 *ചൈനയുടെ ആദ്യത്തെ വിദേശ സൈനിക താവളം ഇന്ത്യയ്ക്കു ഭീഷണി ആയേക്കുമെന്ന് റിപ്പോർട്ട്.* ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള രാജ്യമായ ജിബൂത്തിയിൽ ആണ് ചൈനയുടെ സൈനിക താവളം വരുന്നത്. എറിത്രിയ, ഇത്യോപ്യ, സൊമാലിയ എന്നിവയാണ് അയൽ രാജ്യങ്ങൾ. ജിബൂത്തിയിൽനിന്ന് ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കി.മീ. ദൂരം മാത്രമേയുള്ളൂ. ഇവിടെ വരുന്ന സൈനിക താവളം ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉണ്ടാക്കിയേക്കും.

🗞🏵 *ജി​​​​യാം​​​​ഗ് സെ​​​​മി​​​​ൻ (96) അ​​​​ന്ത​​​​രി​​​​ച്ചു.* 1989 മു​​​​ത​​​​ൽ 2002 വ​​​​രെ ചൈ​​​​നീ​​​​സ് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, 1989 മു​​​​ത​​​​ൽ 2004 വ​​​​രെ സൈ​​​​നി​​​​ക പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രി, 1993 മു​​​​ത​​​​ൽ 2003 വ​​​​രെ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ച്ച അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ന്ത്യം സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​മാ​​​​യ ഷാം​​​​ഗ്ഹാ​​​​യി​​​​ൽ ആ​​​​യി​​​​രു​​​​ന്നു. ദീ​​​​ർ​​​​ഘ​​​​നാ​​​​ളാ​​​​യി ര​​​​ക്താ​​​​ർ​​​​ബു​​​​ദ ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു
 
🗞🏵 *ഐ​എ​സ് ത​ല​വ​ന്‍ അ​ബു ഹ​സ​ന്‍ അ​ല്‍ ഹാ​ഷ്മി അ​ല്‍ ഖു​റേ​ഷി കൊ​ല്ല​പ്പെ​ട്ടു.* ഐ​എ​സ് വ​ക്താ​വാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. അ​ബു ഹ​സ​ന്‍ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ത​ല​വ​നെ ഐ​എ​സ് പ്ര​ഖ്യാ​പി​ച്ചു. അ​ബു അ​ല്‍ ഹു​സൈ​ന്‍ ഹു​സൈ​ന്‍ അ​ല്‍ ഖു​റേ​ഷി​യാ​ണ് പു​തി​യ നേ​താ​വ്.

🗞🏵 *ഗു​ജ​റാ​ത്തി​ല്‍ 500 കോ​ടി രൂ​പ​യു​ടെ ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി.* വ​ഡോ​ദ​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ല്‍ നി​ന്നു​മാ​ണ് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. ഗു​ജ​റാ​ത്ത് ആ​ന്‍റി ടെ​റ​റിസ്റ്റ് ​സ്ക്വാ​ഡിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

🗞🏵 * ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യഘ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന്.* സൗ​​​രാ​​​ഷ്‌​​ട്ര, സൂ​​​ററ്റ് അ​​​ട​​​ക്കം 19 ജി​​​ല്ല​​​ക​​​ളി​​​ലെ 89 മ​​​ണ്ഡ​​​ല​​​ങ്ങ​​​ള​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു പോ​​​ളിം​​​ഗ്. ശേ​​​ഷി​​​ക്കു​​​ന്ന 93 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലെ​​​യും ഗു​​​ജ​​​റാ​​​ത്തി​​​ലെ​​​യും വോ​​​ട്ടെ​​​ണ്ണ​​​ൽ എ​​​ട്ടി​​നു ന​​​ട​​​ക്കും.

🗞🏵 *ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി​യി​ല്‍ നി​ന്ന് പ്രീ​ക്വാ​ര്‍​ട്ട​റി​ൽ ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന​യും പോ​ള​ണ്ടും.* എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് പോ​ള​ണ്ടി​നെ ത​ക​ർ​ത്ത് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി ആ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ പ്രീക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം. തോ​റ്റെ​ങ്കി​ലും നാ​ലു പോ​യിന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി​യ പോ​ള​ണ്ടും അ​വ​സാ​ന പ​തി​നാ​റി​ൽ ഇ​ടം നേ​ടി.

🗞🏵 *ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ ഇ​റാ​ന്‍റെ പു​റ​ത്താ​ക​ൽ ആ​ഘോ​ഷി​ച്ച് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ.* പ​ട​ക്കം പൊ​ട്ടി​ച്ചും വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ്‍ മു​ഴ​ക്കി​യും തെ​രു​വു​ക​ളി​ൽ നൃ​ത്തം ചെ​യ്തു​മാ​ണു സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ തോ​ൽ​വി ഇ​റാ​നി​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യ​ത്. യു​എ​സ്എ​യോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​റാ​ൻ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. 
 
🗞🏵 *സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കാന്‍ നിര്‍ദ്ദേശം
മുന്നോട്ടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.* അദ്ധ്യാപകരുടെ ജോലി സമയം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ മന്ത്രി മുന്നോട്ട് വെച്ചത്.

🗞🏵 *സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടിശ്ശികയായ ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം രണ്ടാം വാരം വിതരണം ചെയ്യും.* ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുക ഒരുമിച്ചാണ് നല്‍കുന്നത്. രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെന്‍ഷനാണ് ഡിസംബര്‍ രണ്ടാം വാരം നല്‍കുക
 
🗞🏵 *പുതിയ എച്ച്‌ഐവി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.* എച്ച്‌ഐവി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം.  എച്ച്‌ഐവി സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ കേരളത്തിലത് 0.06 ആണ്. എച്ച്‌ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും  ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും, ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകൾ വർദ്ധിച്ച തോതിൽ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്‌ഐവി വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

🗞🏵 *അടുത്ത അധ്യയന വർഷം മുതൽ നഴ്‌സിങ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.* കോവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്‌സുമാരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിധം കൂടുതൽ പേർക്ക് നഴ്‌സിങ് മേഖലയിൽ കടന്നുവരാൻ ഇതുവഴി സാധിക്കും. 

🗞🏵 *എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം.* എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. 

🗞🏵 *ഭക്ഷ്യ സംസ്‌കരണ മേഖലയിൽ കേരളത്തിൽ 16,673 പുതിയ സംരംഭങ്ങളിലൂടെ 995.69 കോടി രൂപയുടെ നിക്ഷേപവും, 42009 പേർക്ക് തൊഴിലും ലഭ്യമായിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്.* കേരള മാതൃകയുടെ നേട്ടങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനത്തിന്റെ വ്യവസായമേഖലയെ ശക്തിപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

🗞🏵 *എഎപി നേതാവ് മനീഷ് സിസോദിയ ഉൾപ്പെടെയുള്ള ഡൽഹി മദ്യനയ കുംഭകോണത്തിലെ പ്രതികൾ പലതവണ ഫോൺ മാറ്റി തെളിവ് നശിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.* അറസ്റ്റിലായ മനീഷ് സിസോദിയയും ഡൽഹിയിലെ വ്യവസായി അമിത് അറോറയും 11 ഫോണുകൾ ഉപയോഗിക്കുകയും മാറ്റുകയും ചെയ്തതായി അന്വേഷണ ഏജൻസി ഡൽഹി കോടതിയെ അറിയിച്ചു.
 
🗞🏵 *ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവി പുനര്‍വികസിപ്പിക്കാനൊരുങ്ങി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പ്.*
259 ഹെക്ടറിന്റെ ധാരാവി പുനര്‍വികസന പദ്ധതിയോടനുബന്ധിച്ച് നടന്ന ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് അദാനി ഗ്രൂപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.

🗞🏵 *കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അഞ്ജന്‍ ദാസ് കൊലപാതകത്തിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.* രണ്ടാം ഭര്‍ത്താവായ അഞ്ജന്‍ ദാസിനെ ഭാര്യ പൂനവും ആദ്യ ഭര്‍ത്താവിലെ മകനായ ദീപക്കും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങള്‍ വിവിധ ഇടങ്ങളിലായി കളയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
🗞🏵 *മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു.* പാലക്കാട് സ്വദേശിയാണ് ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ വീരമൃതു അടഞ്ഞത്. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം വീര മൃത്യു വരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം എത്തുകയായിരുന്നു. ഇന്നലെയാണ് ആക്രമണം നടന്നത്. സിആർപിഎഫ് ജവാനാണ് മുഹമ്മദ് ഹക്കീം.

🗞🏵 *പൂവച്ചലിലെ വിദ്യയേയും മകൾ ഒന്നര വയസുകാരി ​ഗൗരിയേയും കൊലപ്പെടുത്തിയത് ഒന്നാം ഭാര്യ റുഖിയയുടെ നിർബന്ധത്തെ തുടർന്നെന്ന് മാഹീൻ കണ്ണിന്റെ കുറ്റസമ്മതം.* റുഖിയയെ വിവാഹം കഴിച്ചതിന് ശേഷമാണ് മാഹീൻ വിദ്യയുമായി അടുക്കുന്നതും അവർക്ക് പെൺകുഞ്ഞ് ജനിക്കുന്നതും. എന്നാൽ, ഈ ബന്ധത്തെ കുറിച്ചറിഞ്ഞ റുഖിയ അത് അം​ഗീകരിക്കാൻ തയ്യാറായില്ല. ഏതുവിധേനെയും വിദ്യയെ ഒഴിവാക്കണമെന്നായിരുന്നു റുഖിയ തന്നോട് ആവശ്യപ്പെട്ടതെന്ന് മാഹീൻ പൊലീസിനോട് വ്യക്തമാക്കി. ഇതോടെയാണ് കുടുംബം തകരാതിരിക്കാൻ വിദ്യയേയും മകളെയും കൊലപ്പെടുത്തി കടലിൽ തള്ളാൻ തീരുമാനിച്ചതെന്നും പ്രതി മൊഴിനൽകി.

🗞🏵 *വ​​ട​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ മ​​ദ്ര​​സ​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ പ​​ത്തു വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു.* നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. സ​​മാ​​ൻ​​ഗ​​ൻ പ്ര​​വി​​ശ്യ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ഐ​​ബാ​​ക്കി​​ലാ​​ണു സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ് ആ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. 

🗞🏵 *ബെംഗളൂരു  ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ കേസിൽ 2 യുവാക്കളും ഒരു യുവതിയും അറസ്റ്റിൽ.* റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറായ അറാഫത്ത് (22), സുഹ‍ൃത്തും മൊബൈൽ ഫോൺ മെക്കാനിക്കുമായ ഷഹാബുദ്ദീൻ (23), അറാഫത്തിന്റെ 22 വയസ്സുള്ള കൂട്ടുകാരി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ 23കാരിക്കാണ് പീഡനം നേരിടേണ്ടിവന്നത്.

🗞🏵 *ശ്രദ്ധാ വാല്‍ക്കറിന് പുറമേ നിരവധി സ്ത്രീകളുമായി പ്രതി അഫ്താബ് പൂനാവാലയ്ക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം.* പോളിഗ്രാഫ് പരിശോധനയിലാണ് ഇക്കാര്യം അഫ്താബ് വെളിപ്പെടുത്തിയത്. ശ്രദ്ധയെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്നും അഫ്താബ് പോളിഗ്രാഫ് പരിശോധനയില്‍ വെളിപ്പെടുത്തി.

🗞🏵 *മുസ്ലീം വ്യക്തിനിയമം അനുസരിച്ച് പതിനഞ്ചു വയസായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി.* മാതാപിതാക്കളുടെ എതിര്‍പ്പിന് ഇതില്‍ പ്രസക്തിയൊന്നുമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി വിധിന്യായത്തില്‍ പറഞ്ഞു. പതിനഞ്ചു വയസായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

🗞🏵 *കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഡിഎംകെ കൗണ്‍സിലറെയും സഹോദരനെയും തമിഴ്‌നാട് കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു.* മത്സ്യബന്ധന ബോട്ടില്‍ കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ശ്രീലങ്കയിലേക്ക് അയക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍.രാമേശ്വരം കീഴക്കരൈ മുനിസിപ്പാലിറ്റിയിലെ ഡിഎംകെ കൗണ്‍സിലര്‍ സര്‍ബരാജ് നവാസ് (42), ഡിഎംകെ മുന്‍ കൗണ്‍സിലര്‍ ജൈനുദ്ദീന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. 
 
🗞🏵 *പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പൊലീസ് പിടിയിൽ.* നേ​മം ഐ​ക്ക​ര​വി​ളാ​കം, താ​ഴേ​ത​ട്ട് ലെയ്നി​ൽ അ​ജി​മി മ​ൻ​സി​ലി​ൽ അ​ജി​മി (29)നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​മം പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

🗞🏵 *കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.* വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സൗജത്തിന്റെ കാമുകന്‍ ബഷീറിനെ കോട്ടയ്ക്കലില്‍ നിന്നാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.നാലുവര്‍ഷം മുന്‍പാണ് സൗജത്തിന്റെ ഭര്‍ത്താവ് സവാദിനെ സൗജത്തും ബഷീറും ചേർന്ന് കൊലപ്പെടുത്തിയത്.
 
🗞🏵 *എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെകെ മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയാകും.* വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെഎല്‍ അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കെകെ മഹേശന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിൽ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റേതാണ് ഉത്തരവ്

🗞🏵 *പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ.* വളക്കൈ മണക്കാട്ടെ വ്യാപാരിയും മുൻ പ്രവാസിയുമായ കത്തിച്ചാല്‍ പുതിയപുരയില്‍ അബ്ദുൽ ഖാദറിനെയാണ് (56) അറസ്റ്റ് ചെയ്തത്.

🗞🏵 *മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ടു തടവിൽ കഴിയുന്ന മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിന്റെ പിറന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ച് നിക്കരാഗ്വേയിലെ വിശ്വാസികൾ.* നവംബർ 27നു സാൻ പെദ്രോ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിലും പ്രാര്‍ത്ഥനയിലും ഇതര ചടങ്ങിലും നിരവധി ആളുകളാണ് പങ്കെടുത്തത്.

🗞🏵 *പൊതുസ്ഥലങ്ങളിൽ നിന്നും പുൽക്കൂട്, അടക്കമുള്ള വിശ്വാസ പ്രതീകങ്ങൾ വിലക്കാൻ സുപ്രീംകോടതി നടത്തുന്ന ശ്രമത്തെ മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് അപലപിച്ചു.* ഇത്തരം ഒരു ശ്രമത്തിന് നിയമപരമായ യാതൊരുവിധ സാധുതയും ഇല്ലെന്നു പറഞ്ഞ മെക്സിക്കൻ പ്രസിഡന്റ്, വിശ്വാസ പ്രതീകങ്ങൾ വിലക്കുന്നത്, മെക്സിക്കോയുടെ പാരമ്പര്യത്തിനും രീതിക്കും വിരുദ്ധമായ ഒന്നാണെന്നും തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കരട് തയ്യാറാക്കിയ സുപ്രീം കോടതി ജഡ്ജിയായ ജുവാൻ ലൂയിസ് ഗോൺസാലസിനെ അദ്ദേഹം വിമർശിച്ചു.

🗞🏵 *കഴിഞ്ഞ ദിവസം റോമില്‍ അന്തരിച്ച ഘാനയിലെ വാ രൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ റിച്ചാർഡ് കുയിയ ബാവോബറിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി.* മൂന്നു മാസം മുന്‍പ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. കർദ്ദിനാളിന്റെ കുടുംബത്തിനും, ആഫ്രിക്കയിലെ മിഷ്ണറിമാർക്കും, വാ രൂപതയിലെ വൈദികരോടും, അൽമായരോടും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായി പാപ്പ ടെലഗ്രാം സന്ദേശത്തില്‍ കുറിച്ചു.
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*ഇന്നത്തെ വചനം*
തന്റെ ഭവനത്തിലുള്ളവര്‍ക്ക്‌ കൃത്യസമയത്തു ഭക്‌ഷണം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്‌തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്‌? യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്‌തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും. എന്നാല്‍, ദുഷ്‌ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേവരൂ എന്നു പറഞ്ഞ്‌ തന്റെ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്‌ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍
പ്രതീക്‌ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുംയജമാനന്‍ വന്ന്‌, അവനെ ശിക്‌ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
മത്തായി 24 : 45-51
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*
വചനവും വി. കുർബാനയും ആത്മീയ ഭക്ഷണമാണ്. ക്രിസ്മസിന് ഒരുക്കമായ 25 നോമ്പിലേക്ക് നമ്മൾ ഇന്നു മുതൽ പ്രവേശിക്കുകയാണ്. നോമ്പിൽ ഭക്ഷ്യവർജനം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഇഷ്ടഭക്ഷണം, മത്സ്യ മാംസാഹാരങ്ങൾ തുടങ്ങിയവ നമ്മൾ ഉപേക്ഷിക്കാറുണ്ട്. പലരും ഉപവാസം എടുക്കാറുണ്ട്. എന്നാൽ നാം അതോടൊപ്പം ആത്മീയ ഭക്ഷണം കൂടി കഴിക്കണം. അവ വചനവും വി.കുർബാനയുമാണ്. വചനത്തിൻ്റെ മനുഷ്യാവതാരത്തെ അനുസ്മരിക്കുന്ന ഈ കാലഘട്ടത്തിൽ വചനം ആഴമായി വായിക്കാനും വി.കുർബാനയിൽ പങ്കെടുത്ത് കുമ്പസാരിച്ച് കുർബാന സ്വീകരണം നടത്താനും നമ്മൾ ശ്രദ്ധിക്കണം. കൂടാതെ ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നതു പോലെ വചനമാകുന്ന ഭക്ഷണം മറ്റുള്ളവർക്ക് നൽകാൻ നിയോഗിക്കപ്പെട്ട കാര്യസ്ഥന്മാരാണ് നമ്മൾ എന്ന ബോധ്യം പുലർത്താൻ നമുക്ക് സാധിക്കണം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*