കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനെതിരേ ദേശീയ സെമിനാർ ഇന്നു നടക്കും. ഇന്നു രാവിലെ 10.30 മുതൽ പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സെമിനാറിൽ ഡിസി എംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിക്കും. ഡിസി എംഎസ് സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് ആശംസയർപ്പിക്കും. സിബിസിഐയുടെ എസ് സി, ബിസി കമ്മീഷൻ സെക്രട്ടറി ജനറൽ ഫാ. വിജയ് നായ്ക്, സിബിസിഐ സുപ്രീംകോടതിയിൽ നൽകിയ കേസിനെ സംബന്ധിച്ചും സിബിസിഐയുടെ നിലപാടിനെ സംബന്ധിച്ചും സെമിനാറിൽ സംസാരിക്കും.

തുടർന്ന് കൗൺസിൽ അംഗങ്ങൾ ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന പൊതു സമ്മേളനം സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി എസ് സി-എസ്ടി -ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അധ്യക്ഷത വഹിക്കും. സിബിസിഐയുടെ എസ് സി-ബിസി കമ്മീഷൻ സെക്രട്ടറി ജനറൽ ഫാ. വിജയ് നായ്ക് മുഖ്യ പ്രഭാഷണം നടത്തും. സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ, എകെസിസി സംസ്ഥാന ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പ റയനിലം, എംസിഎ ഗ്ലോബൽ ജനറൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, കെഎൽസി എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് തുടങ്ങിയവർ സെമിനാറിനു നേതൃത്വം നൽകും.