മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ധന. വര്‍ധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88 പൈസ വീതം കര്‍ഷകനു നല്‍കാനാണ് നിലവിലെ തീരുമാനമെന്നു മന്ത്രി പറഞ്ഞു. അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും.
പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. വലിയ രീതിയില്‍ വിലകൂട്ടുന്നത് ജനരോഷമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വര്‍ധനവ് അഞ്ച് രൂപയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ചാണ് മില്‍മയുടെ ശുപാര്‍ശ അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷീരകര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ വില ഇരട്ടിയായ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.
അന്‍പത് രൂപയ്ക്കു മില്‍മ പാല്‍ വില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടുന്നത് പരമാവധി 35 രൂപയാണ്. ഇതു പരിഹരിക്കാന്‍ കര്‍ഷകര്‍ക്കു പാലിനു വില നല്‍കുന്ന പട്ടികയും ഇതിനൊപ്പം പരിഷ്‌കരിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.