കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 160 ഒഴിവിൽ യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 1 വരെ അപേക്ഷിക്കാം. www.upsconline.nic.in ജലശക്തി വകുപ്പിൽ അസിസ്റ്റന്റ് ഹൈഡ്രോജിയോളജിസ്റ്റ് (70 ഒഴിവ്) തൊഴിൽ വകുപ്പിൽ ജൂണിയർ ടൈം സ്കെയിൽ (29), ഖനി മന്ത്രാലയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് (14), കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ അസിസ് ന്റ് ഡയറക്ടർ (13) ഒഴിവുകളുണ്ട്.