🗞🏵 *പാലിന് ലിറ്ററിന് ആറുരൂപയിലധികം കൂട്ടിയേക്കും.* ലിറ്ററിന് ഏഴുമുതൽ എട്ടുവരെ കൂട്ടണമെന്ന ശുപാർശയടങ്ങിയ ഇടക്കാല റിപ്പോർട്ട് മിൽമ നിയോഗിച്ച സമിതി ഞായറാഴ്ച നൽകി. വിലവർധന ചർച്ചചെയ്യാൻ പാലക്കാട് കല്ലേപ്പുള്ളിയിൽ തിങ്കളാഴ്ച മിൽമയുടെ അടിയന്തരയോഗം ചേരും.
🗞🏵 *യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്കു മുൻതൂക്കം.* നെവാഡയിൽനിന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി കാതറിൻ കോർട്ടസ് മാസ്ട്രോ വിജയിച്ചതോടെ 100 അംഗ സെനറ്റിൽ പാർട്ടിക്ക് 50 സീറ്റുകളായി.
🗞🏵 *ഹിമാചൽപ്രദേശിൽ ശനിയാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 75.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി.* പോളിംഗ് ശതമാനം ഇനിയും ഉയർന്നേക്കാമെന്നാണു റിപ്പോർട്ട്. 2017ൽ 75.57 ശതമാനമായിരുന്നു പോളിംഗ്. വനിതകളിൽ 76.8 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പുരുഷന്മാരുടെ പോളിംഗ് 72.4 ശതമാനം ആണ്.
🗞🏵 *കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്നതിനുള്ള ഓർഡിനൻസിൽ തീരുമാനം എടുക്കില്ലെന്നും ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നുള്ള നിലപാട് ആവർത്തിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.* കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്നു മാറ്റിയതു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പറഞ്ഞ ഗവർണർ തീരുമാനം നിയമപരമാണോയെന്ന ചോദ്യത്തോടു പ്രതികരിച്ചില്ല.
🗞🏵 *തുർക്കി നഗരമായ ഇസ്താംബുളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.* 53 പേർക്ക് പരിക്കേറ്റു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്.പ്രസിദ്ധമായ ഇസ്തിക്ലാൽ ഷോപ്പിംഗ് സ്ട്രീറ്റിൽ പ്രദേശിക സമയം വൈകുന്നേരം നാലിനുശേഷമാണ് സ്ഫോടനമുണ്ടായത്. ചാവേറാക്രമണമാണു നടന്നതെന്ന് സംശയിക്കുന്നു.
🗞🏵 *കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യം എന്നും, അല്ലാതെ യുവാക്കൾ തമ്മിൽ സമ്മതത്തോടെയുള്ള പ്രണയത്തെ കുറ്റകരമാക്കുകയല്ലെന്ന് ഡൽഹി ഹൈക്കോടതി.* പോക്‌സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകലിനും കുറ്റകൃത്യങ്ങൾക്കും കേസെടുത്തയാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *സംസ്ഥാനത്ത് വിലകുറഞ്ഞതും ഏറെ ജനപ്രിയവുമായ മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എക്സൈസ് മന്ത്രി എം ബി രാജേഷ്.* ഡിസ്റ്റലറികളില്‍ ഉല്‍പാദനം കുറഞ്ഞതാണ് ക്ഷാമത്തിനുള്ള കാരണം. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാജേഷ് അറിയിച്ചു.
🗞🏵 *കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍.* സര്‍ക്കാര്‍ നടപടി നിയമപരമാണോ എന്ന കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
🗞🏵 *ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.* ഇതിന്റെ അടിസ്ഥാനത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. അതേസമയം അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമോ ചക്രവാതച്ചുഴിയോ ആയി മാറിയേക്കും.
🗞🏵 *ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു.* രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ജ്ഞാനവും അജ്ഞാതവുമായ കാര്യങ്ങളുണ്ടെന്നും അതിന്റെയെല്ലാം അടിസ്ഥാനത്തിൽ പറഞ്ഞാൽ ശബരിമലയില്‍ 50 വയസ്സു കഴിഞ്ഞ സ്ത്രീകളെ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്നും ജി സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐഎം നേതാവ്.
🗞🏵 *കോർപ്പറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് പൂർത്തിയാക്കി.* പ്രാഥമിക അന്വേഷണം പൂർത്തിയായപ്പോൾ കത്ത് വ്യാജമെന്ന നിഗമനത്തിൽ ആണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കേസെടുത്ത് വിശദമായ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് ശിപാർശ ചെയ്യും. ക്രൈംബ്രാഞ്ച് എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും.
🗞🏵 *മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെ.* ക്രൈംബ്രാഞ്ചിന് മൊഴി നേരിട്ട് നൽകിയെന്നായിരുന്നു ആനാവൂർ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദമാണ് ഇപ്പോൾ പൊളിയുന്നത്. നേരിട്ട് വരുമെന്ന് കരുതി കാത്തിരുന്ന ക്രൈംബ്രാഞ്ച് ഒടുവിൽ ഫോണിൽ കൂടിയാണ് ആനാവൂരിന്റെ മൊഴി രേഖപ്പെടുത്തിയത്.
🗞🏵 *രാജീവ് ഗാന്ധിയുടെ വധം ഏറെ ദുഃഖകരമായ സംഭവമാണെന്നും അന്ന് തനിക്ക് പക്വതയോ അറിവോ ഉണ്ടായിരുന്നില്ലെന്നും കുറ്റവാളി നളിനി പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു.* ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ടെന്നും ഇവർ പറഞ്ഞു. നളിനി ശ്രീഹരൻ, ആർ പി രവിചന്ദ്രൻ, ശ്രീഹരൻ, ശാന്തൻ, മുരുഗൻ, എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം ജയിൽ മോചിതരായത്.
🗞🏵 *പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്നും ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 420 ഉന്നയിക്കില്ലെന്നും കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം.* കാമുകനെതിരെ യുവതി നൽകിയ വഞ്ചന പരാതി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പ്രത്യേക നിരീക്ഷണം നടത്തിയത്.
🗞🏵 *ഹൈന്ദവ സമൂഹത്തിലെ നിരവധിപേരെ കൂട്ടക്കുരുതിക്ക് ഇരയാക്കിയ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ്.* കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം, എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
🗞🏵 *വിമാനത്താവളത്തില്‍ 32 കോടി രൂപയുടെ 61 കിലോ സ്വര്‍ണം പിടികൂടി.* മുംബൈയിലാണ് സംഭവം. രണ്ട് വ്യത്യസ്ത കേസുകളിലായി യാത്രക്കാരായ ഏഴ് പേരെ അറസ്റ്റ് ചെയ്തു. അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍. പിടിയിലായ ഇന്ത്യക്കാരോടൊപ്പമുണ്ടായിരുന്ന സുഡാന്‍ പൗരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
🗞🏵 *മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകൻ അബ്ദുൽ കരീമിനെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.* പതിമൂന്ന് കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോക്സോ കേസ് ചുമത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ, ഇയാൾ ചൂഷണം ചെയ്തിരുന്നത് ആരിലും ഏഴിലും പഠിക്കുന്ന പെൺകുട്ടികളെ ആയിരുന്നുവെന്ന് റിപ്പോർട്ട്. ഇയാൾക്കെതിരെ പരാതിയുമായി നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തി. പ്രതി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ മലപ്പുറം
🗞🏵 *അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി.* കണ്ണൂർ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്.അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടര്‍ന്ന്, വിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
🗞🏵 *പീഡനക്കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ അറസ്റ്റിൽ.* കോഴിക്കോട് കോസ്റ്റൽ പോലീസ് ഇൻസ്‌പെക്‌ടർ സുനു ആണ് അറസ്റ്റിലായത്. തൃക്കാരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തൃക്കാക്കര പോലീസ് ആണ് എസ്.ഐ ആയ സുനുവിനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
🗞🏵 *കലാപ ആഹ്വാനവുമായി നിരോധിത സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ ജില്ലാ സെക്രട്ടറി.* അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും വരെ അക്കാര്യങ്ങള്‍ മറന്നു പോകരുതെന്നാണ് ഫേസ്ബുക്കിലൂടെ ഇയാള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബിനു നസീറാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കലാപ ആഹ്വാനം നടത്തിയത്.
🗞🏵 *ബൈക്കിൽ പോവുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിച്ചു;* വലിയ അപകടത്തിൽനിന്ന് ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാങ്കുളം ആനക്കുളത്തിനു സമീപം ഇന്നലെ രാവിലെയാണു സംഭവം. വലിയപാറക്കുട്ടികുടി കുറ്റിപ്പാലായിൽ ജോണി സെബാസ്റ്റ്യൻ (50) ഭാര്യ ഡെയ്സിക്ക് (45) ഒപ്പം രാവിലെ ബൈക്കിൽ പള്ളിയിലേക്കു പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
🗞🏵 *ലോകയുദ്ധ സ്മരണയ്ക്കുള്ള യുഎസ് എയർ ഷോയിൽ വ്യോമസേനയിലെ 2 ‘വിന്റേജ്’ വിമാനങ്ങൾ കൂട്ടിയിടിച്ചു തീഗോളമായി നിലം പതിച്ചു.* പൈലറ്റുമാർ ഉൾപ്പെടെ 6 പേർ മരിച്ചതായി ഡാലസ് കൗണ്ടി അധികൃതർ പറഞ്ഞു. ടെക്സസ് സംസ്ഥാനത്തെ ‘വിങ്സ് ഓവർ ഡാലസ്’ എയർ ഷോയിൽ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണു കാണികളെ സ്തബ്ധരാക്കി ചരിത്ര വിമാനങ്ങൾ കൂട്ടിയിടിച്ചത്.
🗞🏵 *ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും അദ്ദേഹത്തിന്റെ പത്നിയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി.* മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയേ കുറിച്ചാണ് ഇരുവരും പ്രധാനമായും ചര്‍ച്ച നടത്തിയതെന്നു വത്തിക്കാന്‍ പ്രസ്സ് ഓഫീസ് നവംബര്‍ 10-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിവിധ മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യുകയുണ്ടായി. പരിശുദ്ധ സിംഹാസനവും, ജോര്‍ദാനും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷി ബന്ധത്തെ അഭിനന്ദിച്ച ഇരു നേതാക്കളും മധ്യപൂര്‍വ്വേഷ്യയില്‍ സമാധാനവും, സുസ്ഥിരതയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയേ കുറിച്ച് എടുത്ത് പറഞ്ഞിരിന്നു.
🗞🏵 *അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അബോര്‍ഷന്‍ സംബന്ധിയായ അഭിപ്രായ വോട്ടെടുപ്പില്‍ ഭ്രൂണഹത്യ അനുകൂല നീക്കത്തിന് വിജയം ലഭിച്ചതില്‍ നിരാശയുമായി കത്തോലിക്ക മെത്രാന്മാര്‍.* ദശലക്ഷ കണക്കിന് ജീവനുകള്‍ അപകടത്തിലാണെന്ന മുന്നറിയിപ്പു നല്‍കിയ മെത്രാന്മാരില്‍ ചിലര്‍ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിട്ടുമുണ്ട്. മിഷിഗണിലെ സംസ്ഥാന ഭരണഘടനയില്‍ കൂടുതല്‍ ഭ്രൂണഹത്യ അനുകൂല വ്യവസ്ഥകള്‍ ചേര്‍ക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ‘പ്രൊപ്പോസല്‍ 3’യുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്ത 24 ലക്ഷത്തോളം വോട്ടര്‍മാരില്‍ 56.7% പേര്‍ പൈശാചികമായ ഭ്രൂണഹത്യയ്ക്കു അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
🗞🏵 *തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ മാസം നടത്തിയ വിവിധ ആക്രമണങ്ങളില്‍ ഇരുപത്തിയൊന്നിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.* പ്രാദേശിക തലത്തില്‍ അല്‍ഷബാബ് എന്നറിയപ്പെടുന്ന അഹ്ലൂ സുന്ന വാ-ജാമ എന്ന ഇസ്ലാമിക തീവ്രവാദി സംഘടന ഒക്ടോബര്‍ 3നും 20നും ഇടയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും, നിരവധി ഭവനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടുവെന്നും സി.ബി.എന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*ഇന്നത്തെ വചനം*
ഒരു നിയമജ്‌ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?
യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.
നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്‌മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണ ശക്‌തിയോടും കൂടെ സ്‌നേഹിക്കുക.
രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല.
നിയമജ്‌ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും
അവിടുത്തെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണമനസ്‌സോടും പൂര്‍ണശക്‌തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയുംയാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്.
അവന്‍ ബുദ്‌ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
മര്‍ക്കോസ് 12 : 28-34
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*വചന വിചിന്തനം*
ദൈവകൽപനകളെ രണ്ടായി സംഗ്രഹിച്ചിരിക്കുന്നുവെന്ന് നമുക്കറിയാം. ഒന്നാമതായി എല്ലാത്തിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക, രണ്ടാമതായി തന്നെപ്പോലെ തൻ്റെ അയൽക്കാരനെയും സ്നേഹിക്കുക. സ്നേഹിക്കുക എന്നതാണ് ക്രൈസ്തവ ജീവിതത്തിൻ്റെ കാതൽ. നിർബന്ധത്തെ പ്രതി എന്തെങ്കിലും ചെയ്യുക എന്നത് ക്രിസ്തീയ ചൈതന്യമല്ല. പേരിനും പ്രശസ്തിക്കും വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതും ക്രിസ്തീയ ചൈതന്യമല്ല. ദൈവസ്നേഹത്തെപ്രതി സമർപ്പണ മനോഭാവത്തോടെ ഏതുകാര്യവും ചെയ്യുന്നതാണ് ക്രിസ്തീയ ചൈതന്യം. നമ്മൾ ക്രിസ്തീയ ചൈതന്യത്തിൽ നിന്ന് അകലെയാണോ അടുത്താണോ?
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*