സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തായത്. ഇതിനെ തുടർന്ന് വിവാദം പുകയുകയാണ്. സംഭവത്തിൽ യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.
പിൻവാതിൽ വഴി, സിപിഎമ്മിന്റെ ബന്ധുക്കളെയും പാർട്ടി ഗുണ്ടകളെയും സർക്കാർ സർവീസിനകത്തേക്ക് തിരുകി കയറ്റാനുള്ള സിപിഎംമ്മിന്റെ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രശാന്ത് ആരോപിച്ചു.