ദേശീയപാത നിര്‍മാണത്തിനിടെ കാസര്‍കോഡ് പെരിയയില്‍ പാലം തകര്‍ന്നു വീണു. പുലര്‍ച്ചെ മൂന്ന് മണിയോടെ പെരിയ ടൗണിലാണ് സംഭവം.
അടിപ്പാതയുടെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റിനെ താങ്ങി നിര്‍ത്തുന്ന തൂണുകളുടെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നേരത്തെ ഇതു സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മേഘ കണ്‍സ്ട്രക്ഷനാണ് ഈ ഭാഗങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേശീയപാത അധികൃതര്‍ അറിയിച്ചു.