കരസേനയിൽ സോൾജ്യർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ് നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി തസ്തി കയിലേക്ക് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ തിരഞ്ഞെടുപ്പ് നടത്തുന്നു.
കൊല്ലം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നവംബർ 15 മുതൽ 30 വരെ നടക്കുന്ന റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിൽ നിന്നുള്ള
പുരുഷന്മാർക്ക് പങ്കെടുക്കാം

യോഗ്യത

ഫിസിക്സ്, കെമിസ്ടി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടെ 50 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു സയൻസ് വിജയം.ഓരോ വിഷയത്തിനും 40 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. ബയോളജിക്ക് പകരം ബോട്ടണി, സുവോളജി കോബിനേഷൻ പഠിച്ചവരെയും പരിഗണിക്കും. നിശ്ചിത ശാരീരിക യോഗ്യതകളുമുണ്ടായിരിക്കണം. പ്രായപരിധി: 17- 25 വയസ്സ്

തിരഞ്ഞെടുപ്പ്

ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് 1.6 കിലോമീറ്റർ ഓട്ടം, പുൾ – അപ്, 9 അടിയുള്ള കിടങ്ങ് ചാടിക്കടക്കൽ,സിഗ് സാഗ് ബാലൻസിങ് എന്നിവയുണ്ടാകും. ശേഷം വൈദ്യപരിശോധനയിലും യോഗ്യത നേടുന്നവരെ മാത്രമേ എഴുത്തുപരീക്ഷയ്ക്ക് പരിഗണിക്കൂ. റാലിക്ക് എത്തുന്നവർ അഡ്മിറ്റ് കാർഡ്, 20 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എൻ.സി.സി. സ്പേർട്ട് സർട്ടിഫിക്കറ്റുകൾ, സ്വഭാവസർട്ടിഫിക്കറ്റ് എന്നിവ കരുതണം.

രജിസ്ട്രേഷൻ

www.joinindianarmy.nic. in വഴി ഒക്ടോബർ 30 വരെ രജിസ്റ്റർചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് നവംബർ രണ്ടുമുതൽ 10 വരെ ഇ മെയിലിൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.