🗞🏵 *യുദ്ധം പ്രവചനാതീതമായി രൂക്ഷമാകുമെന്ന സൂചന നൽകി യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്നു.* 24 മണിക്കൂറിൽ നാൽപതോളം പട്ടണങ്ങളിലാണു മിസൈലാക്രമണം നടന്നത്. യുക്രെയ്നിന്റെ മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾ സഹായിക്കും. ആവശ്യമായ വ്യോമപ്രതിരോധത്തിന്റെ 10 % മാത്രമാണ് ഇപ്പോൾ യുക്രെയ്നിന് ഉള്ളതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
🗞🏵 *ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.* ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.
🗞🏵 *എല്ലാവർക്കും ബാധകമായ രീതിയിൽ ശിരോവസ്ത്രം നിരോധിക്കാൻ യൂറോപ്യൻ കന്പനികൾക്ക് അനുമതിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ നീതിന്യായ കോടതി വിധിച്ചു.* ബെൽജിയൻ കന്പനിയിലെ ശിരോവസ്ത്ര നിരോധനത്തെ ചോദ്യം ചെയ്ത് മുസ്ലിം യുവതി നല്കിയ കേസിലാണ് വിധി.
🗞🏵 *പത്തുവർഷം മുൻപ് ആധാർ എടുത്ത എല്ലാവരും വിവരങ്ങൾ പുതുക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎ ഐ).*
കാർഡ് ഉടമയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കാനാണിത്
🗞🏵 *സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.* 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
🗞🏵 *കഴിഞ്ഞ ആഴ്ച വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മുഴുവൻപേരുടെയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രാഥമികമായി നൽകിയ സഹായധനത്തിന് പുറമെയാണ് രണ്ട് ലക്ഷം രൂപ വീതം നൽകുന്നത്.
🗞🏵 *വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
🗞🏵 *സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു.* ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്ന കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ് ഹൈക്കോടതി നീക്കിയത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
🗞🏵 *കേരളത്തിൽ കാണാതാകുന്ന ആൾക്കാരുടെയെല്ലാം ലിസ്റ്റുകൾ വീണ്ടുമെടുത്ത് പോലീസ്.* ഇലന്തൂരിലെ നരബലിക്ക് പിന്നാലെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉണ്ടായ തിരോധാന കേസുകൾ പുനഃപരിശോധിക്കാനൊരുങ്ങുകയാണ് കേരള പോലീസ്. അന്വേഷണം വഴിമുട്ടി നിൽക്കുന്ന പത്തനംതിട്ടയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളുമാണ് പോലീസ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്.
🗞🏵 *അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിർമാണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം.* നിയമനിർമാണം എങ്ങനെ വേണമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ആഭ്യന്തര, നിയമ സെക്രട്ടറിമാരും നിയമപരിഷ്ക്കാര കമ്മീഷന്‍ പ്രതിനിധിയും യോഗം ചേരും. അടുത്ത സഭാ സമ്മേളനത്തിൽ ഇത് ബില്ലായി അവതരിപ്പിക്കാനാണ് തീരുമാനം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ കർണാടകയും മഹാരാഷ്ട്രയും നിയമനിർമാണം നടത്തിയിരുന്നു.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ, ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.* ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ ഓഫിസിന് മുൻപിൽ നിന്നാണ് ഗോപാൽ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്തത്.
🗞🏵 *സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരില്‍ പുറത്തിറങ്ങി.* സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ശിവശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സ്വപ്ന പുറത്ത് വിട്ടിരിക്കുന്നത്. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഭക്ഷണം കഴിക്കുന്നത്. ശിവശങ്കറും വീട്ടിലെ ബന്ധുക്കളുമായുള്ള ചിത്രം തുടങ്ങി ഇരുവരും തമ്മിലുള്ള ബന്ധം കുടുതല്‍ വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്.
🗞🏵 *സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്.* സ്വപ്‌ന തന്നെ ചതിച്ചുവെന്ന് ശിവശങ്കർ തന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിൽ കുറ്റപ്പെടുത്തിയതോടെയാണ് സ്വപ്‌ന പ്രകോപിതയായത്. ഇതോടെ, ശിവശങ്കറിനും, സർക്കാരിനും എതിരെ കടുത്ത ആരോപണങ്ങളുമായി സ്വപ്‌ന രംഗത്തിറങ്ങുകയായിരുന്നു.
🗞🏵 *കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി.* രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ഹൈക്കോടതി വിധി ശരിവച്ചു. തുടർന്ന് ഉചിതമായ തീരുമാനത്തിന് വിഷയം ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെ വയ്ക്കുകയാണെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു.
🗞🏵 *ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ എന്ന തരത്തിൽ നടന്ന കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ.* തെലങ്കാനയിലെ മീർപേട്ടിൽ നിന്ന് മുൻതാജിം എന്ന മൂസ ഖുറേഷി എന്ന പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, മുൻതാജിമിന്റെ തലയ്ക്ക് 50,000 രൂപ റിവാർഡ് പ്രഖ്യാപിച്ചിരുന്നു.
🗞🏵 *രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്ഓഫ് ചെയ്തു.* ഹിമാചല്‍ പ്രദേശിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഹിമാചല്‍ പ്രദേശിലെ അംബ് അന്‍ഡൗറ മുതല്‍ ന്യൂഡല്‍ഹി വരെയാണ് ട്രെയിന്‍ ഓടുക.
🗞🏵 *കോട്ടക്കലിൽ അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മൂന്ന് പേർ കോട്ടക്കൽ പോലീസിന്റെ പിടിയില്‍.* പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി(29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
🗞🏵 *മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയ മൂന്നു പേർ പിടിയിൽ.* സിപി ഷംസുദ്ദീൻ, കെവി ഷൈജു, മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹ്യൂമന്‍ റൈറ്റ്സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയുടെ പേരിലാണ് രശീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയത്.
🗞🏵 *നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തതായി വിവരം.* ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചാണ് കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. 16-ാം വയസുമുതല്‍ ഇയാള്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും 2006ലാണ് ആദ്യമായി പിടിയിലാകുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ സിഎച്ച് നാഗരീജു പറഞ്ഞിരുന്നു.
🗞🏵 *ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് രണ്ട് പെണ്‍കുട്ടികളെ കൂട്ടികൊണ്ടു വന്നു പീഡിപ്പിച്ചിട്ടുണ്ടെന്ന് നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കുറ്റസമ്മതമൊഴി.* കൊച്ചിയില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ കോളജിന് അടുത്തുള്ള ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടികളെ ഷാഫി വലയിലാക്കികൊണ്ടുവരുന്നത്.
🗞🏵 *ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി ഷാഫി ദമ്പതികളെ സാമ്പത്തികമായും ചൂഷണം ചെയ്തു.* ഏറെക്കാലമായി ലൈലയുടെ അടുപ്പത്തിലായിരുന്ന ഷാഫി പല തവണയായി ഇവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. പ്രതികളായ ഭഗവൽ സിംഗിനും ഭാര്യയ്ക്കും മുൻപ് സാമ്പത്തികമായി ബാധ്യതകൾ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ഷാഫിക്ക് നിരന്തരമായി പണം കൊടുത്തത് മൂലം ഇവർക്ക് ഇപ്പോഴുള്ളത് കാൽക്കോടിയുടെ കടം. ഇലന്തൂരിലെ രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് പതിനെട്ട് ലക്ഷം രൂപയാണ് ഇവർ വായ്‌പയെടുത്തത്.
🗞🏵 *ഇലന്തൂര്‍ നരബലി കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി.* കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദ്ദേശം വെയ്ക്കേണ്ടെന്നാണ് കോടതി താക്കീത് നല്‍കിയത്. ആഭിചാര കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്നാണ് ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് കോടതിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദ്ദേശം വെയ്‌ക്കേണ്ടെന്ന്
കോടതി ശാസിക്കുകയായിരുന്നു.
🗞🏵 *നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ജീവനക്കാരുടെ വെളിപ്പെടുത്തല്‍.* കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതോടെ, ജീവനക്കാര്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. ഖദര്‍ ധരിച്ച് സൗമ്യനായി ഇടപഴകുന്ന വ്യക്തിയാണ് ഷാഫിയെന്ന് ജീവനക്കാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇതിനിടയിലും ഷാഫി തന്റെ ലൈംഗിക വൈകൃതത്തിന് ഇരകളെ തേടുകയായിരുന്നു. തടിച്ച സ്ത്രീകള്‍ ഷാഫിക്ക് ഹരമായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
🗞🏵 *പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുമെന്ന് പത്തനംതിട്ട പോലീസ്.* നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടത്തുക.അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിൽ നിന്ന് കാണാതായ സ്ത്രീകളുടെ കേസുകൾ പ്രത്യേകം അന്വേഷണ വിധേയമാക്കുവാനാണ് തീരുമാനം. 2017 മുതൽ ജില്ലയിൽ നിന്ന് 12 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതിൽ മൂന്ന് കേസുകളും ആറന്മുളയിലാണ്.
🗞🏵 *ഇലന്തൂര്‍ നരബലി കേസിലെ മൂന്നു പ്രതികളെയും 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.* എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്നു പോലീസ് വ്യക്തമാക്കി.
🗞🏵 *ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍.* കൂട്ടായി വാടിക്കല്‍ സ്വദേശികളായ മുബാറക്ക് (26) ഇസ്മയില്‍ (35) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരൂര്‍ പടിഞ്ഞാറെക്കരയിൽ ഇമാമിനെ ഇരുമ്പ് വടി കൊണ്ട് പ്രതികള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
🗞🏵 *പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.7 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിൽ.* എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷിഹാബ് യൂസുഫ് മുഹമ്മദ് (46), സുഹൃത്ത് 17 വയസുകാരന് എന്നിവരാണ് അറസ്റ്റിലായത്.
🗞🏵 *പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വൻ സ്പീരിറ്റ് വേട്ട.* 2,200 ലിറ്റർ സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ നാലു പേർ എക്സൈസ് പിടിയിലായി. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
🗞🏵 *ലോകമെമ്പാടും വിജയകരമായി നടന്നു കൊണ്ടിരിക്കുന്ന ‘പുരുഷന്‍മാരുടെ ജപമാല’യുടെ ചുവടുപിടിച്ച് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നടന്ന പുരുഷന്‍മാരുടെ ജപമാലയില്‍ മഴയേപ്പോലും വകവെക്കാതെ പങ്കെടുത്തത് നൂറുകണക്കിന് പുരുഷന്മാര്‍.* ഇക്കഴിഞ്ഞ ഒക്ടോബര്‍ 8ന് ബൊഗോട്ടയിലെ ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് മുന്‍പിലാണ് പ്രധാനമായും ജപമാല പ്രാര്‍ത്ഥന നടന്നത്. ബൊഗോട്ടക്ക് പുറമേ, കാലി, ബുക്കാരമാങ്കാ, ബാരന്‍ക്വില്ല, സാന്താ മാര്‍ട്ടാ എന്നീ നഗരങ്ങളിലും മെന്‍സ് റോസറി സംഘടിപ്പിച്ചിരുന്നു. ബൊഗോട്ടയില്‍ നടന്ന മെന്‍സ് റോസറിയില്‍ പുരുഷന്‍മാര്‍ക്ക് പുറമേ സ്ത്രീകളും പങ്കെടുത്തു.
🗞🏵 *വടക്ക്-കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ മിയാവോ രൂപത പരിധിയിലെ ഒല്ലോ ഗോത്രത്തില്‍ നിന്നുള്ള പ്രഥമ തിരുപ്പട്ട സ്വീകരണം.* ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഒല്ലോ ഗോത്രത്തില്‍പ്പെട്ട വിന്‍സെന്റ് റാങ്ങ്വാങ്ങ് എന്ന ഡീക്കന്‍ നീണ്ട പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷം മലയാളിയും മിയാവോ രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചത്. മിയാവോ രൂപതാ സഹായ മെത്രാന്‍ ഡെന്നിസിന് പുറമേ, വൈദികരും, സന്യാസിനികളും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അടക്കം വലിയൊരു ജനസമൂഹം തിരുപ്പട്ട സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു.
🗞🏵 *തോക്കുകള്‍ക്കല്ല മറിച്ച് പ്രാര്‍ത്ഥനയ്ക്കും ദൈവവിശ്വാസത്തിനും മാത്രമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയേ രക്ഷിക്കുവാന്‍ കഴിവുള്ളതെന്ന് മധ്യ-കിഴക്കന്‍ ബുര്‍ക്കിനാ ഫാസോയിലെ കത്തോലിക്ക വൈദികനായ ഫാ. ഹോണോറെ ക്യൂഡ്രാവോഗോ.* പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ന്റെ ജര്‍മ്മനിയിലെ അന്താരാഷ്‌ട്ര ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ബുര്‍ക്കിനാ ഫാസോയിലെ സ്ഥിതിഗതികളെ കുറിച്ച് വിവരിക്കുകയായിരുന്നു ടെങ്കോഡോഗോ രൂപതാ വൈദികനായ ഫാ. ഹോണോറെ.
🗞🏵 *അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയം ഭ്രൂണഹത്യ അനുകൂലികള്‍ അസഭ്യ ചുവരെഴുത്തുകളാല്‍ വികൃതമാക്കി.* ഇക്കഴിഞ്ഞ ഒക്ടോബര്‍ 8ന് ഈസ്റ്റ് മിഷിഗന്‍ അവെന്യൂവിലെ ചര്‍ച്ച് ഓഫ് റിസറക്ഷന്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ മൂന്ന്‍ പേരാണ് ദേവാലയത്തിന്റെ നടപ്പാതയിലും, വാതിലിലും, സൈന്‍ബോര്‍ഡിലും ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങളും, കത്തോലിക്ക വിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റ് ചെയ്ത് വികൃതമാക്കിയത്. ആക്രമണത്തിന്റെ വീഡിയോ ദേവാലയ നേതൃത്വം പുറത്തുവിട്ടിരിന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ലാന്‍സിങ്ങ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*ഇന്നത്തെ വചനം*
കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്റെ ഭവനം കവര്‍ ച്ചചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു.
അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്‌ഷണം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്‌തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്?
യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്‌തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും.
എന്നാല്‍, ദുഷ്‌ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേവരൂ എന്നു പറഞ്ഞ്
തന്റെ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്‌ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍
പ്രതീക്‌ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുംയജമാനന്‍ വന്ന്, അവനെ ശിക്‌ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും.
അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
മത്തായി 24 : 43-51
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*
മനുഷ്യപുത്രൻ്റെ ആഗമനം എപ്പോഴാണ്. അത് ദൈവത്തിന് മാത്രം അറിവുള്ള കാര്യമാണ്. ഒരുങ്ങിയിരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുന്നത്. മനുഷ്യ ജീവിതം തികഞ്ഞ അനിശ്ചിതത്വമാണ്. അത് എപ്പോൾ അവസാനിക്കുമെന്ന് ആർക്കുമറിയില്ല. അതിനാൽ ഒരുക്കമുള്ളവരായിരിക്കണമെന്ന് വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*