🗞🏵 *ആക്രമണകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.* തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ അതതു സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്കു മുന്‍പാകെ ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
🗞🏵 *കാസർഗോഡ് എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തിവന്ന ദയാബായിയെ പോലീസ് അറസ്റ്റ് ചെയ്തു.* നിരാഹാര സമരം 11-ാം ദിവസം എത്തിയതോടെ അവശതയിലായ ദയാബായിയെ പോലീസ് അറസ്റ്റ് ചെയ്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
🗞🏵 *ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്നലെ 24 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്.* നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2637 പേരെ ചെയ്തവെന്നും പോലീസ് അറിയിച്ചു. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
🗞🏵 *വയനാട് ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന ആക്രമണകാരിയായ കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനവുമായി വനംവകുപ്പ്.* ചീരാൽ പ്രദേശത്ത് രണ്ടാഴ്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഇന്നാണ് വനംവകുപ്പ് തീരുമാനമെടുത്തത്.
🗞🏵 *സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 2022-23 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ രണ്ടാം ഗഡു തുകയായി ആയിരത്തി എണ്ണൂറ്റി എഴുപത്തിയാറ് കോടി രൂപ (1876,67,24,500) അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.* ഇതിൽ 447.1 കോടി പട്ടികജാതി വിഭാഗത്തിനുള്ള പദ്ധതികൾക്കും 67.18കോടി പട്ടികവർഗ വിഭാഗത്തിനുള്ള പദ്ധതികൾക്കുമാണ്. 1362.38കോടി രൂപയാണ് പൊതു വിഭാഗത്തിന്. പ്രാദേശിക സർക്കാരുകളുടെ വികസന പ്രവർത്തനത്തിന് വേഗവും ഊർജവും നൽകാൻ നടപടി സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
🗞🏵 *66 കുട്ടികളുടെ മരണം, പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കഫ് സിറപ്പ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്.* ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗുണമേന്മ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
🗞🏵 *5ജി സേവനങ്ങൾക്കുള്ള അപ്‌ഡേറ്റുകൾ വേഗത്തിൽ പുറത്തിറക്കാൻ മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ.* ബുധനാഴ്ച നടന്ന 5ജി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ ചർച്ചയിലാണ് ഫേം വെയർ ഓവർ ദി എയർ അപ്‌ഡേറ്റുകൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.
🗞🏵 *മലപ്പുറം വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്.* ഇവരെ പിടിച്ച് മാറ്റാനെത്തിയ അധ്യാപകരെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലി. ഒടുവിൽ വിദ്യാർത്ഥികളെ കൈകാര്യം ചെയ്ത് നാട്ടുകാർ. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് അടിതുടങ്ങിയത്. സ്കൂൾ കുട്ടികളുടെ ഇടയിൽ മയക്കുമരുന്ന് വ്യാപകമാകുകയാണ്.
🗞🏵 *കാണാതായ വനിതാ പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ കെ.എ എലിസബത്തിനെ കണ്ടെത്തി.* തിരുവനന്തപുരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ റിട്ട. വനിതാ എസ് ഐയുടെ ഫ്ലാറ്റിൽ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്.തിങ്കളാഴ്ച മുതലാണ് പനമരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എലിസബത്തിനെ(54) കാണാതായത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
🗞🏵 *കോഴിക്കോട് എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ.* കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.
🗞🏵 *പ്രസവശേഷം വിശ്രമത്തിലായിരുന്ന ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവ് ഒന്നര മാസത്തിനു ശേഷം പിടിയിൽ.* കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് കടവല്ലൂരിൽ നിന്ന് പിടിയിലായത്. പ്രസവ ശേഷം നമ്പിക്കടവ് ബീച്ചിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ഭാര്യയെ ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവില്‍ പോവുകയായിരുന്നു.
🗞🏵 *കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന നടത്തിയ കടയിലെ ജീവനക്കാരൻ അറസ്റ്റിൽ.* ഹോസ്ദുർഗ് മീനാപ്പീസിനടുത്ത് പ്രവർത്തിക്കുന്ന ജ്യൂസ് കടയിലെ ജീവനക്കാരൻ ഹോസ്ദുർഗ് മീനാപ്പീസ് കടപ്പുറത്തെ അബ്‌ദുൽ സത്താറാണ് (48) അറസ്റ്റിലായത്. കടയിൽ ജ്യൂസ് കുടിക്കാനായി ദൂരസ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ എത്തിയിരുന്നു.
🗞🏵 *മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപന നടത്തുന്ന രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ.* കൊട്ടൂർ വയലിലെ മടത്തുംതാഴെ വീട്ടിൽ എം.ടി. റിയാസ് (27)കൊട്ടൂരിലെ പെരേരകത്ത് വീട്ടിൽ ജംഷീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അരുൺകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം കൊട്ടൂർ വയൽ, കോട്ടൂർ, മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
🗞🏵 *ചികിത്സയുടേയും മന്ത്രവാദത്തിന്റേയും പേരില്‍ വീട്ടിലെത്തിയ ആള്‍ സ്വര്‍ണവും പണവുമായി മുങ്ങിയെന്ന് പരാതി.* കോഴിക്കോട് പയ്യോളിയിലാണ് സംഭവം. മദ്രസ അധ്യാപകന്റെ വീട്ടിലെ സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്. ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവുമാണ് അധ്യാപകന് നഷ്ടപ്പെട്ടത്.കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വര്‍ണവും പണവും തട്ടിയെടുത്തതെന്നാണ് പരാതി.
🗞🏵 *പത്മയെയും റോസ്‌ലിനെയും നരബലി നൽകിയ ശേഷം ഭഗവൽ സിങ്-ലൈല ദമ്പതികൾ ഇവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ചു.* കൊലപാതകം നടത്തിയ ശേഷം ഇവരുടെ മാംസം പാചകം ചെയ്ത് കഴിക്കണമെന്ന് അറബി മാന്ത്രികൻ ഷാഫി ഇവരോട് പറഞ്ഞിരുന്നു. അറബി ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട ഒരു പുസ്തകവും ഇയാൾ ഇവർക്ക് സമ്മാനിച്ചിരുന്നു. ഇതിൽ പറയുന്ന പ്രകാരമായിരുന്നു മാംസം ഭക്ഷിച്ചത്. കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളും യോനീഭാഗവും പ്രധാനപ്രതി ഷാഫിക്ക് കറിവച്ചു കൊടുത്തുവെന്നാണ് ലൈലയുടേതായി പുറത്തു വന്നിരിക്കുന്ന മൊഴി.
🗞🏵 *നരഹത്യക്ക് ശേഷം ഭര്‍ത്താവായ ഭഗവല്‍ സിങിനെ വകവരുത്തി കാമുകനായ ഷാഫിയ്‌ക്കൊപ്പം ഒളിച്ചോടാനുള്ള പദ്ധതിയും ലൈല തയ്യാറാക്കി.* ഇതിനിടെയാണ് പൊലീസ് അറസ്റ്റിനെത്തുന്നത്.
തുടര്‍ച്ചയായ രണ്ടു കൊലപാതകങ്ങള്‍ ഭഗവല്‍ സിങിന്റെ മനസ് മടുപ്പിച്ചു. ഇയാള്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. ഇതോടെ ഇയാള്‍ വിവരം പുറത്തു പറയുമെന്ന് ഷാഫിയും ലൈലയും ഉറപ്പിച്ചു. തനിക്കിത് മനസില്‍ കൊണ്ടു നടക്കാന്‍ കഴിയില്ലെന്നും പുറത്ത് പറഞ്ഞേക്കുമെന്നും ഭഗവല്‍ സിങ് ലൈലയോടും സൂചിപ്പിച്ചിരുന്നു.
🗞🏵 *നരബലി നടത്തിയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ഡിമാൻഡ് ചെയ്തു.* കേസിലെ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്യുകയായിരുന്നു. തനിക്ക് വിഷാദ രോഗമുണ്ടെന്ന് ലൈല കോടതിയിൽ പറഞ്ഞു. താൻ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
🗞🏵 *അറബിമന്ത്രവാദി ഷാഫി സംസ്ഥാനത്ത് കൂടുതൽ നരബലികൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു.* നരബലിക്കായി ഷാഫി സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ ആസൂത്രണത്തിലാണെന്നും മന്ത്രവാദിയുടെ ഓരോ നീക്കവും ശ്രദ്ധാപൂർവം ആയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇതെല്ലം ഷാഫി ഒറ്റയ്ക്ക് ചെയ്തതാണെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. മറ്റുചിലരുടെ സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
🗞🏵 *പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് മതഭീകരവാദ ശക്തികൾ സമീപകാലത്ത് കേരളത്തിൽ നടത്തിയ ചില സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.* ഇതിലെ പ്രധാന പ്രതി മതഭീകരവാദികളുമായി ബന്ധമുള്ളയാളാണ്. ഐഎസ് രീതിയിലാണ് കൊലകൾ നടന്നിരിക്കുന്നത്. ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവർ കേരളത്തിൽ ഇപ്പോഴും സജീവമാണ്. ഈ കാര്യങ്ങളെ കുറിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം.
🗞🏵 *വീടിനു മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടി മരിക്കാനിടയായ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന പോത്തന്‍കോട്ടെ ജൂവലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖ് (29) അറസ്റ്റിൽ.* വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നരവയസുകാരൻ റയ്യാന്‍ ആണ് മരിച്ചത്.
🗞🏵 *ക്രിമിയൻ പാലത്തിലെ സ്ഫോടനവുമായി ബന്ധമുള്ള എട്ടു പേരെ അറസ്റ്റ് ചെയ്തതായി റഷ്യ.* അഞ്ചു പേർ റഷ്യക്കാരാണെന്നും ശേഷിക്കുന്നവർ യുക്രെയ്ൻ, അർമേനിയൻ പൗരന്മാരാണെന്നും അന്വേഷണം നടത്തുന്ന റഷ്യയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) അറിയിച്ചു.
🗞🏵 *പടിഞ്ഞാറൻ നേപ്പാളിലെ കർണാലി പ്രവിശ്യയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 33 പേർ മരിച്ചു.* 22 പേരെ കാണാതായി. നൂറുകണക്കിനു ഭവനങ്ങൾ നശിക്കുകയും ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു മാറ്റുകയും ചെയ്തു.
🗞🏵 *അടുത്തമാസം ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത തള്ളിക്കളയാതെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
🗞🏵 *നൈജീരിയയിൽ മാസങ്ങളായി തുടരുന്ന പ്രളയത്തിൽ മരിച്ചവരുടെ എണ്ണം അഞ്ഞൂറിനു മുകളിലായെന്ന്നു നൈജീരിയൻ വൃത്തങ്ങൾ അറിയിച്ചു.* 1,500ലധികം പേർക്കു പരിക്കേറ്റു; 14 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
ജൂലൈ മുതലുള്ള കനത്ത മഴയാണു ദുരന്തത്തിനു കാരണം. 36 സംസ്ഥാനങ്ങളിൽ 31ലും പ്രളയക്കെടുതി നേരിട്ടു.
🗞🏵 *ഇറാനിൽ നാലാഴ്ചയിലധികമായി തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ 201 പേർ കൊല്ലപ്പെട്ടതായി നോർവീജിയൻ മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.* കഴിഞ്ഞമാസം 30നു കിഴക്കൻ നഗരമായ സഹദാനിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട 93 പേരും ഇതിൽ ഉൾപ്പെടുന്നു.ഹിജാബ് നിയമം ലംഘിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത മഹ്സ അമിനി കഴിഞ്ഞമാസം 16നു മരിച്ചതിനെത്തുടർന്നാണു രാജ്യമൊട്ടാകെ പ്രക്ഷോഭം പടർന്നത്.
🗞🏵 *കത്തോലിക്ക പ്രസ്ഥാനങ്ങളും, മറ്റ് പ്രോലൈഫ് സംഘടനകളും പോസ്റ്റ് ചെയ്യുന്ന ഭ്രൂണഹത്യ വിരുദ്ധ വീഡിയോകളോടൊപ്പം മുന്നറിയിപ്പ് സന്ദേശം നൽകുന്ന നയം യൂട്യൂബ് നടപ്പിലാക്കി.* സന്ദേശത്തോടൊപ്പം ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഒരു വെബ്സൈറ്റിൽ പ്രവേശിക്കാനുള്ള ലിങ്കും യൂട്യൂബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പിനൊപ്പം നൽകുന്ന രീതിയാണ് യൂട്യൂബ് ആരംഭിച്ചിരിക്കുന്നത്. പുതിയ യൂട്യൂബ് നയത്തിനെതിരെ ശക്തമായ പ്രതിഷേധം വിവിധ കോണുകളിൽ നിന്ന് ഉയര്‍ന്നു കഴിഞ്ഞു.
🗞🏵 *ദിവ്യകാരുണ്യ ഭക്തിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെ കേന്ദ്രമാക്കി സ്പെയിന്‍ സ്വദേശിയായ ജോസ് മരിയ സവാല തയ്യാറാക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രം ഈ വര്‍ഷം അവസാനത്തിന് മുന്‍പായി സിനിമ റിലീസ് ചെയ്യും.* “സ്വര്‍ഗ്ഗത്തിന് കാത്തിരിക്കുവാന്‍ കഴിയില്ല” എന്ന ഡോക്യുമെന്ററി സിനിമയുടെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരിന്നു. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഗാനത്തിന്റെ റിലീസിംഗ്.
🗞🏵 *യുക്രൈന് നേരെയുള്ള റഷ്യയുടെ അടിച്ചമര്‍ത്തല്‍ രൂക്ഷമാകുന്നതിനിടെ യുദ്ധവിരാമത്തിന് ഏക ഉപാധി പ്രാർത്ഥനയാണെന്ന്‍ ഓര്‍മ്മിപ്പിച്ച് യുക്രൈനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ്പ് വിശ്വൽഡസ് കുൽബോകാസ്.* യുദ്ധാന്ത്യത്തിന് പ്രാർത്ഥനയും യുദ്ധത്തിനു കാരണക്കാരായവരുടെ മാനസാന്തരവും അല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സമാധാനത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളും അവിശ്വാസികളുമായ സകലരും ഒന്നുചേരുമെന്നതാണ് തൻറെ പ്രതീക്ഷയെന്നും വത്തിക്കാൻ മാധ്യമ വിഭാഗത്തിനു അനുവദിച്ച അഭിമുഖത്തിൽ ആര്‍ച്ച് ബിഷപ്പ് പറയുന്നു.
🗞🏵 *ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം.* ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് ഉച്ചയോടെ തെക്കന്‍ ബ്രസീലിലെ പരാനാ സംസ്ഥാനത്തിലെ സാവോ മതേവൂസ് ഡെ സുള്‍ പട്ടണത്തിലെ സാവോ മതേവൂസ് ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ അജ്ഞാതരായ വ്യക്തികള്‍ ദേവാലയം അലംകോലപ്പെടുത്തുകയും ഇരുപത്തിയെട്ടോളം വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കുകയുമായിരിന്നു.
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
*ഇന്നത്തെ വചനം*
അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്‌ഞരും യേശുവിന്റെ അടുത്തുവന്നുപറഞ്ഞു:
നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്തുകൊണ്ട്? ഭക്‌ഷണം കഴിക്കുന്നതിനു മുമ്പ് അവര്‍ കൈകഴുകുന്നില്ലല്ലോ.
അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?
പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്‌ഷേപിക്കുന്നവന്‍മരിക്കണം എന്നു ദൈവം കല്‍പിച്ചിരിക്കുന്നു.
എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത് വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന്‍ അവരെ സംരക്‌ഷിക്കേണ്ടതില്ല എന്ന്.
ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെനിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു.
കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്.
അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.
മത്തായി 15 : 1-9
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
*വചന വിചിന്തനം*
ദൈവത്തെ അധരംകൊണ്ട് ബഹുമാനിക്കുകയും ഹൃദയംകൊണ്ട് അവിടത്തെ സന്നിധിയിൽ നിന്ന് അകലെയായിരിക്കുകയും ചെയ്യുന്നതിനെയാണ് ദൈവത്തിൻ്റെ മുമ്പിലുള്ള കപടനാട്യം എന്ന് വിളിക്കുന്നത്. ഇങ്ങനെയുള്ളവർ ദൈവത്തിന് ഹൃദയങ്ങളെ അറിയാനും മനസിലാക്കാനും സാധിക്കും എന്ന് ചിന്തിക്കാത്തത് എന്തുകൊണ്ടാണ്. അവർക്ക് യഥാർത്ഥത്തിൽ ദൈവ വിശ്വാസം ഇല്ല എന്നതാണ് പ്രശ്നം. അവരുടെ നാട്യങ്ങളൊക്കെ മനുഷ്യരെ കാണിക്കുന്നതിന് വേണ്ടി മാത്രമാണ്. അതുകൊണ്ടാണ് മാനുഷിക നിയമങ്ങൾക്ക് അവർ കൂടുതൽ പ്രാധാന്യം നൽകുന്നത്. ദൈവിക നിയമങ്ങൾ അനുസരിക്കാൻ ദൈവ വിശ്വാസമുള്ള വ്യക്തികൾക്ക് മാത്രമേ സാധിക്കൂ. നമ്മുടെ വിശ്വാസം നമുക്കും മറ്റുള്ളവർക്കും പരിശോധിച്ച് അറിയാനുള്ള അളവുകോലാണ് ദൈവിക നിയമങ്ങളോടുള്ള നമ്മുടെ വിധേയത്വം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*