🗞🏵 *കേരളത്തെ ഞെട്ടിച്ച് നരബലി; സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു, 3 പേർ പിടിയിൽ*
ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൊലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. തിരുവല്ല സ്വദേശി ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്.
🗞🏵 *കേരള മന:സാക്ഷിയെ നടുക്കിയ ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതിയെന്ന് കണ്ടെത്തല്‍.* 2020 ല്‍ കോലഞ്ചേരിയില്‍ വൃദ്ധയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. 2021 ലാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ആഭിചാര ക്രിയയിലൂടെ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മന്ത്രവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഹമ്മദ് ഷാഫി. മനുഷ്യബലിയില്‍ ഏജന്റായി പ്രവര്‍ത്തിച്ചതും ഇയാള്‍ തന്നെയായിരുന്നു.
🗞🏵 *ടൂറിസ്റ്റ് ബസുകൾ ‘വെളുപ്പിച്ചേ’ അടങ്ങൂ; കളർകോഡിൽ സാവകാശമില്ലെന്ന് സർക്കാർ* തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ബസ് ഉടമകൾ ഗതാഗതമന്ത്രിയെ കണ്ട് ചർച്ച നടത്തി. ഒറ്റ ദിവസം കൊണ്ട് പെയിന്റ് മാറ്റിയടിച്ച് സർവീസിന് ഇറക്കുന്നത് അപ്രായോഗികമാണെന്നു ബസ് ഉടമകൾ അറിയിച്ചു.
🗞🏵 *ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീം കോടതി 50-ാമത് ചീഫ് ജസ്റ്റിസാകും; കാലാവധി 2 വർഷം* തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) നിയമിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു.
🗞🏵 *900 ലീറ്റർ സ്പിരിറ്റ് തോട്ടത്തില്‍ കുഴിച്ചിട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍* അഞ്ചാം മൈല്‍ ബ്രാഞ്ച് സെക്രട്ടറി മേട്ടുക്കട സ്വദേശി കണ്ണനാണ് പിടിയിലായത്. ആദ്യം പിടിയിലായ തോട്ടം നടത്തിപ്പുകാരനായ തമിഴ്നാട് സ്വദേശി പ്രഭു നല്‍കിയ മൊഴി പിന്തുടര്‍ന്നാണ് കണ്ണനെയും പിടികൂടിയത്.
🗞🏵 *കോവളത്ത് വച്ച് ഉപദ്രവിച്ചെന്ന് അധ്യാപിക; എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കും*
സുഹൃത്തായ യുവതിയെ മര്‍ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നു പൊലീസ്. എൽദോസിനെതിരെ പരാതി നൽകിയ അധ്യാപിക ഇന്നു പൊലീസിൽ വിശദമായ മൊഴി നൽകും.
🗞🏵 *പ്രസവിച്ചിട്ട് മൂന്നാഴ്ച, ഭാര്യയെ വെട്ടിക്കൊന്നു; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പിടിയിൽ* തൃശൂര്‍ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്.
🗞🏵 *5,000 രൂപയ്ക്ക് ഹോട്ടലിന് റോഡിൽ പാർക്കിങ്; വിവാദ കരാര്‍ റദ്ദാക്കി തടിയൂരി കോര്‍പറേഷന്‍* തിരുവനന്തപുരം നഗരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിനരികിൽ സ്വകാര്യ ഹോട്ടലിന് വാഹന പാർക്കിങ് അനുവദിച്ച തീരുമാനം കോർപറേഷൻ റദ്ദാക്കി. വ്യവസ്ഥകള്‍ ലംഘിച്ചാണ് കരാറെന്ന് കോര്‍പറേഷന്‍ സെക്രട്ടറി പറഞ്ഞു.
🗞🏵 *54 രാജ്യങ്ങൾ കടക്കെണിയിൽ; പട്ടിണിയിലേക്കെന്ന് യുഎൻ റിപ്പോർട്ട്* ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നുവെന്ന സൂചന നിലനിൽക്കെ, രാജ്യാന്തര നാണ്യനിധി, ലോക ബാങ്ക് എന്നിവ ഈ ആഴ്ച വാഷിങ്ടനിൽ യോഗം ചേരാനിരിക്കെയാണ് റിപ്പോർട്ട് പുറത്തു വന്നത്. ശ്രീലങ്ക, പാക്കിസ്ഥാൻ, ചാഡ്, എത്യോപ്യ, സാംബിയ എന്നീ രാജ്യങ്ങളുടെ അവസ്ഥ ഇപ്പോൾ തന്നെ ഗുരുതരമാണ്.
🗞🏵 *കേരള വിസി സെനറ്റ് യോഗം അട്ടിമറിച്ച് ഇടത് അംഗങ്ങൾ; ക്വാറം തികയാതിരിക്കാൻ വിട്ടുനിന്നു* കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ നിർദേശം അട്ടിമറിക്കാൻ ഇടത് സെനറ്റ് അംഗങ്ങൾ ക്വാറം തികയാതിരിക്കാൻ യോഗത്തിൽനിന്നു വിട്ടുനിന്നു. 21 പേരാണ് ക്വാറം. 11 പേർ യോഗത്തിൽ ഹാജരായി.
🗞🏵 *ഹിന്ദി സംസ്ഥാനങ്ങളിൽ ഹിന്ദി ഔദ്യോഗിക ഭാഷ; സമിതിയുടേത് നിർദേശം മാത്രം; തീരുമാനം രാഷ്ട്രപതിയുടേത്* ഹിന്ദി മുഖ്യഭാഷയായ സംസ്ഥാനങ്ങളിൽ 100% ഹിന്ദി ഉപയോഗിക്കണമെന്നാണ് ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതിയുടെ നിർദേശമെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയത്തിൽ പഠന മാധ്യമം ഔദ്യോഗിക ഭാഷയോ പ്രാദേശിക ഭാഷകളോ ആയിരിക്കണമെന്നു നിർദേശമുണ്ട്.
🗞🏵 *പശുവിനെ ദേശീയമൃഗമാക്കാൻ ഹർജി പിഴയിടുമെന്ന് സുപ്രീം കോടതി*
പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കേണ്ടതു സുപ്രീം കോടതിയുടെ ജോലിയാണോയെന്നു ജസ്റ്റിസ് എസ്.കെ.കൗൾ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
🗞🏵 *തമിഴ്നാടിന് അർഹമായ വെള്ളം വിട്ടുകിട്ടണം; കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടു’* തമിഴ്നാടിന് അർഹമായ വെള്ളം വിട്ടു കിട്ടാനായി കേരളത്തിൽ ഗറില്ലാ ആക്രമണം നടത്താൻ തീരുമാനിച്ചിരുന്നതായി എൽടിടിഇ അനുകൂല നീക്കത്തിന്റെ പേരിൽ പിടിയിലായ യുവാക്കളുടെ മൊഴി. ഇതിനായി വേൾഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യുടിജെസി) എന്ന പേരിൽ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായും ഇവർ സമ്മതിച്ചു.
🗞🏵 *‘വീണയ്ക്ക് കോടികൾ ലഭിച്ചു, ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്ത് മുഖ്യമന്ത്രി മാറിനിന്നു’* മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു കോടികൾ ലഭിച്ച സ്പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചുനിന്ന ശിവശങ്കറിനു സംരക്ഷണവും കോടികളുടെ പ്രതിഫലവും ലഭിച്ചു – സ്വപ്ന ആരോപിക്കുന്നു.
🗞🏵 *കറപ്പുകൃഷിക്ക് ലൈസൻസ് നൽകി താലിബാൻ, ലഹരി ഉൽപാദനം കൂട്ടി അഫ്ഗാൻ; ലക്ഷ്യം ഇന്ത്യ* താലിബാൻ ഭരണകൂടം വ്യാപകമായി അനുവദിച്ച കറപ്പുകൃഷി ലൈസൻസ് ഔഷധനിർമാണ ആവശ്യത്തിന്റെ മറവിൽ ദുരുപയോഗിച്ചാണു വൻതോതിൽ ലഹരിമരുന്ന് ഉൽപാദിപ്പിച്ച് ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങളിലേക്കു കടത്തുന്നത്.
🗞🏵 *നിയമം പാലിച്ചില്ല; കേരള ബാങ്കിന് 48 ലക്ഷം പിഴ* കേരള ബാങ്കിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 48 ലക്ഷം രൂപ പിഴ ചുമത്തി. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 19–ാം വകുപ്പ്, ബുള്ളറ്റ് റീപേപെയ്മെന്റ് (വായ്പ കാലാവധിയുടെ അവസാനം പലിശയും മുതലും അടയ്ക്കുന്ന രീതി) വ്യവസ്ഥയിൽ നൽകുന്ന സ്വർണ വായ്പകൾ സംബന്ധിച്ച ചട്ടം എന്നിവ പാലിക്കാതിരുന്നതിനാണു നടപടി.
🗞🏵 *മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ നടത്തിയ മിന്നൽ പരിശോധനയില്‍ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.* ഗ്രീൻവാലി പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. റെയ്ഡ് നടത്തിയത് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
🗞🏵 *പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നാല് പ്രതികളെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.* കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. പോപ്പുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാന്‍, സൈനുദ്ദീന്‍, സാദിഖ് അഹമ്മദ് എന്നിവരെയാണ് ഈ മാസം 15 വരെ കസ്റ്റഡിയിൽ വിട്ടത്.
🗞🏵 *ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്നലെ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്.* നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2613 പേരെ ചെയ്തവെന്നും പോലീസ് അറിയിച്ചു. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
🗞🏵 *കൊല്ലത്ത് എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍.* രണ്ട് ഗ്രാമോളം വരുന്ന എം.ഡി.എം.എ ആണ് കണ്ടെത്തിയത്. ഭാരതീപുരം പുത്തൻവീട്ടില്‍ സിബിൻഷ (26), പത്തടി വേങ്ങവിളവീട്ടില്‍ ആരിഫ്ഖാൻ (26), കൊല്ലം തട്ടാമല ചാത്തുക്കാട്ട് വീട്ടില്‍ അബി (25), കുളത്തുപ്പുഴ വലിയേല ഷെഫിൻ മൻസിലില്‍ ഷിഫാൻ (22) എന്നിവരാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്.
🗞🏵 *പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മലേറിയയും മറ്റ് പകർച്ച വ്യാധികളും പാകിസ്ഥാനിൽ വ്യാപിക്കുകയാണ്.* പകർച്ച വ്യാധികൾ തടയാൻ ഇന്ത്യയിൽ നിന്ന് 6 ദശലക്ഷത്തിലധികം കൊതുക് വലകൾ വാങ്ങാൻ പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
🗞🏵 *നൈജീരിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ പോകുന്നതില്‍ നിന്നും തീവ്രവാദികള്‍ തടയുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ട്.* അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തിലെ ക്വാല്‍ കൗണ്ടിയില്‍ മാത്രം ഇരിഗ്വേ വംശജരായ അഞ്ഞൂറോളം കുട്ടികള്‍ക്കാണ് തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു സ്കൂളില്‍ പോകുവാന്‍ കഴിയാത്തതെന്നു ഇരിഗ്വേ വിദ്യാര്‍ത്ഥികളുടെ ദേശീയ പ്രസിഡന്റ് സമീപ ദിവസം വെളിപ്പെടുത്തി.
🗞🏵 *രൂക്ഷമായി വീശി അടിച്ച ഇയാൻ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് കൈത്താങ്ങുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ് രംഗത്തിറങ്ങി.* പ്രമുഖ വചനപ്രഘോഷകന്‍ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന തെക്കുപടിഞ്ഞാറ് ഫ്ലോറിഡയിൽ ആയിരം സന്നദ്ധപ്രവർത്തകരെയാണ് ആളുകൾക്ക് സഹായം എത്തിക്കാൻ നിയോഗിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവിച്ച സ്ഥലങ്ങളിലാണ് സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിരിക്കുന്നത്.
🗞🏵 *ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോയിലെയും വടക്ക് ഭാഗത്തുള്ള മറ്റ് പ്രവിശ്യകളിലെയും ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പുറമേ, വിവിധ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കത്തോലിക്ക മെത്രാന്‍.* ഗറില്ല യുദ്ധമുറപോലെയുള്ള പുതിയൊരു യുദ്ധമുറയാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 6ന് എസിഐ ആഫ്രിക്കയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നാക്കാല രൂപതാധ്യക്ഷന്‍ ആല്‍ബര്‍ട്ടോ വേര പറഞ്ഞു.
🐢🐢🐢🐢🐢🐢🐢🐢🐢🐢🐢
*ഇന്നത്തെ വചനം*
ആ പീഡനങ്ങള്‍ക്കുശേഷമുള്ള ദിവ സങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല.
നക്‌ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആ കാശശക്‌തികള്‍ ഇളകുകയും ചെയ്യും.
അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്‌തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.
അപ്പോള്‍, അവന്‍ ദൂതന്‍മാരെ അയയ്‌ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം.
അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക.
ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
മര്‍ക്കോസ് 13 : 24-31
🐢🐢🐢🐢🐢🐢🐢🐢🐢🐢🐢
*വചന വിചിന്തനം*
ഒരിക്കലും മാറാത്തതും സ്ഥിരം നിലനിൽക്കുന്നതും കർത്താവിൻ്റെ വചനമാണ്. ആകാശവും ഭൂമിയും കടന്നു പോകും. ലോകവും അതിലെ വസ്തുക്കളും നശ്വരമാണ്. നിലനിൽക്കുന്നത് നിത്യജീവൻ മാത്രമാണ്. നശ്വരമായവയെക്കാളുപരി നിലനിൽക്കുന്നവയെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് സാധിക്കണം. ശക്തിയോടും മഹത്വത്തോടും കൂടിയുള്ള കർത്താവിൻ്റെ രണ്ടാമത്തെ ആഗമനം പ്രതീക്ഷിച്ചിരിക്കുന്നവരാണ് ഓരോ വിശ്വാസിയും എന്ന ബോധ്യം നമ്മിൽ ആഴപ്പെടട്ടെ. നിത്യതയെക്കുറിച്ചുള്ള ചിന്തകൾക്കൊണ്ട് ഉള്ളുകളെ നിറയ്ക്കാൻ ഏലിയാ സ്ലീവ മൂശക്കാലം നമ്മെ പ്രേരിപ്പിക്കട്ടെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*