കേരളത്തിലെ തിരോധാന കേസുകളിലെ അന്വേഷണം വേഗത്തിലാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടക്കുന്നതുമായി കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പത്തനംതിട്ട ഇലന്തൂരിലെ മനുഷ്യ കുരുതിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ഇന്ന് രാവിലെയാണ് കേരളത്തെ ഞെട്ടിച്ചു കൊണ്ട് നരബലിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇലന്തൂര്‍ താമസിക്കുന്ന ദമ്പതിമാരായ ഭഗവല്‍ സിങും ലൈലയും പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവത്തിന് പിന്നില്‍. നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ദമ്പതിമാരെ ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നു.

കടവന്ത്ര സ്വദേശിയായ പത്മ, തമിഴ്നാട് സ്വദേശിയായ റോസ്‌ലിന്‍ എന്നിവരെയാണ് തലയറുത്ത് കൊന്നത്. ലോട്ടറി വില്‍പന തൊഴിലാളികളും നിര്‍ധനരുമായ സ്ത്രീകളെ നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരന്‍ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.