ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയപ്പില്‍ പറയുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് വീണ്ടും ന്യൂനമര്‍ദ്ദം രൂപംകൊണ്ടത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കിഴക്കന്‍ മേഖലയില്‍ മഴ ശക്തമാവും.

ഒക്ടോബര്‍ 03 മുതല്‍ ഒക്ടോബര്‍ 07 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, മഴ കനത്തതോടെ തിരുവനന്തപുരം പൊന്മുടി വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുളള റോഡ് തകര്‍ന്നു. ഇതോടെ പൊന്മുടി പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.