സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്.

കുരങ്ങു പനിക്ക് കാരണമാകുന്നത് ഓർത്തോപോക്സ് വൈറസാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗാവസ്ഥയാണിത്. ആദ്യമായി ഈ രോഗം കണ്ടെത്തിയത് ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ്.