🗞🏵 *ഭർത്താവിന്റെ പീഡനവും ബലാത്സംഗം തന്നെയെന്ന് സുപ്രീം കോടതി.* ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ് ഈ സുപ്രധാന വിധി.വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളിൽ സ്ത്രീകൾ ഗർഭണിയാകാം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താമെന്നും കോടതി പ്രസ്താവിച്ചു.
🗞🏵 *സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി.* അവിവാഹിതരായ സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 24 ആഴ്ച വരെ വൈദ്യശാസ്ത്രപരമായി ഗർഭച്ഛിദ്രം നടത്താമെന്നും കോടതി പ്രസ്താവിച്ചു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി കേസിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ വിധി.
🗞🏵 *ഒരു വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ രണ്ട് പങ്കാളികളില്‍ ആരെങ്കിലുമൊരാള്‍ മോശമോ കുറ്റക്കാരോ ആണെന്ന് കോടതിയില്‍ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി.* പങ്കാളികള്‍ രണ്ടുപേരും വ്യക്തിപരമായി നല്ലവരാകാമെങ്കിലും ബന്ധത്തില്‍ തീരെ പൊരുത്തപ്പെടാനാകാത്ത സാഹചര്യം ഉണ്ടായേക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
🗞🏵 *ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇനി സിലിണ്ടറുകൾക്കുള്ള റേഷൻ പ്രക്രിയ നേരിടേണ്ടിവരും.* ഇപ്പോൾ പുതിയ നിയമമനുസരിച്ച്, ഒരു കണക്ഷനിൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ. ഇതിൽ കൂടുതൽ സിലിണ്ടറുകൾ ഒരു വീട്ടിലേക്ക് ലഭിക്കില്ല. ഒരു മാസത്തെ ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഒരു മാസത്തിനുള്ളിൽ രണ്ടിൽ കൂടുതൽ സിലിണ്ടറുകൾ എടുക്കാൻ കഴിയില്ല. ഗാർഹിക നോൺ-സബ്‌സിഡി കണക്ഷൻ ഉടമകൾക്ക് എത്ര സിലിണ്ടറുകൾ വേണമെങ്കിലും ലഭിക്കും.
🗞🏵 *സാമ്പത്തികപ്രതിസന്ധി നേരിടുന്നതിന് സംസ്ഥാനസർക്കാർ 1000 കോടിരൂപകൂടി കടമെടുക്കുന്നു.* കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിൽനിന്നാണിത്. ഇതിനായി റിസർവ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനംവഴി നടക്കുംഈ മാസം രണ്ടാംതവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വർഷത്തേക്ക് 7.69 ശതമാനം നിരക്കിലാണ് എടുത്തത്.
🗞🏵 *പട്ടാള ഭരണകൂടെ അധികാരത്തിൽനിന്നും പുറത്താക്കിയ ഓംഗ് സാൻ സൂചിക്കും അവരുടെ മുൻ സാമ്പത്തിക വിദഗ്ധൻ ഷോൺ ടേണലിനും മൂന്നു വർഷം തടവ്.* മ്യാൻമർ സൈനിക കോടതിയാണ് തടവ് വിധിച്ചത്. സൂചിയെ പട്ടാളം അധികാരഭ്രഷ്ടയാക്കിയതിനു പിന്നാലെ 2021 ഫെബ്രുവരിയിൽ യാങ്കൂണിൽനിന്നും ഷോൺ ടേണൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
🗞🏵 *ബഫർ സോൺ സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ നിർദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനായി ഫീൽഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
🗞🏵 *പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ 155 പേര് കൂടി അറസ്റ്റിലായി.* ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2,197 ആയി. ഇതുവരെ 352 കേസുകളാണ് ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
🗞🏵 *മയക്ക് മരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ.* ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടാൽ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ഭാവി തലമുറ തകരാതിരിക്കാനാണ് നടപടി സ്വീകരിക്കുന്നത്
🗞🏵 *രാജ്യവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ എതിര്‍പ്പുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.* പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡും നേതാക്കളുടെ അറസ്റ്റും ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ വലിയൊരു മുസ്ലിം പേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് എം.എ ബേബി പറയുന്നു.
🗞🏵 *മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാന്‍ നടപടികളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.* ഇതിന്റെ ഭാഗമായി മദ്രസകള്‍ക്കായി സര്‍ക്കാര്‍ ടൈം ടേബിള്‍ പുറത്തിറക്കി. പ്രാര്‍ത്ഥനയും, ദേശീയഗാനവും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ടൈം ടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ടൈം ടേബിള്‍ പ്രകാരം മദ്രസകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. മത വിഷയങ്ങളായി അറബി, ഉറുദു, ദീനിയത്, പേര്‍ഷ്യന്‍ എന്നിവയ്ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടാകും.
🗞🏵 *പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി.* പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണ കേസുകളിലും പ്രതിയാക്കും. സര്‍ക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. പെട്ടെന്നുള്ള ഹര്‍ത്താലില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കോടതി അലക്ഷ്യമാണെന്ന് കണ്ടാണ് കോടതി ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായത്.
🗞🏵 *പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിലുണ്ടായി ബന്ധപ്പെട്ട് സംഭവിച്ച നഷ്ടങ്ങള്‍ക്കു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.* രണ്ടാഴ്ചയ്ക്കകം തുക കെട്ടിവെച്ചില്ലെങ്കില്‍ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു.
🗞🏵 *പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.* ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാര്യങ്ങള്‍ക്ക് അനാവശ്യ തിടുക്കം പാടില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കളക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
🗞🏵 *തെരുവുനായ വിഷയത്തിൽ ഭാഗഭാക്കാകാൻ സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചു.* ചിലയിടങ്ങളിൽ വിഷയത്തിൽ ഇടപെടാൻ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം കൂടി കളക്ടർമാർ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.* വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സംസ്ഥാനത്തെ ജില്ലാ കളക്ടർമാരുടേയും വകുപ്പു മേധാവികളുടേയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
🗞🏵 *കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി.* മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തിനാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും.
🗞🏵 *പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ചര്‍ച്ച ചെയ്തു.* പോലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ചര്‍ച്ച നടന്നത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ചു.
🗞🏵 *2021ൽ പ്രഖ്യാപിച്ച പുതിയ ഐടി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് കോടതി വിധികളുടെ അടിസ്ഥാനത്തിൽ 67 അശ്ലീല വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് സർക്കാർ ഉത്തരവിട്ടു.*
പൂനെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 63 വെബ്‌സൈറ്റുകളും ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയുടെയും ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ നാല് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് അയച്ച ഇമെയിലിൽ ടെലികോം വകുപ്പ് ആവശ്യപ്പെട്ടു
🗞🏵 *കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ ആസൂത്രണത്തോടെ.* പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചുവിട്ടതിനു പിന്നിലും പിഎഫ്‌ഐ ആണെന്ന് കണ്ടെത്തിയതോടെ സംഘടന നാളുകളായി നിരീക്ഷണത്തിലായിരുന്നു.
🗞🏵 *36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.* അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിലാണ് ദേശീയ ഗെയിംസിന് തുടക്കമായത്.
🗞🏵 *റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.* മുകേഷ് അംബാനിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ കൂട്ടിയത്. സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
🗞🏵 *കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.* ഒമ്പത് സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡില്‍ 9.82 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു. ആപ്പ് അധിഷ്ഠിത ടോക്കണായ 8216 എച്ച്പിസെഡ് 8217 വഴിയാണ് ചൈനീസ് കമ്പനികള്‍ അഴിമതി നടത്തിയത്.
🗞🏵 *പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഉണ്ടായ വ്യാപക ആക്രമണത്തിൽ 3 പേർ കൂടി അറസ്റ്റിൽ.* പെട്രോൾ ബോംബ് എറിഞ്ഞ കേസിലാണ് കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്.ഉളിയിൽ സ്വദേശി സഫ്വാൻ, നടുവനാട് സ്വദേശികളായ സത്താർ, സജീർ എന്നിവരാണ് അറസ്റ്റിലായത്.
🗞🏵 *മദ്യപിച്ചെത്തിയ അച്ഛന്‍ കുട്ടികളെ പട്ടികകൊണ്ടടിച്ചു.* പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. കുട്ടികളുടെ പിതാവായ അന്‍സാര്‍ ഒളിവിലാണ്.നബിദിന പരിപാടിക്ക് ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താൻ വൈകിയെന്നു പറഞ്ഞാണ് പട്ടികകൊണ്ടടിച്ചത്.
🗞🏵 *കാസര്‍ഗോഡ് ജില്ലയിൽ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 30 കുട്ടികള്‍ക്ക് പരിക്കേറ്റു.* ബദിരയിലെ പിടിഎം എയുപി സ്കൂളിന്റെ ബസാണ് മറിഞ്ഞത്. കാസര്‍ഗോഡ് ചാലയില്‍ വച്ചാണ് അപകടം നടന്നത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
🗞🏵 *സര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതോടെ കത്തോലിക്ക ജീവകാരുണ്യ സംഘടനയായ കാരിത്താസ് അള്‍ജീരിയ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി.* അള്‍ജീരിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന്‍ അള്‍ജിയേഴ്സ് അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയും, അള്‍ജീരിയന്‍ ഡയോസിസന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ പോള്‍ ഡെസ്ഫാര്‍ഗെസ് ഒപ്പിട്ട അറിയിപ്പില്‍ പറയുന്നു. സുമനസ്കരായ ആളുകളുമായി ബന്ധപ്പെട്ട് പതിനായിരങ്ങള്‍ക്ക് ജീവകാരുണ്യ സഹായം ചെയ്തു വരികയായിരിന്ന സംഘടനയ്ക്കു വിലക്കേര്‍പ്പെടുത്തുവാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.
🗞🏵 *റഷ്യ-യുക്രൈൻ യുദ്ധം യുക്രൈനിലെ ജനജീവിതം താറുമാറാക്കുന്ന സാഹചര്യത്തിൽ യുക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ.* സെപ്റ്റംബർ 28 ബുധനാഴ്ച, വത്തിക്കാനിൽവെച്ച് വിശ്വാസികളുമായി നടത്തിയ പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ അവസാനത്തിലാണ് അതീവ വേദനകളിലൂടെ കടന്നുപോകുന്ന യുക്രൈനുവേണ്ടി വീണ്ടും ഫ്രാൻസിസ് പാപ്പ സ്വരമുയർത്തിയത്. ലോകം അവഗണിച്ചുതുടങ്ങിയ യുക്രൈനിലെ പരിതാപകരമായ അവസ്ഥയിൽ, സഹനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന യുക്രൈൻ ജനതയെക്കുറിച്ച് ചിന്തിക്കുവാനും, അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
*ഇന്നത്തെ വചനം*
മനുഷ്യപുത്രൻ്റെ ആഗമനം അപ്രതീക്ഷിതമായിരിക്കും. ജലപ്രളയം ഉണ്ടായത് നോഹയും കുടുംബവുമല്ലാതെ ആരും അറിഞ്ഞില്ല കാരണം മറ്റുള്ളവർ പാപത്തിൽ മുഴുകിയിരിക്കുകയായിരുന്നു. സോദോം ഗോമാറ നശിച്ചതും ലോത്തും കുടുംബവുമല്ലാതെ ആരും അറിഞ്ഞില്ല കാരണം മറ്റുള്ളവർ പാപത്തിൽ മുഴുകിയിരിക്കുകയായിരുന്നു. കർത്താവിൻ്റെ അപ്രതീക്ഷിത ആഗമനത്തിൽ നോഹ യെപ്പോലെയും ലോത്തിനെപ്പോലെയും ഒരുക്കമുള്ളവരായിരുന്നാൽ നമുക്ക് രക്ഷപ്രാപിക്കാം. ഏലിയാസ്ലീവ മൂശകാലത്തിൻ്റെ ചൈതന്യം നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
*വചന വിചിന്തനം*
മനുഷ്യപുത്രൻ്റെ ആഗമനം അപ്രതീക്ഷിതമായിരിക്കും. ജലപ്രളയം ഉണ്ടായത് നോഹയും കുടുംബവുമല്ലാതെ ആരും അറിഞ്ഞില്ല കാരണം മറ്റുള്ളവർ പാപത്തിൽ മുഴുകിയിരിക്കുകയായിരുന്നു. സോദോം ഗോമാറ നശിച്ചതും ലോത്തും കുടുംബവുമല്ലാതെ ആരും അറിഞ്ഞില്ല കാരണം മറ്റുള്ളവർ പാപത്തിൽ മുഴുകിയിരിക്കുകയായിരുന്നു. കർത്താവിൻ്റെ അപ്രതീക്ഷിത ആഗമനത്തിൽ നോഹ യെപ്പോലെയും ലോത്തിനെപ്പോലെയും ഒരുക്കമുള്ളവരായിരുന്നാൽ നമുക്ക് രക്ഷപ്രാപിക്കാം. ഏലിയാസ്ലീവ മൂശകാലത്തിൻ്റെ ചൈതന്യം നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*