ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായ മെത്രാന്മാരായ മോൺ. ജോസഫ് കൊല്ലംപറമ്പിലിന്റെയും മോൺ. തോമസ് പാടിയത്തിന്റെയും മെത്രാഭിഷേകം ഒക്ടോബർ ഒമ്പതിന് ഷംഷാബാദിൽ നടക്കും. ബാഡംഗ്പേട്ട് ബാലാജിനഗറിലുള്ള സികെആർ ആൻഡ് കെടിആർ ക ൺവൻഷൻ സെന്ററിൽ രാവിലെ ഒമ്പതിനാണ് മെത്രാഭിഷേക ചടങ്ങുകൾ. സീറോമലബാർസഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാട്ടിൽ എന്നിവർ സഹകാർമികരായിരിക്കും. 12.30ന് അനുമോദന സമ്മേളന ത്തോടെ ചടങ്ങുകൾ സമാപിക്കും. മോൺ. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും മോൺ. ജോസഫ് കൊല്ലംപറമ്പിൽ പാലാ രൂപതാ വികാരി ജനറാളുമാണ്.