🗞🏵 *തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട.* ബാലരാമപുരത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 158 കോടിയുടെ ഹെറോയിനാണ് ഡിആർഐ പിടികൂടിയത്. ആഫ്രിക്കയിൽനിന്നും എത്തിച്ച ഹെറോയിനാണ് സൂക്ഷിച്ചിരുന്നത്.
 
🗞🏵 *യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ൽ മേ​ൽ​കൈ നേ​ടു​ന്ന​തി​നാ​യി സൈ​നി​ക സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നൊ​രു​ങ്ങി റ​ഷ്യ.* നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന “ട്രൂ​പ്പ് മൊ​ബി​ലൈ​സേ​ഷ​ൻ’ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​മി​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ അ​റി​യി​ച്ചു.ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് റ​ഷ്യ ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​ത്.

🗞🏵 *ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമാകുന്നു.* സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
 
🗞🏵 *മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ മുഖ്യവരുമാനമെന്ന ഗവർണറുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.* കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോട്ടറിയും മദ്യവുമാണ് കേരളത്തിന്റെ മുഖ്യ വരുമാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന ഗവർണർ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

🗞🏵 *ലോട്ടറി സംവിധാനത്തിലൂടെ അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ നേതൃത്വം കൊടുക്കുന്ന സർക്കാർ* എന്ന് സാ​മ്പ​ത്തി​കകാ​ര്യ വി​ദ​ഗ്​​ധ​നും ​ഗു​ലാ​ത്തി ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ്​ ആ​ൻ​ഡ് ടാ​ക്സേ​ഷ​നി​ലെ മു​ൻ ഫാ​ക്ക​ൽ​റ്റി അം​ഗ​വു​മാ​യ ഡോ. ജോസ് സെബാസ്റ്റ്യൻ. കേരള സമൂഹത്തിന് ദീർഘ കാലടിസ്ഥാനത്തിൽ ദോഷം ചെയ്യുന്ന ലോട്ടറി പരിപാടി ഒരു സർക്കാർ ചെയ്തുകൂടാത്തതാണെന്നും ഡോ. ജോസ് സെബാസ്റ്റ്യൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

🗞🏵 *സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിനിടെ സര്‍ക്കാര്‍ അനുനയ നീക്കത്തിലേക്കെന്ന് സൂചന.* മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കാണും. രാജ്ഭവനിലാണ് കൂടിക്കാഴ്ച നടക്കുക. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിക്ക് ക്ഷണിക്കാനാണെന്നാണ് വിശദീകരണം.

🗞🏵 *കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ക​ളു​ടെ മു​ൻ​പി​ൽ പി​താ​വി​നെ മ​ർദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി.* മ​ർദ്ദ​ന​മേ​റ്റ രേ​ഷ്മ​യു​ടേ​യും അ​ഖി​ല​യു​ടേ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
 
🗞🏵 *ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി.* ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോ അദ്ദേഹത്തിന്റെ പിഎ എം.കെ റജുവാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.

🗞🏵 *നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു.* എന്നാല്‍, വിവാദമായത് ഒഴികെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.ലോകായുക്ത, സര്‍വകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള ബില്ലുകളോട് വിയോജിപ്പില്ലെങ്കിലും ബന്ധപ്പെട്ട മന്ത്രിമാരോ സെക്രട്ടറിമാരോ വിശദീകരിച്ചാല്‍ മാത്രമേ ഒപ്പുവയ്ക്കൂ എന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. 
 
🗞🏵 *കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ രാഹുൽ ഗാന്ധിയില്ലെന്നു സൂചന.* നേതൃത്വ നിരയിലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് എത്താനുളള സാധ്യതയേറി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് അശോക് ഗലോട്ട് ഇന്ന് വ്യക്തമാക്കി. എന്നാല്‍, രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും എഐസിസി അധ്യക്ഷസ്ഥാനവും വേണമെന്ന ഗലോട്ടിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.

🗞🏵 *തലയ്‌ക്ക് ലക്ഷങ്ങള്‍ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി.* മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി പോലീസ് സ്‌റ്റേഷനില്‍ ആയുധങ്ങളുമായി എത്തിയാണ് രാംസായ് ജഗ്‌ദോ കുജുര്‍, ഇറപ്പ് നരംഗോ പല്ലോ എന്നിവർ കീഴടങ്ങിയത്. കീഴടങ്ങുന്ന ഭീകരര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ ആകൃഷ്ടരായാണ് ഇരുവരും ഭീകരവാദം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

🗞🏵 *രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട.* 1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. മുംബൈയിലെ നവ സേവ പോര്‍ട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.ലിക്കോറൈസ് കോട്ട് ചെയ്ത 22 ടണ്‍ ഹെറോയിനാണ് പിടികൂടിയത്. 

🗞🏵 *മദ്രസകളിലെ സർവ്വേകൾ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും സർവ്വേ നടത്താൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ.* ഉയർന്നതോ കുന്നുകൂടിയതോ ആയ ഭൂമി, തരിശായി കിടക്കുന്ന ഭൂമി, ഉസർ ഭൂമി എന്നിവ വഖഫ് സ്വത്തായി സ്വയമേവ രജിസ്ട്രേഷൻ നിർബന്ധമാക്കിയ 1989 ലെ സർക്കാർ ഉത്തരവ് ചൊവ്വാഴ്ച യുപി സർക്കാർ റദ്ദാക്കി.

🗞🏵 *സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ലൈവ് സ്ട്രീം ചെയ്യും.* അടുത്ത ദിവസം മുതല്‍ നടപടികള്‍ തത്സമയം കാണിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് സുപ്രീം കോടതി ജഡ്ജിമാരുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രീം കോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. സുപ്രീം കോടതിയിലെ എല്ലാ നടപടികളും ലൈവ് സ്ട്രീം ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ആദ്യ പടി എന്ന നിലയ്ക്കാണ് ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചത്.
 
🗞🏵 *ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമിൽ അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് സുപ്രീം കോടതിയിൽ വാദിക്കാൻ ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ഉദ്ധരിച്ച് കർണാടക സർക്കാർ.* സംസ്ഥാനത്തെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും ആരുടെയും സംസാരിക്കാനുള്ള അവകാശം ലംഘിക്കുന്നതല്ലെന്നും കർണാടക വാദിച്ചു. ഹിജാബിനെതിരെ പശ്ചിമേഷ്യൻ രാജ്യത്ത് നടക്കുന്ന പ്രകടനങ്ങളെക്കുറിച്ചും, അവയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംസാരിച്ചു.

🗞🏵 *രാജ്യത്ത് ദേശീയ വിനോദസഞ്ചാര നയം ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ.* വരുന്ന ബജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ പുതിയ ടൂറിസം നയം പ്രാബല്യത്തിൽ ആകും. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് പുറത്തുവിട്ടിരിക്കുന്നത്. റോഡ്, റെയിൽ, എയർ കണക്ടിവിറ്റി എന്നിവർ തമ്മിൽ ബന്ധിപ്പിച്ചുള്ള വിപുലമായ പദ്ധതികൾ രാജ്യത്ത് ഉടൻതന്നെ ആവിഷ്കരിക്കും. ഇതിലൂടെ ചെറുതും വലുതുമായ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടാതെ, 2025 ഓടെ രാജ്യത്ത് 220 വിമാനത്താവളങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്.
 
🗞🏵 *22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്ന ഇറാനിയൻ സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ.* ഹിജാബ് യഥാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പല്ലെന്നും ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാന്റെ പ്രതിഷേധത്തിൽ നിന്ന് ധൈര്യം നേടുമെന്നും തസ്ലീമ നസ്രീൻ അവകാശപ്പെട്ടു.

🗞🏵 *ഭർതൃവീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.* കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ഭർത്താവ് ആണ് യുവതിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം എല്ലാവരും അറിയുന്നത്.

🗞🏵 *ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതികള്‍ അറസ്‌റ്റില്‍.* തിരുവനന്തപുരം ചിറയന്‍കീഴ്‌ കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്‌ബര്‍ഷാ(45), താമരക്കുളം റംസാന്‍ മന്‍സില്‍ സഞ്‌ജയ്‌ ഖാന്‍(സജേഖാന്‍-38) എന്നിവരാണ്‌ അറസ്റ്റിലായത്. കായംകുളം ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്‌.

🗞🏵 *പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിൽ.* മലപ്പുറം വട്ടംകുളം നെല്ലിശ്ശേരി കാങ്കേല വളപ്പില്‍ നിഹാദിനെ (22) യാണ് കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്.

🗞🏵 *പന്ത്രണ്ടുകാരനെ ഹോസ്റ്റലിൽ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി.* തിരുവല്ല പുറമറ്റം സ്വദേശിയായ വിദ്യാർത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പതിനഞ്ച് വയസുകാരായ സീനിയർ വിദ്യാർത്ഥികൾ കുട്ടിയെ മൂന്ന് മാസത്തിലേറെ പീഡിപ്പിച്ചതായും പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
 
🗞🏵 *വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പുറത്തെ ചുമരിൽ തിരുസഭയുടെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ ജീവിതം വീഡിയോ രൂപത്തിൽ പ്രദർശനത്തിന് എത്തുന്നു.* ‘ഫോളോ മി: ദ ലൈഫ് ഓഫ് സെന്റ് പീറ്റർ’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഒക്ടോബർ 2 മുതൽ 16 വരെ രാത്രി 9 മണി മുതലായിരിക്കും പ്രദർശിപ്പിക്കുക. വീഡിയോയുടെ ഏതാനും ഭാഗങ്ങൾ ഇന്നലെ സെപ്റ്റംബർ 20നു നടന്ന പത്രസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. വത്തിക്കാൻ മ്യൂസിയത്തിലെയും ബസിലിക്കയുടെ ഉള്ളിലെയും ചരിത്രപരമായ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ വീഡിയോയില്‍ ദൃശ്യമാണ്.

🗞🏵 *ക്രൈസ്തവ വംശഹത്യയും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയെ റിലീജിയസ് ഫ്രീഡം വാച്ച് ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കത്ത്.* അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വര്‍ഷംതോറും പുറത്തുവിടാറുള്ള ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ (സി.പി.സി) വിഭാഗത്തില്‍ തിരികെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി അന്തോണി ബ്ലിങ്കന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കത്ത് കൈമാറിയിരിക്കുന്നത്.

🗞🏵 *കത്തോലിക്ക ഭൂരിപക്ഷമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി വത്തിക്കാൻ തിമോർ-ലെസ്റ്റെയിൽ പുതിയ എംബസി തുറന്നു.* ഇന്നലെ സെപ്തംബർ 20ന് രാജ്യത്തിന്റെ പ്രസിഡന്റ് ജോസ് റാമോസ്-ഹോർട്ടയോടൊപ്പം വത്തിക്കാൻ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാരയാണ് പുതിയ എംബസി ഉദ്ഘാടനം ചെയ്തത്. പുതിയ എംബസി ഫ്രാൻസിസ് മാർപാപ്പ രാജ്യത്തിന് നൽകിയ ആത്മീയ സമ്മാനമാണെന്ന് ആർച്ച് ബിഷപ്പ് പെന പാര പറഞ്ഞു. 
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*ഇന്നത്തെ വചനം*
മറിയത്തിന്റെ അടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചതു കണ്ട്‌ അവനില്‍ വിശ്വസിച്ചു.
എന്നാല്‍, അവരില്‍ ചിലര്‍ ചെന്ന്‌ യേശു പ്രവര്‍ത്തി ച്ചകാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു.
അപ്പോള്‍, പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു: നാം എന്താണു ചെയ്യേണ്ടത്‌? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ.
അവനെ നാം ഇങ്ങനെ വിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന്‌ നമ്മുടെ വിശുദ്‌ധസ്‌ഥലത്തെയും ജനത്തെയും നശിപ്പിക്കും.
അവരില്‍ ഒരുവനും ആ വര്‍ഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ ഒന്നും അറിഞ്ഞുകൂടാ.
ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതുയുക്‌തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.
അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു-
ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും.
അന്നുമുതല്‍ അവനെ വധിക്കാന്‍ അവര്‍ ആലോചിച്ചുകൊണ്ടിരുന്നു.
അതുകൊണ്ട്‌ യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ പോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു.
യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. ഗ്രാമങ്ങളില്‍നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ വിശുദ്‌ധീകരിക്കുന്നതിനായി പെസഹായ്‌ക്കുമുമ്പേജറുസലെമിലേക്കു പോയി.
അവര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ട്‌ ദേവാലയത്തില്‍വച്ചു പരസ്‌പരം ചോദിച്ചു: നിങ്ങള്‍ എന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരികയില്ലെന്നോ?
അവന്‍ എവിടെയാണെന്ന്‌ ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍, അവനെ ബന്‌ധിക്കേണ്ടതിന്‌ തങ്ങളെ അറിയിക്കണമെന്നു പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും കല്‍പന കൊടുത്തിരുന്നു.
യോഹന്നാന്‍ 11 : 45-57
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*വചന വിചിന്തനം*
ജനം മുഴുവൻ നശിക്കാതിരിക്കാൻ അവർക്കു വേണ്ടി ഒരുവൻ മരിക്കുന്നത് നല്ലതാണ് എന്ന കയ്യാഫാസിൻ്റെ പ്രസ്താവന അയാൾ ഉദ്ദേശിച്ച അർത്ഥത്തിലല്ലെങ്കിലും ഈശോയെക്കുറിച്ചുള്ള പ്രവചനമായി മാറി. ഈശോയുടെ കുരിശിലെ ബലിയാണ് നമ്മെ നാശത്തിൽ നിന്ന് രക്ഷിക്കുന്നത്. കുരിശിൻ്റെ ചൈതന്യം ഉൾക്കൊള്ളുക നിത്യരക്ഷയ്ക്ക് അത്യാവശ്യമാണ്. സ്ലീവാക്കാലത്തിലൂടെ കടന്നുപോകുമ്പോൾ കുരിശിനെക്കുറിച്ച് ആഴമായി നമുക്ക് ധ്യാനിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*