യുവദീപ്തി എസ്.എം.വൈ.എം. ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 09.00 ന് ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ വച്ച് സിമ്പോസിയം നടത്തപ്പെടുന്നു.
കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ സാബു തോമസ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന സിമ്പോസിയത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത് യുവാക്കൾ നേരിടുന്ന സാമൂഹിക സാംസ്കാരിക വെല്ലുവിളികളുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് നേതൃത്വം നൽകും. മൂന്ന് സെക്ഷനുകളായി നടക്കുന്ന സിമ്പോസിയത്തിൽ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. വിനു ജെ. ജോർജ്, മിബി മിറിയം ജേക്കബ് എന്നിവർ പങ്കെടുക്കും. അതിരൂപത പ്രസിഡന്റ്‌ അഡ്വ. ജോർജ് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ഫാ. ജോഫി പുതുപ്പറമ്പ്, റ്റോം തോമസ്, ജയ്നെറ്റ് മാത്യൂ, അലൻ ടോമി തുടങ്ങിയവർ സംസാരിക്കും.