ശമ്പളം 25,500 രൂപ മുതൽ 81,100 രൂപവരെ; ബിഎസ്‌എഫിൽ 1312 ഹെഡ് കോൺസ്‌റ്റബിൾ ഒഴിവുകൾ

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്‌എഫ്) കമ്യൂണിക്കേഷൻ വിഭാഗത്തിൽ 1312 ഹെഡ് കോൺസ്‌റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) ഒഴിവ്. സ്ത്രീകൾക്കും അപേക്ഷിക്കാം. തുടക്കത്തിൽ താൽക്കാലിക നിയമനമാണ്, പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 19 വരെ.

∙ യോഗ്യത: പത്താം ക്ലാസ്. റേഡിയോ & ടിവി / ജനറൽ ഇലക്‌ട്രോണിക്‌സ്/ കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് / ഡേറ്റ പ്രിപ്പറേഷൻ & കംപ്യൂട്ടർ സോഫ്റ്റ്‌വെയർ/ ജനറൽ ഇലക്ട്രോണിക്സ്/ ഡേറ്റ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിൽ 2 വർഷ ഐടിഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് പ്ലസ് ടു ജയം / തത്തുല്യം (മൂന്നു വിഷയങ്ങളിലും കൂടി 60% മാർക്ക് വേണം).

ഇലക്ട്രിഷ്യൻ / ഫിറ്റർ / ഇൻഫോ ടെക്നോളജി & ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്/ കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ് / കംപ്യൂട്ടർ ഹാർഡ്‌വെയർ/നെറ്റ്‌വർക് ടെക്നിഷ്യൻ/മെക്കട്രോണിക്സ് ട്രേഡുകളിൽ 2 വർഷ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കു റേഡിയോ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷിക്കാം.

ശാരീരിക യോഗ്യത: ‌

∙പുരുഷൻ: ഉയരം: 168 സെമീ (പട്ടികവർഗക്കാർക്ക് 162.5); നെഞ്ചളവ്: 80–85 സെ.മീ (പട്ടികവർഗക്കാർക്ക് 76–81); തൂക്കം: ഉയരത്തിന് ആനുപാതികം.

∙സ്‌ത്രീ: ഉയരം: 157 സെമീ (പട്ടികവർഗക്കാർക്ക് 154); തൂക്കം: ഉയരത്തിന് ആനുപാതികം.

∙ ശമ്പളം: 25,500–81,100 രൂപ. പ്രായം: 18–25. അർഹർക്ക് ഇളവ്.

∙വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in