യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ജനപ്രിയ സിനിമകളിൽ രാസലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയാൽ നിർമാണച്ചെലവിൽ ഒരു വിഹിതം നൽകി സഹകരിക്കാൻ ലഹരി സംഘങ്ങൾ തയാറാണെന്ന് വെളിപ്പെടുത്തല്‍.
ഇത്തരത്തിലുള്ള രംഗങ്ങൾ ബോധപൂർവം ഉൾപ്പെടുത്താനായി സമീപകാലത്തു സൂപ്പർഹിറ്റായ തെന്നിന്ത്യൻ സിനിമയുടെ തിരക്കഥയിൽ തന്നെ മാറ്റം വരുത്തി. നർകോട്ടിക് കൺട്രോൾ ബ്യൂറോ ഇതു സംബന്ധിച്ചു ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുത്തു.
സൂപ്പർ ഹിറ്റായ തെന്നിന്ത്യൻ സിനിമയിൽ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ആദ്യ തിരക്കഥയിലുണ്ടായിരുന്നില്ല. പിന്നീട് ഈ രംഗം കൂട്ടിച്ചേർക്കുന്നതിനു വൻതുകയാണു ലഹരി കാർട്ടൽ കൈമാറിയതെന്നാണു സൂചന. ഒരു പ്രധാന കഥാപാത്രം പ്രതിസന്ധിഘട്ടം തരണം ചെയ്യാനായി ലഹരി ഉപയോഗിക്കുന്ന രംഗമാണു ചേർത്തത്.
മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുൻപാകെയും ലഹരി സംഘത്തിന്റെ സിനിമയിലെ ഇടപെടലുകളെ കുറിച്ച് 5 പേർ മൊഴി നൽകിയിരുന്നു.