സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5486 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) ഒഴിവ്. ഈ മാസം 27 വരെ അപേക്ഷിക്കാം. http://www.sbi.co.in കേരള സർക്കിൾ / സെന്ററിൽ ബാക്ക്‌ലോഗ് വേക്കൻസി ഉൾപ്പെടെ 279 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തെ ഔദ്യോഗിക / പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) ഉണ്ടായിരിക്കണം.

ശമ്പളം: 17,900–47,920 രൂപ.

യോഗ്യത: (2022 നവംബർ 30ന്): ബിരുദം.

പ്രായം: 2022 ഓഗസ്റ്റ് ഒന്നിന് 20–28 (പട്ടികവിഭാഗം 5, ഒ.ബി.സി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്ത ഭടൻമാർക്കും ഇളവുണ്ട്).

ഓൺലൈനായി ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ നവംബറിൽ നടക്കും. ഇംഗ്ലീഷ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുണ്ടാകും.

കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

മെയിൻ പരീക്ഷയും ഓൺലൈൻ ഒബ്‌ജക്‌ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. 10 / 12 ക്ലാസ് വരെ ഭാഷ പഠിച്ചതായി (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്ക് ഇത് ബാധകമല്ല.

അപേക്ഷാ ഫീസ്: 750 രൂപ (പട്ടികവിഭാഗക്കാർ, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയ അപേക്ഷകർക്ക് ഫീസില്ല).