യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശിനി സുൽത്താനയാണ് തെരുവ് നായയുടെ ആക്രമണം നേരിട്ടത്. സുൽത്താനയുടെ കൈയ്ക്കും കാലിനും മുഖത്തിനുമാണ് പരിക്കേറ്റത്.
പാലക്കാട് നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരം ആണ് സംഭവം. യുവതി ജോലി കഴിഞ്ഞ് മടങ്ങവേ, വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്.
അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിയിൽ തെരുവ് നായയുടെ കടിയേറ്റ് ഇന്നലെ മാത്രം ചികിത്സ തേടിയത് 27 പേരാണ്.