🗞🏵 *ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തിരഞ്ഞെടുത്തു.* ഇന്ത്യൻ വംശജനും ബോറിസ് ജോൺസൺ മന്ത്രിസഭയിലെ അംഗവുമായിരുന്നു ഋഷി സുനാകിനെ 20,927 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ലിസിന്റെ വിജയം. ബ്രിട്ടന്റെ 56ാം പ്രധാനമന്ത്രി കൂടിയാണ് ലിസ്. ആദ്യഘട്ടത്തിൽ ഋഷി സുനാക് വിജയ സാധ്യതകൾ നിലനിറുത്തിയിരുന്നെങ്കിലും അവസാനഘട്ടത്തിൽ ലിസ് ട്രസിന് കാര്യങ്ങൾ അനുകൂലമായിരുന്നു.
 
🗞🏵 *ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.* ഡൽഹി സന്ദർശന വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ നിതീഷ് കുമാർ, തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും പറഞ്ഞു. പ്രതിപക്ഷം ഒന്നിച്ചാൽ നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം, തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമോ ആർത്തിയോ ഇല്ലെന്നും വ്യക്തമാക്കി.

🗞🏵 *ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഭീകരൻ തബാറക് ഹുസൈന്റെ മൃതദേഹം ഇസ്‌ലാമാബാദ് ഏറ്റുവാങ്ങി.* ഇതോടെ ഇന്ത്യയിൽ, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ ഭീകരതയെ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പാകിസ്ഥാന്റെ പങ്ക് ഒരിക്കൽ കൂടി വ്യക്തമാവുകയാണ്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ചാവേറാണ് ഹുസൈൻ. ആഗസ്റ്റ് 21 ന് രജൗരി ജില്ലയിലെ നൗഷേരയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെയാണ് ഭീകരനെ ഇന്ത്യൻ സൈന്യം പിടികൂടിയത്.
 
🗞🏵 *മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്.* കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുത്. നാല് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാർട്ടികൾക്കെതിരായ ഹർജിയിലാണ് നടപടി.

🗞🏵 *പതിനൊന്ന് ശ്രീലങ്കന്‍ പൗരന്മാര്‍ പൊലീസിന്റെ പിടിയിലായി*. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. തമിഴ്നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് സൂചന.

🗞🏵 *കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാനില്ലെന്നു രാഹുൽ ഗാന്ധി പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ആ തീരുമാനം അദ്ദേഹം മാറ്റിയിട്ടില്ലെന്നും സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.*

🗞🏵 *കേരളത്തിലെ തെരുവുനായപ്രശ്നം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അറിയിച്ചു.* കേരളം ‘ഗോഡ്‌സ് ഓൺ കൺട്രി’യിൽ നിന്ന് ‘ഡോഗ്‌സ് ഓൺ കൺട്രി’യായി മാറിയെന്ന് ഹർജിക്കാരനായ സാബു സ്റ്റീഫനുവേണ്ടി അഡ്വ. വി.കെ. ബിജു കുറ്റപ്പെടുത്തി.

🗞🏵 *ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പുവരുത്താം.* പോൽ ആപ് എന്ന കേരളാ പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം മോർ സർവ്വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം

🗞🏵 *ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിയ്ക്ക് കെഎസ്ആർടിസി തുടക്കമിട്ടു.* മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ആർടിസിയുടെ സ്മാർട്ട് ട്രാവൽ കാർഡ് ഔദ്യോഗികമായി പുറത്തിറക്കി.
 
🗞🏵 *സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തനമാരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് ആയ ‘കേരള സവാരി’ ഇനി മുതൽ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.* സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ തന്നെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആണ് ‘കേരള സവാരി’. ഏറെ നാളുകളായുള്ള കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് ഓഗസ്റ്റ് 17 ന് കേരള സവാരി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോർ മുഖാന്തരം ‘കേരള സവാരി’ ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തതോടെ നിരവധി വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

🗞🏵 *ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍.* ചാലയില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. സമരമെന്ന പേരിലായിരുന്നു ഈ പ്രവർത്തി. ഇത് പുറത്തുവന്നതോടെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയാണെന്ന് മേയര്‍ പ്രതികരിച്ചു.

🗞🏵 *വിഴിഞ്ഞം തുറമുഖ സമരത്തിൽ ലത്തീൻ അതിരൂപതയുമായി സംസ്ഥാന മന്ത്രിസഭ ഉപസമിതി നടത്തിയ ചർച്ച പരാജയം.* മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നുവെന്ന് ലത്തീൻ അതിരൂപത പറഞ്ഞു.ചർച്ചയിൽ സമരസമിതി ഏഴ് കാര്യങ്ങൾ ഉന്നയിച്ചെങ്കിലും ഒരു കാര്യത്തിലും തീരുമാനമായില്ലെന്ന് ഫാദർ യൂജിൻ പെരേര അറിയിച്ചു.
 
🗞🏵 *തിരുവനന്തപുരം ലത്തീൻ അതിരൂപതക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.* വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ വിമർശനം. മത്സ്യത്തൊഴിലാളികൾക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 *കോ​ഴി​ക്കോ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ‌ു.* കു​റ്റ്യാ​ടി മൊ​കേ​രി​യി​ല്‍ ആണ് അ​ഞ്ച്‌ പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.ക​ടി​യേ​റ്റ​വ​രി​ല്‍ കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വ​രെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

🗞🏵 *ആ​റ്റി​ങ്ങ​ലി​ൽ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.* നായയുടെ ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

🗞🏵 *ഇന്ത്യൻ റെയിൽവേയ്ക്ക് ഉണർവ് പകർന്ന് ചരക്ക് ഗതാഗതം.* റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസം ചരക്ക് ഗതാഗത രംഗത്ത് 19 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളം 119 ദശലക്ഷം ടൺ ചരക്കാണ് ഓഗസ്റ്റ് മാസത്തിൽ മാത്രം ഇന്ത്യൻ റെയിൽവേ കൈകാര്യം ചെയ്തത്. ഇതുവഴി 12,926 കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
 
🗞🏵 *സൈറസ് മിസ്ത്രി സഞ്ചരിച്ചിരുന്ന കാര്‍ ഒന്‍പതു മിനിറ്റില്‍ 20 കിലോമീറ്റര്‍ (133 km/h) മറികടന്നതായി പൊലീസ്.* പിന്‍സീറ്റിലിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ഡോളെയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. സൈറസ് മിസ്ത്രി മരിച്ചതു തലയിലേറ്റ ക്ഷതം മൂലമാണെന്നു ഡോക്ടര്‍മാരും അറിയിച്ചു. ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘറിലെ ചരോട്ടി ചെക്ക് പോസ്റ്റ് കഴിഞ്ഞപ്പോഴുള്ള കാറിന്റെ വേഗതയാണു പൊലീസ് കണ്ടെത്തിയത്.

🗞🏵 *അഞ്ചാമതും വിവാഹത്തിനൊരുങ്ങിയ മധ്യവയസ്കന്റെ പദ്ധതി പൊളിച്ച് മക്കളും ഭാര്യമാരും.* 55 കാരനായ ഷാഫി അഹമ്മദ് ആണ് അഞ്ചാമതും വിവാഹം കഴിക്കാൻ ഒരുങ്ങിയത്. വിവരമറിഞ്ഞ് ഇയാളുടെ ഏഴ് മക്കളും ഭാര്യമാരും വിവാഹപ്പന്തലിൽ ഇടിച്ച്കയറി വിവാഹം മുടക്കി. മക്കളും മുൻഭാര്യമാരും വേദിയിലേക്ക് ബഹളം വെച്ചെത്തിയതോടെ വധു ഞെട്ടി. സംഭവസ്ഥലത്ത് തടിച്ചുകൂടിയവർ വരനെ മർദ്ദിച്ചു. ഇതോടെ വധു വിവാഹപ്പന്തലിൽ നിന്നും ഓടിപ്പോയി.
സീതാപൂരിലെ കോട്വാലിയിലാണ് സംഭവം.

🗞🏵 *മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ.* വാണിയമ്പലം മരുതുങ്ങലിൽ തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്.

🗞🏵 *സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ കണ്ടെത്താനാകാതെ പൊലീസ്.* രണ്ട് കുട്ടികളുടെ പിതാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്. ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്.വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്.

🗞🏵 *ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തി.* കോഴിക്കോട് ബീച്ചിലെ  ജ്യൂസ് കടകളിലാണ് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഭവം പിടികൂടിയത്. സ്ഥാപന ഉടമയ്ക്കെതിരെ അധികൃതർ കേസെടുത്തു.

🗞🏵 *വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരന്‍ പോലീസ് പിടിയില്‍.* ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഷുക്കൂര്‍ (32) ആണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
 
🗞🏵 *1978 ഓഗസ്റ്റ്‌ 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിക്കുകയും ‘പുഞ്ചിരിക്കുന്ന പാപ്പ’ എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്ത ജോൺപോൾ ഒന്നാമൻ പാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി.* വത്തിക്കാനിലെ സെന്റെ പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന പ്രഖ്യാപന ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത് ഫ്രാൻസിസ് പാപ്പ ആയിരുന്നു. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമരാറോ ഇരുപത്തിഅയ്യായിരം വിശ്വാസികളുടെ സാന്നിധ്യത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

🗞🏵 *ജന്മം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന ക്രിസ്ത്യന്‍ മാതാപിതാക്കളുടെ സങ്കടങ്ങളെ എട്ട് നോമ്പിന്റെ പ്രാര്‍ത്ഥന നിയോഗമായി സമര്‍പ്പിക്കാന്‍ ആഹ്വാനവുമായി തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി.* സെപ്റ്റംബര്‍ മാസത്തെ ഇടയലേഖനത്തിലാണ് ഇക്കാര്യം ആര്‍ച്ച് ബിഷപ്പ് സൂചിപ്പിച്ചിരിക്കുന്നത്. എട്ടുനാൾ നീണ്ടുനിന്ന നോമ്പിലും ഉപവാസത്തിലും ദേവാലയത്തിൽ കഴിച്ചുകൂട്ടിയ ക്രൈസ്തവ യുവതികളെ രക്ഷിക്കാൻ പരിശുദ്ധ ദൈവമാതാവ് അത്ഭുതകരമായി ഇടപെട്ടതു അടക്കമുള്ള ചരിത്രം സൂചിപ്പിച്ചുക്കൊണ്ടാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം.

🗞🏵 *ഗര്‍ഭിണിയായി 14 ആഴ്ചകള്‍ പിന്നിട്ട ശേഷം മാരകമായ സ്തനാര്‍ബുദം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്‍ ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നിര്‍ദ്ദേശിച്ചെങ്കിലും അതിന് തയ്യാറാകാതെ ജീവനുവേണ്ടി പ്രാര്‍ത്ഥനപൂര്‍വ്വം നിലകൊള്ളുകയും ചെയ്ത ജെസ്സിക്ക ഹന്ന എന്ന ഡെട്രോയിറ്റ് സ്വദേശിനിയുടെ ജീവിതസാക്ഷ്യം അനേകര്‍ക്ക് പ്രചോദനമേകുന്നു.* ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1-ന് പ്രമുഖ കത്തോലിക്ക മാധ്യമമായ ഇഡബ്യു.ടി.എന്‍’ന്റെ ‘ലൈഫ് വീക്കിലി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് നാല് കുട്ടികളുടെ മാതാവായ ജെസ്സിക്ക തന്റെ നാലാമത്തെ പ്രസവത്തിനിടെ താന്‍ കടന്നുപോയ സംഭവ വികാസങ്ങളെ കുറിച്ച് വിവരിച്ചത്. തന്റെ നാലാമത്തെ ഗര്‍ഭം മുന്‍പത്തെ മൂന്നെണ്ണത്തേക്കാളും വ്യത്യസ്തമായിരുന്നെന്നും, വലുതെന്തോ ചെയ്യുവാന്‍ ദൈവം തന്നെ വിളിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും ജെസ്സിക്ക പറയുന്നു.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
*ഇന്നത്തെ വചനം*
ജനക്കൂട്ടത്തില്‍നിന്ന്‌ ഒരുവന്‍ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത്‌ ഞാനുമായി പങ്കുവയ്‌ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!
യേശു അവനോ ടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെന്യായാധിപനോ സ്വത്തു ഭാഗിക്കുന്ന വനോ ആയി ആരു നിയമിച്ചു?
അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന്‌ അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്‌.
ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി സ്‌ഥലം സമൃദ്‌ധമായ വിളവു നല്‍കി.
അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവന്‍ സൂക്‌ഷിക്കാന്‍ എനിക്കു സ്‌ഥലമില്ലല്ലോ.
അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും, എന്റെ അ റപ്പുരകള്‍ പൊളിച്ച്‌, കൂടുതല്‍ വലിയവ പണിയും; അതില്‍ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും.
അനന്തരം ഞാന്‍ എന്റെ ആത്‌മാവിനോടു പറയും: ആത്‌മാവേ, അനേകവര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച്‌ ആനന്‌ദിക്കുക.
എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്‌മാവിനെ നിന്നില്‍നിന്ന്‌ ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?
ഇതുപോലെയാണ്‌ ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്‌ക്കുന്നവനും.
ലൂക്കാ 12 : 13-21
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
*വചന വിചിന്തനം*
എല്ലാ അത്യാഗ്രാഹങ്ങളിൽ നിന്നും അകന്നിരിക്കുവിൻ എന്ന നിർദേശമാണ് ഈശോ ഇന്ന് നമുക്ക് നൽകുന്നത്. ആഗ്രഹങ്ങളാകാം, ന്യായമായവ ആഗ്രഹിക്കാം. എന്നാൽ അത്യാഗ്രഹങ്ങളിലേക്ക് പോകരുത്. അവയെ തൃപ്തിപ്പെടുത്തുവാൻ ആർക്കും സാധിക്കുകയില്ല. അത്യാഗ്രഹിക്കു സംഭവിക്കുന്ന ആദ്യത്തെ അബദ്ധം അവൻ/അവൾ തൻ്റെ ആത്മാവിൻ്റെ സ്വഭാവം വിസ്മരിക്കുന്നു എന്നതാണ്. ആത്മാവ് തിന്നുകയോ കുടിക്കുകയോ ഭൗതികമായവയിൽ ആനന്ദിക്കുകയോ ചെയ്യുന്നില്ല. ഭൗതികമായതൊന്നും ആത്മാവിനെ തൃപ്തിപ്പെടുത്തുന്നില്ല. അത്യാഗ്രഹമുള്ളവർ രണ്ടാമതായി മറ്റു മനുഷ്യരെ മറക്കുന്നു എന്നതാണ്. എല്ലാം തനിക്കായി ഭദ്രമായി സൂക്ഷിക്കുന്നു. എന്നാൽ അവ എപ്പോൾ എങ്ങനെ കൈവിട്ടുപോകും എന്ന് അവർ അറിയുന്നില്ല. അതിനാൽ കർത്താവ് പറയുന്നതുപോലെ എല്ലാ അത്യാഗ്രഹങ്ങളിൽ നിന്നും അകന്നിരിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*