*ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കൊച്ചിയിലെത്തും.* വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. വ്യാഴാഴ്ച കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
*മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചെങ്കിലും ആലപ്പുഴ നെഹ്രുട്രോഫി വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ല.* കേരളത്തിൽ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വള്ളംകളി ഉൾപ്പെടുത്തിയിട്ടില്ല.
*സോണിയാ ഗാന്ധിയുടെ അമ്മ പൗളാ മൈനോ(90) അന്തരിച്ചു.* സംസ്കാരം ഞായറാഴ്‌ച നടക്കും. സോണിയാഗാന്ധി കഴിഞ്ഞ 23ന് അമ്മയെ സന്ദർശിച്ചിരുന്നു.
*2021ല്‍ ഇന്ത്യയിലെ നഗരങ്ങളില്‍ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തില്‍ രേഖപ്പെടുത്തി.* കഴിഞ്ഞ വർഷം ലക്ഷത്തില്‍ 12 പേർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ കൊല്ലം നഗരത്തില്‍ ഇത് 43 പേരാണ്. വിസ്മയയുടെയും മറ്റും ആത്മഹത്യയും ഈ റെക്കോർഡിൽ ഉൾപ്പെടുന്നു. നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുതുതായി പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
*സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* ലഹരിയുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം 5334 കേസുകളും 2020-ൽ 4650 കേസുകളും രജിസ്റ്റർ ചെയ്തിടത്ത് ഈ വർഷം ഇതുവരെ 16,128 കേസുകളായതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
*ഓണാഘോഷം വാഹനം ഉപയോഗിച്ചുള്ള പ്രകടനം പാടില്ലെന്ന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷൻ.* ഓണാഘോഷ പരിപാടികളുടെ ഭാഗമായോ അല്ലാതെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതു നിരത്തുകളിലോ വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയോ അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ചോ വാഹന നിയമങ്ങൾ ചട്ടങ്ങൾ, റോഡ് റഗുലേഷനുകൾ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികൾ സംഘടിപ്പിക്കുന്നത് നിരോധിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷൻ അറിയിച്ചു.
*പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദേശീയപാതയില്‍ രണ്ട് ദിവസം നിയന്ത്രണമേര്‍പ്പെടുത്തി.* വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.വ്യാഴാഴ്ച പകല്‍ 2 മുതല്‍ രാത്രി 8 വരെ ദേശീയ പാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂരില്‍ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തേണ്ടതാണെന്ന് എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു.
*റോഡിലെ കുഴിയില്‍ വീണ കാര്‍ ചെളിവെള്ളം ഓട്ടോറിക്ഷയില്‍ തെറിപ്പിച്ച വിരോധത്തില്‍ ഗൃഹനാഥനെ തിരുവോണനാളില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ 2 പേര്‍ക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും.* ചാരുംമൂട് സെനില്‍രാജ് (സെനില്‍-37), അനില്‍ (കിണ്ടന്‍-40) എന്നിവര്‍ക്കാണ് സെഷന്‍സ് ജഡ്ജി വി.ജി.ശ്രീദേവി ശിക്ഷ വിധിച്ചത്. താമരക്കുളം വൈശാഖ് വീട്ടില്‍ വേണുഗോപാലിനെ (51) കൊലപ്പെടുത്തിയ കേസിലാണു വിധി.
*മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് വീണ്ടും തിരിച്ചടി.* ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാന്‍ കഴിയില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയില്‍ യുജിസി നിലപാട് വ്യക്തമാക്കിയത്.
*മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം നിയമസഭയിലും ചർച്ചയായി.* അട്ടപ്പാടിയില്‍ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നുണ്ടെന്ന വിഷയം എംഎല്‍എ കെ കെ രമ നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതും ചർച്ചയിൽ വന്നത്.
*ഓണാഘോഷ വേളകളില്‍ വിദ്യാര്‍ത്ഥികളെ വലവീശി പിടിച്ച് കഞ്ചാവ്, മയക്കു മരുന്ന് ഉള്‍പ്പെടെ കൈമാറാനുള്ള വലിയ പദ്ധതികളിലാണ് ലഹരി മാഫിയ.* സ്‌കൂള്‍ ആരംഭിക്കും മുമ്പും വിടുന്ന സമയത്തും അജ്ഞാതരായ നിരവധി പേരാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് നില്‍ക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് ലഹരി മരുന്ന് കൈമാറാന്‍ സ്ത്രീകളാണ് വരുന്നത്. നിരോധിത ലഹരി വസ്തുക്കള്‍ക്കും കഞ്ചാവിനും അപ്പുറം ന്യൂജെന്‍ ലഹരി മരുന്നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ ഒരു സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ പ്രെഗനന്‍സി ടെസ്റ്റ് റിസര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ കൈയ്യോടെ പിടികൂടിയിരുന്നു.
*കല്യാണവീട്ടിലെ തല്ലാണ് ഇപ്പോഴത്തെ വാർത്തകളിൽ നിറയുന്നത്.* നേരത്തെ പപ്പടത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആലപ്പുഴ സംഭവത്തിന് ശേഷം ഇപ്പോൾ വീണ്ടും ഒരു കല്യാണത്തല്ലിന്റെ വാർത്ത പുറത്തു വരികയാണ്. തേനിയിലാണ് സംഭവം. വിവാഹ ദിവസം വധൂവരന്മാരുടെ വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് യുവാവ് കത്തിച്ചു. മല്ലികയും(24) മുറച്ചെറുക്കൻ ദിനേഷ് കുമാറും ( 28) തമ്മിലുള്ള വിവാഹമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
*ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു.* ചലച്ചിത്രനടിയായിരുന്ന ഫൗസിയ മാലിദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു. ശ്രീലങ്കയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മാലിദ്വീപ് വിദേശകാര്യമന്ത്രിയാണ് മരണം സ്ഥിരീകരിച്ചത്. 1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
*നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ ചങ്ങനാശേരി അതിരൂപത* പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്റു ട്രോഫിക്കായി പാർക്കിംഗ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണെന്ന് അതിരൂപത വൈദിക സമിതി വ്യക്തമാക്കി. ക്രൈസ്തവർ പ്രാർഥനയ്ക്കും ദൈവ ആരാധനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ് ഞായറാഴ്ചയെന്നും ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുകയാണെന്നും അതിരൂപത വൈദിക സമിതി പ്രമേയത്തിൽ പ്രസ്താവിച്ചു.
*ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി തമിഴ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.* കണ്ണൂരില്‍ ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നല്‍കി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി.
*പാക്കിസ്ഥാന് ഒരു മാസം സാധനങ്ങൾ വാങ്ങാനുള്ള നീക്കിയിരിപ്പു മാത്രമേ ഇനി കൈയ്യിലുള്ളൂ.* വിദേശത്തേക്കു കൈയും നീട്ടി നിൽക്കുന്ന രാജ്യം അങ്ങേയറ്റം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. അതിനു പുറമെ ഇടിത്തീ പോലെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ പേമാരിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും; പാക്കിസ്ഥാന്റെ മൂന്നിലൊരു ഭാഗം വെള്ളത്തിനടിയിലാണ്.
*സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച 4,000 രൂപയുടെ ഓണം ബോണസ് ലഭിക്കുക 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം ലഭിക്കുന്നവര്‍ക്കാണെന്ന് തീരുമാനമായി.*
*സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.* തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത് കേരളത്തില്‍ വ്യാപകമായി മഴ പെയ്യുന്നത്. തമിഴ്നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തി. 55 കി.മീ. വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
*സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.* സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരികയാണെന്ന് പ്രതിപക്ഷ എംഎല്‍എ പി.സി വിഷ്ണുനാഥ് പറഞ്ഞു.
*ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണമെന്ന ആവശ്യവുമായി കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ.* ശ്രദ്ധ ക്ഷണിക്കലിലൂടെ കൗൺസിലർ എൻ സി മോയിൻ കുട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. കഴിഞ്ഞദിവസം കാളൂർ റോഡ് ഭാഗത്ത് നായ പ്രകോപനമില്ലാതെ കുട്ടികളടക്കം 12 പേരെ കടിച്ചതായി മോയിൻകുട്ടി പറഞ്ഞു.
*നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം മണിപ്പൂരിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചേക്കുമെന്ന് സൂചന.* മഹാരാഷ്ട്രന്‍ മോഡല്‍ ആവര്‍ത്തിച്ചേക്കുമെന്ന ആശങ്കയില്‍ നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്‍ഡിഎയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു. എങ്കിലും ബിരെന്‍ സിങിന്റെ സര്‍ക്കാരിന് ജെഡിയു പുറമേ നിന്നും പിന്തുണ നല്‍കിയിരുന്നു.
*സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കില്ല.* പകരം സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാരിന്റെ 300-ലധികം വരുന്ന മദ്യശാലകള്‍ വഴി ചില്ലറ വില്‍പ്പന നടത്തും. 250 ഓളം സ്വകാര്യ മദ്യവില്‍പ്പനശാലകളാണ് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. 2021-22 എക്‌സൈസ് നയത്തില്‍ നിന്ന് പഴയ ഭരണത്തിലേക്ക് മാറിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. 300 ഓളം വരുന്ന സര്‍ക്കാര്‍ മദ്യശാലകളില്‍ പലതും മാളുകളിലും മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപവും ആയിരിക്കും.
*കോണ്‍ഗ്രസ് നേതാവ് സിദ്ധു മൂസ് വാലയുടെ കൊലയ്ക്ക് ശേഷം, കൊലയാളികള്‍ ഗുജറാത്ത് ബീച്ചില്‍ ആഘോഷം സംഘടിപ്പിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.* പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല ഈ വര്‍ഷം മെയിലാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ചാണ് സിദ്ധുവിന് വെടിയേറ്റത്. കൊല നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴാണ്, ഗുജറാത്തിലെ മുദ്ര ബീച്ചില്‍ കൊലയാളികള്‍ സിദ്ധു കൊല്ലപ്പെട്ട ദിവസം ആഘോഷം സംഘടിപ്പിച്ചതായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
*ബംഗളൂരു ഈദ്ഗാഹ് മൈതാനത്തിൽ ഗണേശോത്സവം നടത്താനുള്ള ദർവാഡ് മുൻസിപ്പൽ കമ്മീഷണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി.* ഹുബ്ബള്ളിയിലെ ഭൂമി തർക്കത്തിലല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതിയിൽ തർക്കത്തിലിരിക്കുന്ന ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിലെ വസ്തുതകളിൽ നിന്ന് വ്യത്യസ്തമാണ് ഹുബ്ബള്ളി കേസിലെ വസ്തുതകളെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
*പൗരത്വ ബില്ലിനെതിരായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ലെന്ന് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സത്യവാങ്മൂലം.* സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുല്ല ഖാന്‍, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.
*പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ ഝാർഖണ്ഡിൽ പ്രതിഷേധം ശക്തമാകുന്നു.* ധുംക സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെയാണ് ഷാരൂഖ് ഹുസൈൻ എന്ന ജിഹാദി യുവാവ് കൊലപ്പെടുത്തിയത്. ലവ് ജിഹാദ് കേസാണെന്ന് ആരോപണം. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ദുംക ഡിഎസ്പി നൂർ മുസ്തഫ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.
*അങ്കിത സിംഗ് വധക്കേസിലെ രണ്ടാം പ്രതി നയീം അൻസാരിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോലീസ്.* ബംഗ്ലാദേശിൽ നിന്നുള്ള നിരോധിത സംഘടനയായ അൻസാർ ഉൾ ബംഗ്ല നയീമിനെ ഏറെ സ്വാധീനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നിരോധിത ബംഗ്ലാദേശി സംഘടനയുടെ ജിഹാദി പ്രവർത്തനങ്ങൾ സ്ഥിരമായി നിരീക്ഷിച്ചിരുന്ന അൻസാരിയെ ഈ സംഘടനയുടെ ഉള്ളടക്കം വളരെയധികം സ്വാധീനിച്ചുവെന്നാണ് പോലീസ് പറയുന്നത്.
*ദീര്‍ഘദൂര ബസില്‍ മയക്കുമരുന്ന് കടത്തിയ രണ്ടു യുവാക്കള്‍ അറസ്റ്റിൽ.* തിരുവല്ല തുകലശേരി അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത് റോഷന് (24), ചങ്ങനാശേരി പ്ലായിക്കാട് മരങ്ങാട് ഷാരോണ്‍ (21) എന്നിവരാണ് ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ ബംഗളൂരില്‍ നിന്നു കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ദീര്‍ഘദൂര ബസില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
* ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ.* കരുനാഗപ്പള്ളി പടനായർകുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44) ആണ് അറസ്റ്റിലായത്
* പത്തു ലക്ഷത്തോളം വില വരുന്ന ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കൾ ഇരിട്ടി പൊലീസ് പിടിയിൽ.* അഹമ്മദ് കബീർ (37), അബ്ദുൾ ഖാദർ (27), മുഹമ്മദ് മുതാബിൽ (22 ) എന്നിവരാണ് അറസ്റ്റിലായത്.
*10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി.* കണ്ണൂര്‍ ചക്കരക്കല്‍ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
*പാക്കിസ്ഥാനില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ പ്രളയ കെടുതിക്കിരയായവര്‍ക്ക് വേണ്ടി അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തോലിക്ക മെത്രാന്മാര്‍.* പ്രളയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ദുരന്തത്തിനിരയായവര്‍ക്ക് അടിയന്തിര സഹായം ആവശ്യമുണ്ടെന്നും, കത്തോലിക്ക സഭയുടെ പേരില്‍ സുമനസ്കരായ ആളുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണെന്നും കറാച്ചി മെത്രാപ്പോലീത്ത മോണ്‍. ബെന്നി ട്രാവാസിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ടെന്റ്, അഭയകേന്ദ്രങ്ങള്‍ക്കുള്ള കിറ്റുകള്‍, ഭക്ഷണം, സാനിട്ടറി ഐറ്റംസ്, വസ്ത്രം തുടങ്ങിയ മാനുഷിക സഹായങ്ങള്‍ ആവശ്യമുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
*വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബിലെ പറ്റിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുമായി ആക്രമണം.* ദേവാലയത്തിലെ ദൈവമാതാവിന്റെ രൂപം അക്രമികള്‍ തകര്‍ക്കുകയും ഇടവക വികാരിയുടെ കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്‍ പുലര്‍ച്ചെ 12:45-ന് “ഞങ്ങള്‍ ഖാലിസ്ഥാനികളാണ്” എന്ന മുദ്രാവാക്യവുമായെത്തിയ അജ്ഞാതര്‍ ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയത്തിലെ മാതാവിന്റെ പിയാത്ത രൂപം തകര്‍ക്കുകയായിരിന്നു. മാതാവിന്റെയും ഈശോയുടെയും ശിരസുള്‍പ്പെടുന്ന ഭാഗമാണ് തകര്‍ത്തത്. ഇടവക വികാരിയായ ഫാ. തോമസ് പൂച്ചാലിലിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്. സെക്യൂരിറ്റി ഗാര്‍ഡിന് നേരെ അക്രമികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തലുണ്ട്.
*മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ 95ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച https://www.benedictusxvi.com/ എന്ന വെബ്സൈറ്റിന് ലഭിച്ച മികച്ച പ്രതികരണത്തേത്തുടര്‍ന്ന്‍ സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രവര്‍ത്തനമാരംഭിച്ചു.* ഓഗസ്റ്റ് 28-നാണ് സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് ലഭ്യമായി തുടങ്ങിയത്. നിരവധിപേരാണ് സൈറ്റിന് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
*ഇന്നത്തെ വചനം*
തന്നില്‍ വിശ്വസി ച്ചയഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്.
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്?
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്.
അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.
അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.
നിങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം, എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല.
എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
യോഹന്നാന്‍ 8 : 31-38
*വചന വിചിന്തനം*
എൻ്റെ വചനം നിങ്ങളിൽ വസിക്കുന്നില്ല എന്ന ഈശോയുടെ പ്രസ്താവന വളരെ ഗൗരവമർഹിക്കുന്നതാണ്. നമ്മൾ വചനം ധാരാളമായി ശ്രവിക്കുന്നു, വായിക്കുന്നു, വചനത്തെക്കുറിച്ച് ധ്യാനിക്കുന്നു. എന്നാൽ വചനം നമ്മിൽ വസിക്കുന്നുണ്ടോ എന്നത് വളരെ പ്രസക്തമാണ്. ഇന്ന് എട്ടുനോമ്പ് ആരംഭിക്കുകയാണ്. വചനത്തെ ഉള്ളിൽ നിവസിപ്പിച്ച മറിയത്തെ കുറിച്ച് നമുക്ക് ധ്യാനിക്കാം. മറിയം വചനത്തെ ആദ്യം ഹൃദയത്തിൽ ഉൾക്കൊണ്ടു. ഇതാ കർത്താവിൻ്റെ ദാസി എന്നു പറഞ്ഞ് വചനത്തിന് സ്വയം സമർപ്പിച്ചു പിന്നീടാണ് വചനത്തെ ഉദരത്തിൽ വഹിച്ചത്. മറിയത്തെപ്പോലെ വചനം നമ്മുടെ ഉള്ളിൽ വസിക്കാൻ ഇടയാകട്ടെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*