കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിൻമൂലയിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.