നീതി നിഷേധിക്കപ്പെട്ട ഒരു ജനത അതിജീവനത്തിനായി നടത്തുന്ന സമരമാണ് വിഴിഞ്ഞത്തു മത്സ്യത്തൊഴിലാളികളുടേതെന്നു ലൂർദ് ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിൽ പറഞ്ഞു.
മത്സ്യത്തൊഴിലാളി സമരത്തിനു സീറോ മലബാർ ചങ്ങനാശേരി അതിരൂപതയുടെ പിന്തുണ അറിയിച്ചു സമര പന്തലിൽ പ്രസംഗിക്കുകയായിരുന്നു ഫാ. മോർളി. വികസനത്തിനു തീരദേശ ജനത ഒരിക്കലും എതിരുനിന്നില്ലെന്നു തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിച്ചതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പക്ഷേ ഈ ജീവിത സമരത്തോടുള്ള അധികൃതരുടെ നിസംഗത പ്രതിഷേധാർഹമാണ്. ഇതു കേവലം ഒരു വിഭാഗത്തിന്റെ മാത്രം സമരമല്ലെന്നു. ഫാ. മോർളി പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ യുവദീപ്തി അസി. ഡയറട്കർ സോണി പള്ളിച്ചിറയിലും പ്രസംഗിച്ചു.