🗞🏵 *.എസ്.ഐ.എസിന് വേണ്ടി ലിബിയയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചാവേറായി മാറിയത് മലയാളിയെന്ന് ഐ.എസ് തീവ്രവാദികളുടെ മാസികയായ ‘വോയിസ് ഓഫ് ഖുറാസ’* തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഐ.എസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളിയാണെന്ന വെളിപ്പെടുത്തലുള്ളത്. കേരളത്തിൽ നിന്നുളള ക്രിസ്ത്യൻ യുവാവായിരുന്നു ഇയാളെന്ന് ചരമക്കുറിപ്പിൽ പറയുന്നു. ഇതോടെ, അതാരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് ഇന്ത്യൻ ഏജൻസികൾ.
🗞🏵 *റഷ്യൻ പ്രസിഡണ്ട് പുടിൻ ൻ്റെ ഉപദേശകൻ അലക്സാണ്ടർ ദുഗിനിയയുടെ മകൾ ഡാരിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.* ഇത് ഉക്രെയിൻ നടത്തിയ ആക്രമണമാണെന്ന് കരുതപ്പെടുന്നു.
🗞🏵 *കാഷ്മീരിനെക്കുറിച്ച് കെ ടി ജലീൽ നടത്തിയ രാജ്യദ്രോഹപരമായ പ്രസ്താവനയ്ക്കെതിരേ ഡൽഹി പോലീസ് നടപടി ആരംഭിച്ചു.* നിയമോപദേശം തേടിയ ശേഷമാകും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുക.
🗞🏵 *പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് എതിരേ തീവ്രവാദ കുറ്റം ചുമത്തി പാക് സർക്കാർ കേസ് എടുത്തു.* അറസ്റ്റ് ഉടൻ ഉണ്ടാകും.
🗞🏵 *ഗൂഗിൾ പേ, പേയ്ടിഎം, ഫോൺപേ പോലെയുള്ള യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോമുകളിലൂടെയുള്ള പണമിടപാടിനു ഫീസ് ഈടാക്കാൻ നീക്കമില്ലെന്നു കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.* യുപിഐ ഇടപാടുകൾക്കു പണച്ചെലവുണ്ടെന്നും അത് ഇടപാടുകാരിൽനിന്ന് ഈടാക്കുന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച ചർച്ചാരേഖ പുറത്തിറക്കിയിരുന്നു.
🗞🏵 *ഉത്തരേന്ത്യയിൽ ദുരന്തംവിതച്ച് കനത്തമഴ തുടരുന്നു.* ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായി മൂന്നുദിവസത്തിനിടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 50 ആയി.
🗞🏵 *ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്.* താന്‍ ആരേയും ആക്രമിച്ചിട്ടില്ലന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ലെന്നും ഗവര്‍ണര്‍ എന്ത് കൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ലോകായുക്ത നിയമഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിയോജിപ്പ് അറിയിച്ച് സി.പി.ഐ.* കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സി.പി.ഐയുടെ വിയോജിപ്പറിയിച്ചത്. ബദല്‍ നിർദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സി.പി.ഐയോട് ഭേദഗതിയില്‍ പരിശോധന ആകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
🗞🏵 *കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കൊലപാതകക്കേസിലെ പ്രതിക്ക് കാമുകിയോടൊപ്പം സ്വകാര്യഹോട്ടലിൽ കഴിയാൻ സൗകര്യമൊരുക്കിയ പോലീസുകാര്‍ക്കെതിരെ കേസ്.* കർണാടകയിലെ ധർവാദിലാണ് സംഭവം. കർണാടക പോലീസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബച്ച ഖാൻ എന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് സ്വകാര്യഹോട്ടലിൽ കാമുകിയെ കാണാനുള്ള അവസരം പോലീസ് ഒരുക്കി നല്‍കുകയും കൂടാതെ, ഒപ്പമുണ്ടായിരുന്ന പോലീസുകാർ സ്ഥലത്ത് പാറാവ് നില്‍ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
🗞🏵 *കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗുണ്ടയെ പോലെ പെരുമാറുന്നു എന്ന ആരോപണവുമായ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.* കണ്ണൂര്‍ വി.സി ക്രിമിനലാണെന്നും, വി.സി മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വി.സിക്കെതിരെ നിയമപരമായാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ചത് ഭരണഘടനാ പദവിക്ക് നിരക്കാത്തതെന്നു സിപിഎം.* വി.സി ചെയ്ത ക്രിമിനല്‍ കുറ്റമെന്തെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. പ്രതികരണം സ്ഥാനത്തിന് യോജിച്ചതാണോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണം. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചു. രാജ്ഭവനെയും ദുരുപയോഗം ചെയ്യരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.
🗞🏵 *നഗരൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.* വാഹനത്തിൽ ഉണ്ടായിരുന്ന ജാഫർ, ഷുക്കൂർ എന്നിവരാണ് അറസ്റ്റിലായത്. നഗരൂർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. നഗരൂർ സ്വദേശി സുനിൽകുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചത്.
🗞🏵 *രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രി.* അയോട്ടിക് വാല്‍വ് ചുരുങ്ങിയതു മൂലം ഹൃദയാഘാതമുണ്ടായ പെരുമ്പാവൂര്‍ സ്വദേശിയായ അറുപത്തൊമ്പതുകാരനാണ് ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയില്‍ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ നൂതന ചികിത്സ രീതിയിലൂടെ ശസ്ത്രക്രിയ നടത്തുന്നത്.
🗞🏵 *വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 2022ലെ വനിതാ രത്ന പുരസ്‌കാരത്തിനായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം.* അതത് ജില്ലാ വനിത ശിശു വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സി ഡി കൾ ഫോട്ടോകൾ, പത്രക്കുറിപ്പ്) എന്നിവ ഉൾപ്പെടുത്തണം.
🗞🏵 *സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹകരണം സൗഹൃദം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി സഹകരണ ബാങ്കുകൾ മുഖേന വിതരണം ചെയ്തത് 4.1 കോടിയുടെ തൊഴിൽ വായ്പ.* ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പ ലഭ്യമാക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി വഴി ഇതിനോടകം 550 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
🗞🏵 *കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന സൂചന നല്‍കി മുതിർന്ന നേതാവും എം.പിയുമായ ശശി തരൂര്‍ രംഗത്ത്.* മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ മറ്റ് പേരുകള്‍ നിര്‍ദ്ദേശിക്കുമെന്നും പാര്‍ട്ടിക്ക് മുന്നില്‍ നിരവധി മികച്ച സാധ്യതകള്‍ ഉണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയത ദൗര്‍ഭാഗ്യകരമാണെന്നും അത് പരിഹരിക്കപ്പെടുമെന്നും തരൂര്‍ കൂട്ടിച്ചേർത്തു .
🗞🏵 *2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.* നേരത്തെ, ബിജെപിയുമായുള്ള സഖ്യം ഉണ്ടായിരുന്നിട്ടും ജെഡിയു, ആര്‍ജെഡിയുമായി ചേരുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നതായി യാദവ് പറഞ്ഞു. ‘ഞങ്ങള്‍ തമ്മില്‍ ചിലപ്പോഴൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും പൊരുത്തപ്പെടാനാകാത്തത് ആയിരുന്നില്ല’ , തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.
🗞🏵 *വിദ്യാഭ്യാസത്തിനായി കാനഡയ്ക്കു പോകാൻ നിന്ന വിദ്യാർത്ഥി വിസ വരാൻ വൈകിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു.* ഹരിയാനയിലെ ജാൻസ സ്വദേശിയായ വികേഷ് സൈനിയാണ് മരണമടഞ്ഞത്. 23 വയസ്സായിരുന്നു. ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാൻ അപേക്ഷിച്ച് വിസ വരാൻ കാത്തിരിക്കുകയായിരുന്നു യുവാവ്. എന്നാൽ ഏറെ വൈകിയിട്ടും വിസ വന്നില്ല. ഇതിന്റെ മാനസിക സമ്മർദ്ദം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തത്.വികേഷ് ആത്മഹത്യ ചെയ്തതിന്റെ പിറ്റേദിവസം അവന്റെ വീട്ടിലേക്ക് കാനഡയിലേക്കുള്ള വിസയെത്തി.
🗞🏵 *ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്.* ഇന്ത്യയുമായി സുസ്ഥിരവും സമാധാനപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധമല്ല, മറിച്ച് ചർച്ചകളാണ് പരിഹാര മാർഗമെന്ന് അദ്ദേഹം പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ സമാധാനം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും ഷരീഫ് കൂട്ടിച്ചേര്‍ത്തു.
🗞🏵 *രാജ്യത്ത് ഏറ്റവുമധികം മരുന്നു കഴിക്കുന്നത് കേരളീയരാണെന്ന് റിപ്പോർട്ട്.* ഇക്കാര്യത്തിലും തങ്ങളെ തോൽപ്പിക്കാനാവില്ല എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികൾ.ഒരു മലയാളി ശരാശരി കഴിക്കുന്നത് പ്രതിവർഷം 2567 രൂപയുടെ മരുന്നാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ലോക്സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
🗞🏵 *ആസാമിലെ ദിസ്പൂർ ജില്ലയിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ.* അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അൻസറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നടത്തിയ വ്യാപക പരിശോധനയിലാണ് ഭീകരർ പിടിയിലായത്. അബ്ദുൾ സുബ്ഹാൻ(43), ജലാലുദ്ദീൻ ഷെയ്ഖ് (49), ഇയാളുടെ മരുമകൻ സഹോദരൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
🗞🏵 *2008 നവംബർ മോഡൽ ഭീകരാക്രമണം നടക്കുമെന്ന് ഭീഷണി സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു.* മുംബൈയിലെ വിരാർ മേഖലയിൽ നിന്നും ശനിയാഴ്ച രാത്രിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2008 നവംബറിൽ നടന്നതു പോലത്തെ ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്.166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം രാജ്യം കണ്ടതിൽ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു.
🗞🏵 *ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.* എക്സൈസ് നയത്തിൽ വിവാദം മുറുകുമ്പോഴാണ് സിബിഐയുടെ ഈ നിർണ്ണായക നടപടി. സിസോദിയയ്ക്കൊപ്പം മറ്റു 13 പേർക്കെതിരെയും സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു വ്യക്തി രാജ്യം വിട്ടു പോകുന്നത് തടയുന്നതിനും, ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുന്നതിനും അധികാരം നൽകുന്നതാണ് ലുക്കൗട്ട് സർക്കുലർ.
🗞🏵 *കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ് അറസ്റ്റിൽ.* കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്. ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ധരിച്ച ടീഷര്‍ട്ട്, പാന്റ്‌സ്, അടിവസ്ത്രം എന്നിവയില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. അടിവസ്ത്രത്തിനകത്ത് വരെ രഹസ്യ അറകൾ ഉണ്ടായിരുന്നു. കരിപ്പൂരിൽ കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഒരാൾ അറസ്റ്റിലായിരുന്നു.
🗞🏵 *റാന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്.* പെരുനാട് സ്വദേശി രാജനാണ് പരിക്കേറ്റത്. രാജന്റെ വാരിയെല്ലിന് പൊട്ടലും ശരീരമാസകലം മുറിവുമുണ്ട്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ റാന്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ടാപ്പിംഗ് ജോലിക്കിടെയാണ് പന്നി രാജനെ ആക്രമിച്ചത്.
🗞🏵 *കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം.* തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തി വച്ചു. സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയതിനാല്‍ ബീച്ചില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം.
🗞🏵 *നിക്കരാഗ്വേയില്‍ സ്വേച്ഛാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭയ്ക്കെതിരെയുള്ള വേട്ടയാടല്‍ തുടരുന്നു.* പോലീസ് ക്രൂരതയെ തുടര്‍ന്നു വീട്ടു തടങ്കലിലായിരിന്ന മതഗല്‍പ്പ മെത്രാന്‍ റൊണാള്‍ഡോ ജോസ് അല്‍വാരസിനെയും വൈദികരെയും വിശ്വാസികളെയും ബന്ധനസ്ഥരാക്കി ക്കൊണ്ടുപോയി. രൂപതാസ്ഥാനത്ത് ആഗസ്റ്റ് 4 മുതൽ വീട്ടുതടങ്കലിലായിരുന്ന മെത്രാൻ റൊണാള്‍ഡോ ജോസ് അൽവാരസിനെയും വൈദികരും വൈദികാർത്ഥികളും അൽമായ വിശ്വാസികളുമുൾപ്പടെ മറ്റ് എട്ടുപേരെയുമാണ് പോലീസും അർദ്ധ സുരക്ഷാസേനയും ചേർന്ന് ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോയത്.
🗞🏵 *ശ്രീലങ്കയിൽ ഉയിർപ്പു ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് ഇരകളായവരുടെയും അതീജീവിതരുടെയും കുടുംബങ്ങൾക്ക് ഫ്രാന്‍സിസ് പാപ്പ നല്‍കിയ സാമ്പത്തിക സഹായത്തിന് നന്ദിയര്‍പ്പിച്ച് കൊളംബോ അതിരൂപതയുടെ അധ്യക്ഷനായ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്.* 400 കുടുംബങ്ങൾക്കായി ഏകദേശം 81 ലക്ഷം രൂപയ്ക്ക് തുല്യമായ 1 ലക്ഷം യൂറോയാണ് പാപ്പാ സംഭാവന ചെയ്തത്. ഇക്കഴിഞ്ഞ ആഴ്ച കൊച്ചൈക്കടയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ അപ്പസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ബ്രയാൻ ഉദയ്ഗ്വെ, കൊളംബോയിലെ കർദ്ദിനാൾ രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*ഇന്നത്തെ വചനം*
അതിനുശേഷം അവര്‍ ഗലീലിക്ക് എതിരേയുള്ള ഗരസേനരുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു.
അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ പിശാചുബാധയുള്ള ഒരുവന്‍ ആ പട്ടണത്തില്‍നിന്ന് അവനെ സമീപിച്ചു. വളരെ കാലമായി അവന്‍ വസ്‌ത്രം ധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, ശവക്കല്ലറകളിലാണ് അവന്‍ കഴിഞ്ഞുകൂടിയിരുന്നത്.
യേശുവിനെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്തിന് എന്റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന് ഞാന്‍ നിന്നോടപേക്‌ഷിക്കുന്നു.
എന്തെന്നാല്‍, അവനില്‍നിന്നു പുറത്തുപോകാന്‍ അശുദ്‌ധാത്‌മാവിനോട് യേശു കല്‍പിച്ചു. പലപ്പോഴും അശുദ്‌ധാത്‌മാവ് അവനെ പിടികൂടിയിരുന്നു. ചങ്ങലകളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്‌ധിച്ചാണ് അവനെ സൂക്‌ഷിച്ചിരുന്നത്. എന്നാല്‍, അവന്‍ അതെല്ലാം തകര്‍ക്കുകയും വിജനസ്‌ഥലത്തേക്കു പിശാച് അവനെകൊണ്ടുപോവുകയും ചെയ്യുമായിരുന്നു.
യേശു അവനോട് നിന്റെ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന് അവന്‍ പറഞ്ഞു. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു.
പാതാളത്തിലേക്കു പോകാന്‍ തങ്ങളോടു കല്‍പിക്കരുതെന്ന് ആ പിശാചുക്കള്‍ അവനോടുയാചിച്ചു.
വലിയ ഒരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നു പിശാചുക്കള്‍ അപേക്‌ഷിച്ചു. അവന്‍ അനുവദിച്ചു.
അപ്പോള്‍ അവ ആ മനുഷ്യനെ വിട്ട് പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന് മുങ്ങിച്ചത്തു.
ലൂക്കാ 8 : 26-33
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*വചന വിചിന്തനം*
ദുഷ്ടാരൂപി ബാധിച്ച മനുഷ്യൻ്റെയും മൃഗങ്ങളുടെയും അവസ്ഥയാണ് ഇവിടെ നാം കാണുന്നത്. അവ സ്വയം പോയി നശിക്കുന്നു. തിൻമയുടെ ശക്തികൾക്ക് ഇടം കൊടുക്കരുത്. അവ നമ്മുടെയും മറ്റുള്ളവരുടെയും നാശത്തിന് കാരണമാകും. ഒരു തിൻമ പുറകേ പുറകേ പല തിന്മകൾക്ക് കാരണമാകും. അതുകൊണ്ടാണ് ഞങ്ങൾ പലരാണ് എന്ന് പിശാചുക്കൾ പറയുന്നതിന് കാരണം. അതിനാൽ ദുഷ്ടതയുടെ ശക്തികളിൽ നിന്ന് അകന്നിരിക്കുക എന്നതാണ് ഏറ്റവും കരണീയമായ മാർഗം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*