🗞🏵 *മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയ നടപടി സ്വജനപക്ഷപാതമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.* സര്‍വകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
🗞🏵 *വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം.* ജില്ലാ കളക്ടറുടെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടത്തിയത്. കളക്ടര്‍ പോലീസില്‍ പരാതി നല്‍കി. വ്യാജ പ്രൊഫൈലുകളെ കരുതിയിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
🗞🏵 *ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി എം.കെ മുനീര്‍.* ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും, മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും മുനീർ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് നടപ്പാക്കുന്നതെങ്കില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് കേസെടുക്കുന്നതെന്തിനാണെന്നായിരുന്നു മുനീറിന്റെ വിചിത്ര ചോദ്യം.
🗞🏵 *സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് വ്യക്തമായി.* കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനായി കാരിയറിനെ സഹായിക്കുന്നതിനിടെ, കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിലായതോടെയാണ് ചില ഉദ്യോഗസ്ഥര്‍ സ്വര്‍ണ കള്ളക്കടത്തുകാരെ സഹായിക്കുന്നുണ്ടെന്ന് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്.
🗞🏵 *കേരള- തമിഴ്നാട് അതിർത്തിയിൽ യൂറിയ കലര്‍ത്തിയ പാൽ പിടികൂടി.* മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്.12750 ലിറ്റർ മായം കലര്‍ന്ന പാലാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടു വന്നത്.
🗞🏵 *പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ, 28 ആഴ്‌ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി.* പെൺക്കുട്ടിയുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. ഗർഭം നീക്കം ചെയ്തതിന് ശേഷവും ജീവനുണ്ടെങ്കിൽ ആരോഗ്യമുള്ള ശിശുവായി മാറാനുള്ള ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
🗞🏵 *രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ഒരു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് എന്ന ആശയം മുന്നോട്ടുവെച്ച് കേന്ദ്ര സര്‍ക്കാര്‍.* സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ഓരോ പുതിയ പരിഷ്‌കാരങ്ങള്‍ വരുമ്പോള്‍ ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.
🗞🏵 *റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീരത്ത് മൂന്ന് എ.കെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളുമടങ്ങിയ ഭീകരവാദ ബോട്ട് കണ്ടെത്തി.* ഇതേത്തുടർന്ന്, സംസ്ഥാന പൊലീസ് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശവാസികളാണ് ബോട്ട് കണ്ടെത്തിയത്. നിരവധി പാസ്പോർട്ടുകളും ബോട്ടിൽ നിന്ന് ലഭിച്ചു.
🗞🏵 *രോഹിംഗ്യൻ അഭയാർത്ഥികൾ രാജ്യത്തിന് ആപത്താണ് എന്ന പ്രഖ്യാപനവുമായി ബിജെപി ഔദ്യോഗിക വക്താവ്.* ഭാരതീയ ജനതാ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, പാർട്ടിയുടെ ദേശീയ ഔദ്യോഗിക വക്താവായ ഗൗരവ് ഭാട്ടിയയാണ് ഇങ്ങനെയൊരു പരാമർശവുമായി രംഗത്തുവന്നത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ രോഹിംഗ്യൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുമെന്ന പരാമർശത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്തുവന്നിരുന്നു.
🗞🏵 *ഇന്ത്യാ വിരുദ്ധ വാര്‍ത്തകളും രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനലുകളെ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍.* ഒരു പാക് ചാനലുള്‍പ്പെടെ എട്ടെണ്ണമാണ് ഇത്തവണ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ ദേശീയ സുരക്ഷ, വിദേശബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ച ചാനലുകളാണിതെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നു.
🗞🏵 *തിരംഗ യാത്രയ്ക്കിടയില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച മൂന്ന് പേര്‍ അറസ്റ്റില്‍* ആഗ്രയിലാണ് സംഭവം. ആഗ്ര പോലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗോകുല്‍പുര നിവാസികളായ ഫൈസാന്‍, സദാബ്, മുഹജ്ജം എന്നിവരാണ് അറസ്റ്റിലായത്.
🗞🏵 *ജമ്മു കശ്മീരിൽ പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരികൾ.* പുറമേ നിന്നുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കശ്മീർ സ്വദേശിയാണെന്നുള്ള ഡോമിസൈൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
🗞🏵 *രോഹിംഗ്യൻ അഭയാർത്ഥികളെ ഡൽഹിയിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ.* ഇത് വളരെ ഗൂഢമായാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിമാനങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള കൊറോണ പ്രോട്ടോക്കോള്‍ പാലനം നടത്തും* ഡിജിസിഎ ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി രാജ്യമെമ്പാടും വിമാനങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.
🗞🏵 *ജപ്പാനിലെ യുവാക്കള്‍ക്കിടയില്‍ മദ്യപാനം കുറയുന്നതിന്‍റെ ആശങ്കയിലാണ് ഭരണകൂടം.* അതുകൊണ്ട് യുവാക്കള്‍ക്കിടയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഞെട്ടേണ്ട, രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ഈ കടുംകൈയ്ക്ക് സർക്കാർ തയ്യാറാകുന്നത്.മദ്യവില്‍പനയിലൂടെ ഖജനാവിലേക്കെത്തുന്ന വരുമാനം കുറഞ്ഞതിന്റെ അങ്കലാപ്പിലാണ് ജപ്പാന്‍ ഭരണകൂടം.
🗞🏵 *ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ പതിനഞ്ച് കൊല്ലത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പ്രതികള്‍ ‘ബ്രാഹ്‌മണരാണെ’ന്നും ‘സംസ്‌കാരത്തിനുടമകളാണെ’ന്നും ബിജെപി എംഎല്‍എ.* ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജിയാണ് കുറ്റവാളികളെ അനുകൂലിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത്. പ്രതികളുടെ മോചനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് എംഎല്‍എയുടെ പ്രസ്താവന.
🗞🏵 *സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം നടക്കുന്നു എന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.* കേരളത്തിലെ രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുകയാണെന്നും ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.
🗞🏵 *തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, പ്രാദേശിക കോടതിയിൽ ഹാജരാക്കി.* തുടർന്ന്, കോടതി ഇരുവരെയും14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
🗞🏵 *അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ യുവാവ് പിടിയിൽ.* മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് പോലീസിന്റെ പിടിയിലായത്. 112 ഗ്രാം എം.ഡി.എം.എ. പ്രതിയുടെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ടയാളാണ് പിടിയിലായതെന്ന് പോലീസിന് വ്യക്തമായി.
🗞🏵 *ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്‌ല മാടശ്ശേരി രംഗത്ത്.* മലപ്പുറത്ത് ഇന്നും പോക്‌സോ കേസിൽ മൂന്ന് കാക്കാൻമാർ അറസ്റ്റിലായെന്നും അതിനു ന്യായീകരണം കൊണ്ടിറങ്ങിയേക്കുകയാണ് മുനീർ എന്നും ജസ്‌ല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. മുസ്ലിം ലീഗുകാർ വേറെ ലെവലാണെന്നു താൻ പണ്ടേ പറഞ്ഞതാണെന്നും ജസ്‌ല കൂട്ടിച്ചേർത്തു.
🗞🏵 *ആശുപത്രിയിലേക്ക് നടന്നു പോയ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന് കളഞ്ഞ മോഷ്ടാക്കൾ പിടിയിൽ.* കൊല്ലം സ്വദേശികളായ ഷാഫി, സെയ്ദലി എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരം പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ മാസം 25-നായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനാപുരം ആശുപത്രിയിലേക്ക് നടന്ന് പോവുകയായിരുന്ന 75 കാരിയായ അന്നമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.
🗞🏵 *ലോറിയില്‍ കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ക്കിടയില്‍ സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍.* സ്‌ഫോടക വസ്തുക്കള്‍ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി സോമശേഖരയെ(45) നാര്‍ക്കോട്ടിക് സെല്ലാണ് പിടികൂടിയത്. 10, 000 ഓഡിനറി ഡിറ്റനേറ്റര്‍, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6, 750 കിലോ ജലാറ്റിന്‍ സ്റ്റിക് (54, 810 എണ്ണം), 38, 872. 5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്.
🗞🏵 *മയക്കുമരുന്നുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ.* മഞ്ഞുമ്മൽ അലരിപ്പറമ്പ് നൗഫൽ (23), കുന്നത്തേരി കടവിൽ അബു താഹീർ (23), കാസർഗോഡ് കളനാട് രാമങ്ങാനം അബ്ദുൾ സലാം ഹുസൈൻ (27), കളമശേരി ടിഒജി റോഡ് മാളിയേക്കൽ മനു (28), ബംഗളൂരു സ്വദേശിനി സർമീൻ അക്തർ (24) എന്നിവരാണ് അറസ്റ്റിലായത്. കളമശേരി പൊലീസ് ആണ് പിടികൂടിയത്.
🗞🏵 *എംഡിഎംഎയുമായി ട്രാന്‍സ്ജെന്‍ഡർ അറസ്റ്റിൽ.* ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ ദീക്ഷ (ശ്രീരാജ്-24) യെയാണ് എറണാകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
🗞🏵 *വടക്കാഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരിക്കേറ്റു.* മണലിത്തറ സ്വദേശി സിജോ(31) ആണ് അപകടത്തിൽപ്പെട്ടത്.ഓട്ടുപാറ – വാഴാനി റോഡിൽ മങ്കരയിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ സിജോയെ വടക്കാഞ്ചേരി ആക്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🗞🏵 *ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല.* ടരാബാ സംസ്ഥാനത്തിലെ ഗാസോള്‍, ബാലി കൗണ്ടികളിലായി ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇതിനു പുറമേ കത്തോലിക്ക മതബോധന അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ISWAP) ആണ് ആക്രമത്തിന് പിന്നിലെന്നു കരുതപ്പെടുന്നു.
🗞🏵 *പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ദ്വീപു രാഷ്ട്രമായ സാവോ ടോം ആൻഡ് പ്രിൻസിപ്പെയുമായി ഉടമ്പടിയില്‍ ഒപ്പുവെച്ച് വത്തിക്കാന്‍.* രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നൈയാമിക അംഗീകാരം നല്കുന്നതാണ് ഈ ഉടമ്പടി. ഇക്കഴിഞ്ഞ 15ന് സാവോ ടൊമെയിൽ വച്ച് പരിശുദ്ധസിംഹാസനത്തിനു വേണ്ടി രാജ്യത്തെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ്പ് ജൊവാന്നി ഗാസ്പരിയും സാവൊ ടൊമേ എ പ്രിൻസിപിയുടെ വിദേശകാര്യമന്ത്രി എജീച് റമോസ് ദ കോസ്ത തെൻ ഷുവായും ചേര്‍ന്നാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്.
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*ഇന്നത്തെ വചനം*
വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.
നിന്റെ കൈ നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക.
ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അ ഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
നിന്റെ പാദം നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളയുക.
രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
നിന്റെ കണ്ണുമൂലം നിനക്കു ദുഷ്‌പ്രേരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി,
പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്.
കാരണം, എല്ലാവരും അഗ്‌നിയാല്‍ ഉറകൂട്ടപ്പെടും.
ഉപ്പ് നല്ലതാണ്. എന്നാല്‍, ഉറകെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട് അതിന് ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്‌പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍.
മര്‍ക്കോസ് 9 : 42-50
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*വചന വിചിന്തനം*
ദുഷ്പ്രേരണകൾ നൽകുന്നത് മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കുന്നു. അത് അവരുടെ ആത്മ നാശത്തിന് കാരണമാകുന്നു. ക്രിസ്തീയ വിശ്വാസത്തിൽ നിന്നോ ധാർമ്മികതയിൽ നിന്നോ ഒരുവനെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കതരത്തിൽ നമ്മിൽ നിന്ന് ഉണ്ടാകുന്ന പ്രവർത്തികളോ ആശയ പ്രചരണങ്ങളോ ആണ് ദുഷ്പ്രേരണ. അവ കാണുകയും കേൾക്കുകയും ചെയ്യുന്ന മറ്റുള്ളവർ നമ്മൾ അറിയാതെ ചിലപ്പോൾ പാപത്തിൽ വീണുപോകാം. അതിനാൽ എപ്പോഴും മാതൃകാപരമായ ജീവിതം നയിക്കാനാണ് സുവിശേഷം നമ്മോട് ആഹ്വാനം ചെയ്യുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*