🗞🏵 *രൂ​പ​യ്ക്കു വീ​ണ്ടും ക​ന​ത്ത ന​ഷ്ടം. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ 18 പൈ​സ ഇ​ടി​ഞ്ഞ് 79.03 രൂ​പ​യി​ലെ​ത്തി.* ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് രൂ​പ ഇ​ത്ര താ​ഴ്ച​യി​ലേ​ക്കു പ​തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തു​നി​ന്നു വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന​തും ക്രൂ​ഡ് ഓ​യി​ൽ വി​ല​വ​ർ​ധ​ന​യു​മാ​ണു രൂ​പ​യ്ക്കു തി​രി​ച്ച​ടി​യാ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യും രൂ​പ​യു​ടെ വി​നി​മ​യ​മൂ​ല്യം ഇ​ടി​ഞ്ഞി​രു​ന്നു.

🗞🏵 *കേ​ര​ള​ത്തി​ലെ സാ​മാ​ന്യ​ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണ് വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍​ക്കും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ള്‍​ക്കും ചു​റ്റു​മാ​യി ഒ​രു കി​ലോ​മീ​റ്റ​ര്‍ ​ബ​ഫ​ര്‍ സോ​ണ്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള സു​പ്രീം​ കോ​ട​തി വി​ധി​യെ​ന്നു കെ​സി​ബി​സി.* ഈ വിഷയം ഉന്നയിച്ചു കെസിബിസി പ്രതിനിധികൾ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

🗞🏵 *തൃശൂരിൽ‌ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.* ഇതേത്തുടർന്ന് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.

🗞🏵 *ഇസ്ലാമിസ്റ്റുകൾ രാജസ്ഥാനിൽ നടന്ന കൊലപാതകത്തിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.* മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നുവെന്നും, നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിൻ്റെ വളർച്ചയാണെന്നും അദ്ദേഹം പ്രതികരിച്ചു.

🗞🏵 *സംസ്ഥാനം കോടികളുടെ കടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ വിളിച്ചു പറഞ്ഞ മന്ത്രിമാർ തന്നെ അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നു.* 16.18 ലക്ഷം രൂപ മുടക്കി ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റര്‍ വാഹനമാണ് വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
 
🗞🏵 *മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണമെന്ന് കേരളാ ഗവർണർ.* തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് നോക്കണം. ഇത് വിശ്വാസത്തിന്‍റെ ഭാഗമാണോ എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. മതനിയമങ്ങൾ എഴുതിയത് മനുഷ്യനാണ്, ഖുർആനിൽ ഉള്ളത് അല്ല. മദ്രസ പഠനം അല്ല കുട്ടികൾക്ക് നൽകേണ്ടത്. പൊതു പാഠ്യപദ്ധതിയിൽ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്.14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികൾക്ക് നൽകേണ്ടത് ഇല്ല’, ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

🗞🏵 *ഭൂപരിഷ്‌കരണം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്‌ട് രൂപീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.* ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കാൻ പദ്ധതിയുണ്ടെന്നും, ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു പുതിയ നയം അവതരിപ്പിക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
 
🗞🏵 *സംസ്ഥാനത്ത് കോവിഡ് കാലത്ത് നിർത്തലാക്കിയ 16 അണ്‍ റിസേർവ്ഡ് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കാൻ റെയിൽവേ ബോര്‍ഡിന്റെ തീരുമാനം.* എറണാകുളം – കോട്ടയം പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകൾ ജൂലൈ ഒന്നു മുതൽ സർവീസ് പുനഃരാരംഭിക്കാനാണ് തീരുമാനം. 

🗞🏵 *സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ, വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു.* സമൂഹ മാധ്യമത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും രാജിവച്ച ഉദ്ധവ് താക്കറെ, ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുന്നതിനായി രാജ്ഭവനിലേക്ക് പുറപ്പെട്ടു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനും, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.

🗞🏵 *അരുണാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു.* മഴയിലും മണ്ണ് ഇടിച്ചിലിലും മരണം 17 ആയി. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ തുടരുകയാണ്. പഗതര മേഖലയില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുടിവെള്ള വിതരണത്തെയും വൈദ്യുതി വിതരണത്തെയും മഴ സാരമായി ബാധിച്ചു. പല ജില്ലകളിലും വന്‍ കൃഷി നാശവും ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്.

🗞🏵 *രാജ്യത്ത് ആഭ്യന്തര ക്രൂഡോയിൽ വിൽപ്പനയിൽ പുതിയ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ.*  ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിൽ പൊതുവിപണിയിൽ വിറ്റഴിക്കാനുള്ള അനുമതിയാണ് സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം നൽകിയത്. ഇതോടെ, ക്രൂഡോയിൽ വിൽപ്പനയിൽ കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

🗞🏵 *ബീഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി എഐഎംഐഎമ്മിന്റെ (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ) നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നു.* നിയമസഭാംഗങ്ങളായ മുഹമ്മദ് ഇസാർ അസ്ഫി (കൊച്ചടമം മണ്ഡലം), ഷാനവാസ് ആലം (ജോകിഹാട്ട്), സയിദ് റുക്നുദ്ദീൻ ((ബൈസി), അസർ നയീമി (ബഹദൂർഗഞ്ച്) എന്നിവരാണു പാർട്ടി വിട്ടത്.ഇതോടെ 243 അംഗ നിയമസഭയിൽ ബിജെപിയെ പിന്തള്ളി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇപ്പോൾ ആർജെഡിക്ക് 80 അംഗങ്ങളും ബിജെപിക്ക് 77 എംഎൽഎമാരുമായി
 
🗞🏵 *ഉദയ്പൂരില്‍ ഭീകരവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞു.* ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയവാദത്തിനും ഭീകരതയ്ക്കുമെതിരെ ഇവര്‍ പ്രതിഷേധിച്ചു.ജയ് ശ്രീറാം വിളികള്‍ മുഴക്കിക്കൊണ്ടാണ് കനയ്യ ലാലിന്റെ വിലാപയാത്ര നടന്നത്. പ്രക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

🗞🏵 *മഹാരാഷ്ട്രയിലെ അമരാവതിയിൽ താമസിച്ചിരുന്ന ഉമേഷ് കോൽഹെ നാല് മുസ്ലീം അക്രമികൾ ചേർന്ന് കൊലപ്പെടുത്തി.* ജൂൺ 22 ന് രാത്രി, രസതന്ത്രജ്ഞനായ ഉമേഷ് ഫാർമസിയിൽ നിന്ന് മടങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. അതേസമയം, നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിലാണ്, യുവാവിനെ കൊലപ്പെടുത്തിയതെന്ന് മഹാരാഷ്ട്ര ബി.ജെ.പി വക്താവ് ശിവ്റായ് കുൽക്കർണി ആരോപിച്ചു. കോൽഹയുടെ കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും കുൽക്കർണി ആവശ്യപ്പെട്ടു.
 
🗞🏵 *കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്‌നിപഥിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.* അഗ്‌നിപഥില്‍ ചേരുന്നവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് തന്റെ സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

🗞🏵 *ടീസ്റ്റ സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമര്‍ശനമുന്നയിച്ച, യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ നടപടിയ്‌ക്കെതിരെ ഇന്ത്യ.* യു.എന്നിന്റെ പ്രസ്താവന അനാവശ്യമാണെന്നും ഇന്ത്യയുടെ നിയമ വ്യവസ്ഥയില്‍ ഇടപെടരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.നിയമ നടപടികളെ പീഡനമായി ചിത്രീകരിക്കരുതെന്നും നിയമപരമായ നടപടികളെ വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

🗞🏵 *അഗ്നിപഥ് പദ്ധതിക്ക് വലിയ പ്രതികരണമെന്ന് വ്യോമസേന.* നാലു ദിവസത്തിൽ ഒന്നരലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെൻറ് ചുമതലയുള്ള എയർമാർഷൽ സൂരജ് കുമാർ ഝാ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, വനിത അഗ്നിവീറുകളെ നിയമിക്കുന്ന കാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും ഇത്തവണ 3000 പേരെയാണ് വ്യോമസേനയിൽ നിയമിക്കുന്നതെന്നും സൂരജ് കുമാർ ഝാ പറഞ്ഞു.

🗞🏵 *രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി.* കഴിഞ്ഞ ദിവസം 14,506 പേര്‍ക്കാണ് കൊറോണ സ്ഥരീകരിച്ചത്. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്നും റിപ്പോര്‍ട്ട് വന്നു. ഇതോടെ, ആകെ രോഗികളുടെ എണ്ണം 4,34,33,345 ആയി. ആകെ മരണ സംഖ്യ 5,25,077 ആയി ഉയര്‍ന്നു.

🗞🏵 *രാജ്യത്തെ ഞെട്ടിച്ച് രാജസ്ഥാനിലെ ഉദയ്പൂരില്‍ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് അന്താരാഷ്ട്ര ഭീകര ബന്ധമെന്ന് സംശയം. അന്വേഷണത്തിന് എന്‍ഐഎക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി.* സംഭവത്തില്‍ രാജ്യത്തിനകത്തോ പുറത്തോ ഉള്ള സംഘടനകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെങ്കില്‍ അത് കൃത്യമായി അന്വേഷിച്ച് കണ്ടെത്തണമെന്നാണ് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
 
🗞🏵 *ഉദയ്പൂരിൽ ഇസ്ലാമിസ്റ്റുകൾ തയ്യല്‍ക്കാരന്റെ തലവെട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിനെ പരിഹസിച്ച് മുൻ മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ വസുന്ധര രാജെ.* സംസ്ഥാനത്ത് വർഗീയ കലാപത്തിന് പ്രേരണയും പ്രീണനവും നൽകുന്ന അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് വസുന്ധര രാജെ രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ പ്രേരണയും പ്രീണനവും കാരണമാണ് കുറ്റവാളികളുടെ മനോവീര്യം ഉയർന്നതെന്ന്, ഉദയ്പൂരിലെ കൊലപാതകത്തോടെ,വ്യക്തമായതായി രാജെ എ.എൻ.ഐയോട് പറഞ്ഞു.

🗞🏵 *മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വ്യാഴാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍.* വ്യാഴാഴ്ച സഭ ചേരാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് വിശ്വാസവോട്ട് തേടണമെന്നും  മുംബൈയിലേക്ക് പോകുമെന്നും വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ഗുവഹാത്തിയിലുള്ള വിമത എം.എല്‍.എമാരും വ്യാഴാഴ്ച രാവിലെ മുംബൈയിലേക്ക് മടങ്ങും.
 
🗞🏵 *നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച തയ്യൽ തൊഴിലാളിയായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് ആസൂത്രണം നടത്തിയത് ഐ എസ് ഭീകരവാദികളുടെ കേന്ദ്രത്തില്‍.* നുപൂര്‍ ശര്‍മ്മക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു കനയ്യ ലാല്‍ എന്ന തയ്യൽക്കാരനെ 2 ഭീകരവാദികള്‍ എത്തി കഴുത്ത് അറത്ത് കൊല്ലുകയായിരുന്നു. ഇത്തരത്തില്‍ ഉള്ള ശിക്ഷാ രീതി പ്രാകൃതമായ ഇസ്‌ളാമിക രീതി ആണെന്നും ഐഎസ്ഐഎസ് ആണ് ഇത് പിന്തുടരുന്നത് എന്നും കുറ്റാന്വേഷണ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.

🗞🏵 *തോ​​​​രാ​​​​മ​​​​ഴ​​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​​സാ​​​​മി​​​​ൽ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി തു​​​ട​​​രു​​​ന്നു.* പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​ത​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ അ​​​​ഞ്ചു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 139 ആ​​​യെ​​​ന്ന് ആ​​​​സാം ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി വാ​​​​ർ​​​​ത്താ​​​​കു​​​​റി​​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. 24.92 ല​​​​ക്ഷം പേ​​​​രാ​​​​ണ് മ​​​​ഴ​​​​മൂ​​​​ലം ദു​​​​രി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.

🗞🏵 *ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് ആ​റി​നെ​ന്ന് ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.* മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പാ​ന​ൽ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

🗞🏵 *യുവാവിനെ കാപ്പ നിയമപ്രകാരം കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.* കോങ്ങാട് പൂതംകോട് പൂളക്കൽ വീട്ടിൽ ശബരി എന്ന അൻസാർ (31) ആണ് അറസ്റ്റിലായത്.ജില്ലയിലെ നിരവധി കവർച്ച, കൊലപാതക കേസുകളിൽ പ്രതിയാണ് യുവാവ്.

🗞🏵 *മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ.* പാവന്നൂര്‍കടവ് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(28) കമ്പില്‍ സ്വദേശികളായ ശാമില്‍(23) ഹാനി അക്താഷ്(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

🗞🏵 *15-കാരനെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ.* മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
🗞🏵 *പോളണ്ടിന്റെ മാതൃക പിന്തുടര്‍ന്നു കൊണ്ട് തിരുസഭയുടെ ഐക്യം, സമാധാനം, കുടുംബത്തിന്റേയും, ജീവന്റേയും സംരക്ഷണം എന്നീ നിയോഗങ്ങളുമായി ജര്‍മ്മനിയിലെ പുരുഷന്‍മാരും ജപമാല സംഘടിപ്പിച്ചു.* ജൂണ്‍ 25-ന് സെന്റ്‌ മേരീസ് കത്തീഡ്രലില്‍ സംഘടിപ്പിച്ച മെന്‍സ് റോസറിയില്‍ അന്‍പതോളം പേര്‍ പങ്കെടുത്തുവെന്നു സംഘാടകരായ ‘ക്രൈസ്റ്റ് ഫോര്‍ മെന്‍’ പ്രസ്താവിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പോളണ്ടിലെ വാര്‍സോയിലായിരുന്നു ‘മെന്‍സ് റോസറി’യുടെ ആരംഭം. 

🗞🏵 *ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷ്ണറി ദൗത്യത്തിനു വേണ്ടി 430 കുടുംബങ്ങളെ ഫ്രാൻസിസ് മാർപാപ്പ അയച്ചു.* ഇതിൽ യുദ്ധ ഭൂമിയായ യുക്രൈനിൽ നിന്നുള്ള കുടുംബങ്ങളും ഉൾപ്പെടുന്നു. നിയോകാറ്റികുമനൽ വേ എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളായ കുടുംബങ്ങള്‍ക്കാണ് മതനിരാസമുളള സ്ഥലങ്ങളിലും, സഭയുടെ സാന്നിധ്യം വളരെ ചെറുതായ സ്ഥലങ്ങളിലും കര്‍ത്താവിന്റെ ജീവിക്കുന്ന വചനം എത്തിക്കാൻ ദൗത്യം ലഭിച്ചിരിക്കുന്നത്. ഇവർ നിരവധി വർഷത്തെ പരിശീലനത്തിലൂടെ കടന്നു പോയവരാണ്. പ്രാദേശിക മെത്രാന്റെ അഭ്യർത്ഥന ലഭിക്കുമ്പോഴാണ് നിയോകാറ്റികുമനൽ വേ വിവിധ സ്ഥലങ്ങളിലേക്ക് മിഷ്ണറിമാരെ അയക്കുന്നത്.
 
🗞🏵 *ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദൗർഭാഗ്യകരമെന്ന് പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത് ആശ്വാസപ്രദമാണെന്നും മതപീഡനങ്ങൾക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കേണ്ടത് അനിവാര്യമാണെന്നും കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍.* തീവ്രഹിന്ദുത്വ തീവ്ര ഇസ്ളാമിക നിലപാടുകളെ ഒരുപോലെ അപലപിച്ചുക്കൊണ്ടാണ് കമ്മീഷന്‍  പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സമീപകാലങ്ങളിലായി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ വളരെ പരിമിതമായ രീതിയിലാണ് മാധ്യമ ശ്രദ്ധ നേടിയിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും. ബിജെപി – സംഘപരിവാർ സ്വാധീനം ഓരോ സംസ്ഥാനങ്ങളിലും വളരുന്നതിന് ആനുപാതികമായി ഇത്തരം പീഡനങ്ങളും അതിക്രമങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത് സുവ്യക്തമാണ്. വാസ്തവത്തിൽ ക്രൈസ്തവർ പീഡനങ്ങൾ നേരിടുന്നു എന്നതിനേക്കാൾ, ഭാരതത്തിന്റെ മതേതരത്വ മൂല്യങ്ങൾ ബലികഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് കൂടുതൽ ആശങ്കാജനകമായ വസ്തുതയെന്ന്‍ ജാഗ്രത കമ്മീഷന്‍ നിരീക്ഷിച്ചു.

🗞🏵 *ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും നടത്താനിരുന്ന അപ്പസ്തോലിക യാത്ര മാറ്റിവെച്ച ഫ്രാന്‍സിസ് പാപ്പ ഇരുരാജ്യങ്ങളിലേക്കും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയെ അയക്കും.* കോംഗോയിലും തെക്കൻ സുഡാനിലുമുള്ള പ്രിയപ്പെട്ട ജനങ്ങളോടു തന്റെ സാമീപ്യം പ്രകടമാക്കാനാണ് ഫ്രാൻസിസ് പാപ്പ, സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനെ കിൻഷാസായിലേക്കും ജൂബായിലേക്കും അയക്കാൻ തീരുമാനിച്ചതെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചു. കഠിനമായ മുട്ടുകാൽ വേദനയെ തുടർന്ന് ഡോക്ടർമാരുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനം ഫ്രാന്‍സിസ് പാപ്പ നീട്ടിവെച്ചത്.

🗞🏵 *സ്പെയിനിലെ ഭ്രൂണഹത്യ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെയും, മാനുഷികാന്തസ്സ് ലംഘിക്കുന്ന മറ്റ് ബില്ലുകള്‍ക്കെതിരെയും മാഡ്രിഡില്‍ സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍.* നിയോസ്, ദി അസംബ്ലി ഓഫ് അസോസിയേഷന്‍ ഫോര്‍ ലൈഫ്, ലിബര്‍ട്ടി ആന്‍ഡ്‌ ഡിഗ്നിറ്റി, ദി എവരി ലൈഫ് മാറ്റേഴ്സ് പ്ലാറ്റ്ഫോം എന്നീ പ്രോലൈഫ് സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
🦜🦜🦜🦜🦜🦜🦜🦜🦜🦜🦜
*ഇന്നത്തെ വചനം*
ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്‌ പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
എന്തെന്നാല്‍, അവിടുന്ന്‌ അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്‌, എല്ലാവരുടെയുംമേല്‍ അവന്‌ അവിടുന്ന്‌ അധികാരം നല്‍കിയിരിക്കുന്നുവല്ലോ.
ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.
അവിടുന്ന്‌ എന്നെ ഏല്‍പി ച്ചജോലി പൂര്‍ത്തിയാക്കിക്കൊണ്ട്‌ ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി.
ആകയാല്‍ പിതാവേ, ലോകസൃഷ്‌ടിക്കുമുമ്പ്‌ എനിക്ക്‌ അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.
ലോകത്തില്‍നിന്ന്‌ അവിടുന്ന്‌ എനിക്കു നല്‍കിയവര്‍ക്ക്‌ അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ്‌ അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്‌തു.
അവിടുന്ന്‌ എനിക്കു നല്‍കിയതെല്ലാം അങ്ങില്‍നിന്നാണെന്ന്‌ അവര്‍ ഇപ്പോള്‍ അറിയുന്നു.
എന്തെന്നാല്‍, അങ്ങ്‌ എനിക്കു നല്‍കിയ വചനം ഞാന്‍ അവര്‍ക്കു നല്‍കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ്‌ എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്‌തു.
യോഹന്നാന്‍ 17 : 1-8
🦜🦜🦜🦜🦜🦜🦜🦜🦜🦜🦜
*വചന വിചിന്തനം*
നിത്യജീവൻ എന്താണ്? വളരെ ലളിതമായ ഉത്തരം ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഏക സത്യ ദൈവമായ പിതാവിനെയും അവിടന്ന് അയച്ച പുത്രനായ ഈശോമിശിഹായെയും അറിയുക എന്നതാണ് നിത്യജീവൻ. ഈശോയെ അറിയാതെ അവിടത്തെ സ്വീകരിക്കാതെ ആർക്കും നിത്യജീവൻ സ്വന്തമാക്കാൻ സാധിക്കുകയില്ല. ഈ സത്യം ലോകത്തോട് വിളിച്ചു പറയുകയെന്നതാണ് സഭയുടെയും ഓരോ സഭാംഗങ്ങളുടെയും ദൗത്യം. ഈ ശ്ലീഹാക്കാലത്ത് നമ്മുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് നമുക്ക് ആഴമായി ചിന്തിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*