🗞🏵 *സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ.* സംസ്ഥാനത്തെ സ്‌കൂൾ, കോളജ്, പ്രൊഫഷണൽ കോളജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളിലും ബോധവൽക്കരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നതാകണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *എന്റെ തൊഴിൽ, എന്റെ അഭിമാനം’ ആദ്യഘട്ടം സർവ്വേയിൽ സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തതായി മന്ത്രി എം.വി.ഗോവിന്ദൻ.* തൊഴിൽ അന്വേഷകരിൽ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്ജൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട 3578 പേരും പട്ടികയിലുണ്ടെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

🗞🏵 *കേരളത്തിൽ ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് 20 മരണം.* സംസ്ഥാനത്ത് ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും മരിച്ചു. ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണം. ഡെങ്കിപ്പനി ബാധിച്ച് ഈ മാസം രണ്ട് പേരാണ് മരിച്ചത്. എന്നാല്‍, എലിപ്പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. എലിപ്പനിയുടെ ലക്ഷണങ്ങളോടെ മരണപ്പെട്ടത് 25 പേരാണ്.

 🗞🏵 *ബഫർ സോൺ വിഷയത്തിലുള്ള സുപ്രിംകോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സർക്കാരുകൾ കർഷകർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർ സഭകളിലെ രൂപതകൾ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു.* ഇതിന് പ്രാരംഭമായി ഇന്ന് (ജൂൺ 27 ന് ) ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിൽ ധർണ നടത്തപ്പെടുന്നു. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാളെ (ജൂൺ 28) ന് എല്ലാ കളക്ടറേറ്റുകളുടെ മുമ്പിൽ മറ്റ് രൂപതകളുടെ പ്രതിഷേധങ്ങൾ നടക്കും

🗞🏵 *നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി.* ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. താരസംഘടനയുടെ യോഗം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനും അമ്മ ഭാരവാഹികൾക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതിനുമാണ് നടപടി.

🗞🏵 *മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്, ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മ്മിക്കുന്നതിനും പുതിയ പശുത്തൊഴുത്ത് കെട്ടാനും സർക്കാർ തീരുമാനിച്ചു.* ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണച്ചുമതല.

🗞🏵 *കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.* രഹസ്യമൊഴി ഇ.ഡിക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിര്‍ത്ത സാഹചര്യത്തിലാണ് സ്വപ്‌ന കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്നാൽ, രഹസ്യ മൊഴി ലഭിക്കാത്തത് ഇ.ഡി അന്വേഷണത്തില്‍ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

🗞🏵 *വ്യാജ വാർത്ത നൽകിയ മലയാള മനോരമയ്ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്.* താൻ പറയാത്ത കാര്യങ്ങൾ വാർത്തയാക്കി നൽകിയെന്നാണ് വീണ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നത്. നുണപ്രചരണം ആണ് മാധ്യമ പ്രവർത്തനം എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ടെന്നും പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ് ഇവരുടെ വിനോദമെന്നും മന്ത്രി പറയുന്നു.

🗞🏵 *യുഡിഎഫിന്‍റെ പ്രതിഷേധ റാലിക്കിടെ ദേശാഭിമാനി കൽപ്പറ്റ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.* കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

🗞🏵 *ആ​ല​പ്പു​ഴ ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ര്‍ മു​ങ്ങി മ​രി​ച്ചു.* ചേ​ര്‍​ത്ത​ല അ​ന്ധ​കാ​ര​ന​ഴി​യി​ലാ​ണ് അ​പ​ക​ടം. മൂ​ന്ന് യു​വാ​ക്ക​ളാ​ണ് തി​ര​യി​ല്‍​പ്പെ​ട്ട​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ആ​കാ​ശ്, എ​ര​മ​ല്ലൂ​ര്‍ സ്വ​ദേ​ശി ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ര​ക്ഷി​ച്ചു.

🗞🏵 *ബ​ഹു​മു​ഖ പ്ര​തി​ഭ​യും കൃ​ഷ്ണ​ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ മാ​ധു​ര്യം മ​ല​യാ​ളി​ക്കു പ​ക​ർ​ന്ന ക​വി​യു​മാ​യ ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി (87) അ​ന്ത​രി​ച്ചു.* ഞായർ രാ​ത്രി 11.20ന് ​തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു.
 
🗞🏵 *നിർമാണ തൊഴിലാളികളുമായി കണാടകയിലെ ബെലഗാവിയിലേക്കു പോയ ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയിൽ പതിച്ച് ഒന്പതു പേർ മരിച്ചു.* എട്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കനബാർഗി ഗ്രാമത്തിലെ ബല്ലാരി നല നദിയിലാണു ട്രക്ക് വീണത്.

🗞🏵 *മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടകരമാംവിധം നിൽക്കുന്ന ഇലക്ട്രിക്കൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കെ.എസ്.ഇ.ബിയ്ക്ക് നിർദ്ദേശം നൽകി.*
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയത്. അതോടൊപ്പം, റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ, കാഴ്ച മറയ്ക്കുന്ന സസ്യങ്ങൾ, എന്നിവ നീക്കം ചെയ്യുവാൻ പൊതുമരാമത്ത് റോഡ്‌സ്, എൻ.എച്ച്, എൽ.എസ്.ജി.ഡി എന്നിവർ അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

🗞🏵 *ഒരു മണിക്കൂർ സേവനം മുടങ്ങിയതോടെ ഉപയോക്താവിന് നഷ്ടപരിഹാരം നൽകി ബിഎസ്എൻഎൽ.* മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി സുനിലാണ് ബിഎസ്എൻഎലിനെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്.ഒരു മണിക്കൂർ സേവനം നിലച്ചതോടെ, സുനിലിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1,000 രൂപയും ബിഎസ്എൻഎൽ നൽകണമെന്നാണ് വിധി. 2019 ഡിസംബർ 23 നാണ് സംഭവം നടന്നത്. റീചാർജ് ചെയ്തിട്ടും ഒരു മണിക്കൂറാണ് സേവനം നിലച്ചത്

🗞🏵 *ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് 14 ദശലക്ഷം ഡോളർ പിഴ ചുമത്തി.* സാംസംഗ് ഗാലക്സി സ്മാർട്ട്ഫോണുകളുടെ വാട്ടർ റെസിസ്റ്റന്റ് സേവനത്തെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് പിഴ ചുമത്തിയത്.സാംസംഗിന്റെ എസ്7, എസ്7 എഡ്ജ്, എ5, എ7, എസ്8, എസ്8 പ്ലസ്, നോട്ട് 8 എന്നീ സ്മാർട്ട്ഫോണുകളിൽ വാട്ടർ റെസിസ്റ്റന്റ് ഫീച്ചർ ഉണ്ടെന്നാണ് കമ്പനി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത്. 2016 മാർച്ച് മുതൽ 2018 ഒക്ടോബർ വരെ നടന്ന പരസ്യ ക്യാമ്പയിനുകളിലാണ് കമ്പനി ഈ അവകാശവാദം ഉന്നയിച്ചത്.

🗞🏵 *രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.* കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ആവശ്യം ഉന്നയിച്ചത്. നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ, ജനപ്രാതിനിധ്യ നിയമപ്രകാരം പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഭരണഘടനാപരമായ അധികാരം നല്‍കണമെന്നാണ് ആവശ്യം.

🗞🏵 *റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തി.* അരക്കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് പിഴ അടയ്ക്കേണ്ടത്. റിസർവ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ബാങ്കിനെതിരെ നടപടി സ്വീകരിച്ചതെന്നും നിക്ഷേപകർക്ക് പണം നൽകുന്നതിൽ ബാങ്ക് വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.

🗞🏵 *രാജ്യത്തെ കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.* ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തയാണ് കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നത്. ഇതിന്റെ ഭാഗമായി ഭാരത് ന്യൂ കാർ അസൈസ്മെന്റ് പ്രോഗ്രാം (ഭാരത് എൻസിഎപി) കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്

🗞🏵 *രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു.* പുതുക്കിയ മാനദണ്ഡങ്ങൾ ഉടൻ പ്രാബല്യത്തിലാകും.രാജ്യത്ത് ഇലക്ട്രിക് വാഹന ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. ഇത്തരം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തതോടെയാണ് ബിഐഎസ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ലിഥിയം- അയേൺ ബാറ്ററികൾക്കാണ് മാനദണ്ഡങ്ങൾ നിർബന്ധമാക്കിയത്.

🗞🏵 *റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ മകനെ വധിച്ചെന്ന ആരോപണവുമായി സർക്കാർ ഉദ്യോഗസ്ഥൻ.* പഞ്ചാബിലെ സർക്കാർ ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായ സഞ്ജയ് പോപ്ലിയുടെ വീട്ടിൽ നടന്ന റെയ്ഡിനിടയിലാണ് സംഭവം.ഇക്കഴിഞ്ഞ ജൂൺ 20ന്, കൈക്കൂലി വാങ്ങിയെന്ന കേസിൽ സഞ്ജയ് അറസ്റ്റിലായിരുന്നു. പഞ്ചാബിലെ നവാൻഷറിൽ, അഴുക്കുചാലുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ നല്കാനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നത്. റെയ്ഡിനിടയിൽ, സഞ്ജയുടെ മകൻ കാർത്തിക് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു

🗞🏵 *യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി പുത്തൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി).* ഹിമാലയത്തിലെ നാല് പുണ്യ സ്ഥലങ്ങൾ കോർത്തിണക്കിയുള്ള ചാർധാം വിമാന യാത്രയാണ് അവതരിപ്പിക്കുന്നത്. 12 ദിവസം നീളുന്ന ഈ പാക്കേജ് ജൂലൈ 18 നാണ് യാത്ര പുറപ്പെടുന്നത്.
 
🗞🏵 *ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി.* 20221-22 കാലയളവിൽ 3,030 കോടി ഡോളറാണ് വർദ്ധിച്ചത്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2020- 21 കാലയളവിലെ വിദേശ നാണയ ശേഖരം 9,920 കോടി ഡോളറായിരുന്നു.ഇത്തവണ കറന്റ് അക്കൗണ്ട് ബാലൻസിൽ 3,880 കോടി ഡോളറിന്റെ കമ്മിയാണ് ഉണ്ടായത്.

🗞🏵 *ശിവസേനയെ നമുക്ക് മഹാവികാസ് അഘാഡിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആഹ്വാനവുമായി ശിവസേനയിലെ വിമത നേതാവ്.* പാർട്ടിയിലെ വിമത നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയാണ് ഇങ്ങനെയൊരു ആഹ്വനവുമായി രംഗത്തു വന്നിരിക്കുന്നത്.

🗞🏵 *അലുമിനിയം വിലയിൽ ഇടിവ് തുടരുന്നു. കിലോയ്ക്ക് 325 രൂപ മുതൽ 335 രൂപ വരെയാണ് വില.* അലുമിനിയത്തിന്റ വില കുറഞ്ഞതോടെ നിർമ്മാണ മേഖലയ്ക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്. റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലമാണ് വിലയിടിവ് ഉണ്ടാകാൻ കാരണം. കൂടാതെ, ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും അലുമിനിയത്തിന്റ ഡിമാൻഡ് കുറയാൻ കാരണമായി.

🗞🏵 *കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച കേസിൽ ഏഴ് പേർ അ‌റസ്റ്റിൽ.* അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കാരപ്പറമ്പ് കരിക്കാംകുളത്ത് കെട്ടിട നമ്പര്‍ അനുവദിച്ച കേസിലാണ് രണ്ട് ക്ലർക്കുമാരടക്കം അറസ്റ്റിലായത്. അനില്‍ കുമാര്‍, സുരേഷ് എന്നീ ക്ലാര്‍ക്കുമാർ, കെട്ടിട ഉടമ, കോർപ്പറേഷനിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് എൻജിനീയർ, മൂന്ന് ഇടനിലക്കാർ എന്നിവരാണ് പിടിയിലായത്.

🗞🏵 *തൃശ്ശൂര്‍ മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍.* കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രസയില്‍ പഠിക്കുന്നതിനിടെ അധ്യാപകനായ ജുബൈ‌ര്‍ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നതെങ്കിലും പേടി കാരണം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍, ഇതിനുശേഷം വിദ്യാര്‍ത്ഥിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം ഉണ്ടായിരുന്നു.

🗞🏵 *നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പൊലീസ് പിടിയിൽ.* ചന്തിരുരില്‍ ലോട്ടറിക്കട നടത്തുകയായിരുന്ന മീര്‍മുജസം അന്‍വറിനെയാണ്(34) അരൂര്‍ പൊലീസ് പിടികൂടിയത്.
 
🗞🏵 *കായംകുളത്ത് അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍.* നിരവധി ക്രിമിനല്‍ കേസ് പ്രതിയായ കായംകുളം പള്ളിമുക്ക് ചാലയില്‍ അമല്‍ ഫറൂക്ക് (മോട്ടി -21), ഐക്യ ജങ്ഷനില്‍ മദീന മന്‍സില്‍ ഷാലു (24), ഫിറോസ് മന്‍സില്‍ ഫിറോസ് (22), കണ്ണമ്പള്ളി തെക്കതില്‍ അനന്തു (21), പ്രദാങ്ങ്മൂട് ജങ്ഷനില്‍ കടയ്‌ശ്ശേരില്‍ അര്‍ഷിദ് (24) എന്നിവരാണ് പിടിയിലായത്.

🗞🏵 *പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച്‌ കാറിലെത്തിയ സംഘം സ്ഥലം വിട്ടു.* സംഭവം കൊലപാതകമെന്ന് സംശയം. മുഗുവിലെ അബൂബക്കര്‍ സിദ്ദീക്ക് (32) ആണ് മരിച്ചത്. മൃതദേഹം കാറില്‍ കൊണ്ടുവന്ന് ബന്തിയോട് ഡി.എം. ഹെല്‍ത്ത് കെയറില്‍ ഉപേക്ഷിച്ച്‌ സംഘം കടന്നു കളയുകയായിരുന്നു.ദുബായിലായിരുന്ന സിദ്ദീക്ക് സുഹൃത്തുക്കളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശനിയാഴ്ച നാട്ടിലെത്തിയതാണെന്ന് പറയപ്പെടുന്നു. 
 
🗞🏵 *ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട.* ഒരു കിലോയ്ക്ക് മുകളിൽ സ്വർണ്ണമാണ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണത്തിന് 59.26 ലക്ഷം രൂപ വില വരും. ശ്രീലങ്കയിൽ നിന്നെത്തിയ ഒരു സ്ത്രീയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തിനുള്ളിൽ വച്ചാണ് സ്വർണ്ണം കടത്താനാണ് യുവതി ശ്രമിച്ചത്. 1.27 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി.

🗞🏵 *ഗുജറാത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം.* സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. വാന്‍കനീര്‍ സ്വദേശികളായ അക്ബര്‍ ഹൂക്കോ, ഇസുര എന്നിവരാണ് അറസ്റ്റിലായത്. മോര്‍ബി-വാന്‍കനീര്‍ ദെമു തീവണ്ടിയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. തീവണ്ടി അട്ടിമറിയ്ക്കാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവരെ റെയില്‍വേ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

🗞🏵 *തടികൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം ഏഷ്യൻ രാജ്യമായ ജപ്പാനിൽ അനാവരണം നടത്താനായി ഒരുങ്ങുന്നു.* 88 വയസ്സുള്ള നാഗസാക്കി സ്വദേശിയായ ഈജി ഒയമാറ്റ്സുവാണ് 10 മീറ്റർ ഉയരമുള്ള ശില്പത്തിന്റെ നിർമ്മാതാവ്. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് നില്ക്കുന്ന ശില്പത്തിന്റെ അനാവരണം ജൂൺ അവസാനം നടക്കുമെന്ന് അസാഹി ഷിംബുൻ എന്ന ജാപ്പനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു. നാഗസാക്കിയിൽ പതിനേഴാം നൂറ്റാണ്ടിൽ രക്തസാക്ഷികളായി മാറിയ ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ സ്മരണാർത്ഥമാണ് രൂപം നിർമ്മിക്കുന്നത്. കടുത്ത നികുതിക്കെതിരെയും, അധികൃതരുടെ അതിക്രമങ്ങൾക്കെതിരെയും പ്രതികരിച്ചതിന്റെ പേരിൽ പതിനേഴാം നൂറ്റാണ്ടിൽ മുപ്പത്തിയേഴായിരത്തോളം ക്രൈസ്തവ വിശ്വാസികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
*ഇന്നത്തെ വചനം*
അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച്‌ അവനോടു ചോദിച്ചു.
അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്‌, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം.
അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ്‌ മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ്‌ അത്‌.
അവന്‍ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്‌സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്‌സിലാക്കും?
വിതക്കാരന്‍ വചനം വിതയ്‌ക്കുന്നു. ചിലര്‍ വചനം ശ്ര വിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്‌,
അവരില്‍ വിതയ്‌ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ്‌ വഴിയരികില്‍ വിതയ്‌ക്കപ്പെട്ട വിത്ത്‌.
ചിലര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്‌ക്കപ്പെട്ട വിത്ത്‌ ഇവരാണ്‌.
വേരില്ലാത്തതിനാല്‍, അവ അല്‍പസമയത്തേക്കുമാത്രം നിലനില്‍ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്‌ക്‌ഷണം അവര്‍ വീണുപോകുന്നു.
മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്‌ക്കപ്പെട്ടത്‌ മറ്റുചിലരാണ്‌. അവര്‍ വചനം ശ്രവിക്കുന്നു.
എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്‌തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു.
നല്ല മണ്ണില്‍ വിതയ്‌ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്‌. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.
മര്‍ക്കോസ്‌ 4 : 10-20
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
*വചന വിചിന്തനം*
എല്ലാവരും വചനം ശ്രവിക്കുന്നുവെങ്കിലും സ്വീകരിക്കുന്നതിൽ വ്യത്യാസമുണ്ട്. കൂടാതെ വചനം ഉള്ളിൽ നിന്ന് നീക്കിക്കളയാൻ സാത്താൻ കഠിനമായി പരിശ്രമിക്കുന്നു. വചനം സ്വീകരിക്കാൻ ഹൃദയ നിലങ്ങളെ ഒരുക്കുക എന്നത് വളരെ പ്രധാനമാണ്. ഇപ്രകാരം ഒരുക്കത്തോടുകൂടി വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവർക്കാണ് ഫലം പുറപ്പെടുവിക്കാൻ സാധിക്കുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*